Month: July 2022
-
NEWS
കെ.എസ്.എഫ്.ഇ യില്‍ നിന്ന് 50 ലക്ഷം തട്ടിയ രണ്ടു പേര്‍ അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇ യില്‍ നിന്ന് 50 ലക്ഷം തട്ടിയ രണ്ടു പേര്‍ അറസ്റ്റിലായി. കൊണ്ടോട്ടി ശാഖയില്‍ നിന്ന് വ്യാജ രേഖ ഉപയോഗിച്ച് പണം തട്ടിയ ശാഖാ മാനേജർ കോഴിക്കോട് കൊമ്മേരി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53), കോഴിക്കോട് കക്കോടി മൊരിക്കര വീട്ടില്‍ ജയജിത്ത് (42) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ശാഖയില്‍ 2016-18 കാലയളവില്‍ സന്തോഷിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ ചിട്ടികളാണ് ജയജിത്ത് തട്ടിയെടുത്ത്. ജയജിത്ത് സര്‍ക്കാര്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. അവിടത്തെ സീലും മറ്റും ഉപയോഗിച്ചായിരുന്നു വ്യാജ രേഖകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ കുറികളുടെ തിരിച്ചടവ് മുടങ്ങിയതോടെ നിലവിലെ മാനേജര്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇരുവരും ഒരു വര്‍ഷമായി സസ്പെന്‍ഷനിലുമാണ്. മറ്റു ശാഖകളിലും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് സൂചന.
Read More » -
NEWS
ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; യുവതി അത്യാഹിത വിഭാഗത്തിന് മുൻപിൽ പ്രസവിച്ചു
ന്യൂഡൽഹി : ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി അത്യാഹിത വാര്‍ഡിന് പുറത്ത് പ്രസവിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശുപത്രിയോട് വിശദീകരണം തേടി. ജൂലൈ 25നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മിഷനും ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സഫ്‌ദര്‍ജങ് ആശുപത്രിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം. തിങ്കളാഴ്‌ച ആശുപത്രിയിലെത്തിയ യുവതിയെ മെറ്റേണിറ്റി വാര്‍ഡിലോ ലേബര്‍ വാര്‍ഡിലോ പ്രവേശിപ്പിച്ചില്ലെന്നും അന്ന് രാത്രി യുവതി അത്യാഹിത വാര്‍ഡിന്‍റെ പുറത്ത് കഴിയുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് യുവതി.
Read More » -
NEWS
സ്വിഫ്റ്റ് ബസുകൾക്ക് വേണ്ടി സൂപ്പര്‍ ഫാസ്റ്റ് ബസുകളെ ‘ഒതുക്കുന്നു’
തിരുവനന്തപുരം :സാധാരണക്കാരായ ദീര്‍ഘദൂര യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളുടെ ദൈര്‍ഘ്യം വെട്ടിക്കുറക്കാന്‍ കെഎസ്‌ആര്‍ടിസി. ഇനി മുതല്‍ ഡിപ്പോകളില്‍നിന്ന് നാലു ജില്ലകള്‍ക്കുള്ളിലെ ദൂരപരിധിയിലേക്കാകും സൂപ്പര്‍ ഫാസ്റ്റുകള്‍ സര്‍വീസ് നടത്തുക. കെ-സ്വിഫ്റ്റ് ബസുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ റൂട്ട് വെട്ടിച്ചുരുക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നത് സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ്. മറ്റ് ഹൈടെക്ക് ബസുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതാണ് സാധാരണക്കാരായ ദീര്‍ഘദൂര യാത്രക്കാരെ സൂപ്പര്‍ ഫാസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുന്നത്. നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഇത്തരത്തില്‍, രണ്ട്-മൂന്ന് ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
Read More » -
NEWS
മൊബൈൽ ഫോണിന്റെ ഉപയോഗം വന്ധ്യതയ്ക്കുവരെ കാരണമായേക്കാം; ഇതറിയാതെ പോകരുത്
മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് വായിക്കാതെ പോകരുത്. മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടിയാണെന്നും പഠനങ്ങൾ പറയുന്നു.ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡ് പറയുന്നു.പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും. ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ…
Read More » -
NEWS
ജീവിതം സന്തോഷകരമാക്കാൻ ഇതൊന്ന് വായിച്ചാൽ മതി
ജീവിച്ചിരിക്കുന്നവർക്കുള്ളതാണ് ജീവിതമെന്ന് മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുക,ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുക.കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും.. മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്.. *രസകരമായ ഒരു രഹസ്യം ശ്രദ്ധിക്കുക 1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു 2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു 3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു 4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു. *പക്ഷേ* 5. *കെഎഫ്‌സി* കണ്ടുപിടുത്തക്കാരൻ 94 വയസ്സുവരെ ജീവിച്ചു.. 6. *നൂറ്റെല്ല ബ്രാൻഡിന്റെ* കണ്ടുപിടുത്തക്കാരൻ 88 വയസ്സു് വരെ ജീവിച്ചു.. 7 .സിഗരറ്റ് നിർമ്മാതാവായ *വിൻസ്റ്റൺ* 102 വയസ്സുവരെ ജീവിച്ചു.. 8 .*ഓപിയം* കണ്ടുപിടിച്ചയാൾ 116 ആം വയസ്സിൽ ഭൂകമ്പത്തിലാണ് മരിച്ചത്.. 9. *ഹെന്നസി* കണ്ടുപിടുത്തക്കാരൻ 98 വയസ്സുവരെ ജീവിച്ചു.. 10 സദാ സമയവും സിഗരറ്റ് വലിച്ചിരുന്ന കൊടിഞ്ഞി പനക്കത്തായം സ്വദേശി *പി പി മുഹമ്മദ് കുട്ടി…
Read More » -
NEWS
തല കറക്കം ഒരു രോഗമാണോ?
‘തലകറക്കം ഒരു രോഗലക്ഷണം മാത്രം, കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ’ ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗലക്ഷണമാണ് തലകറക്കം.രോഗിക്ക് സ്വയം രോഗലക്ഷണങ്ങൾ വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നതിനാൽ തന്നെ രോഗനിർണയം ഇവിടെ പ്രയാസകരവും ആകാം. തല കറക്കം ഒരു രോഗമാണോ? തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്, പല രോഗങ്ങളും തലകറക്കത്തിന് കാരണമാവും. അത് കൊണ്ട് കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ. തലകറക്കം ഉണ്ടാകുന്ന സമയം, തല കറക്കത്തിന് കാരണമാവുന്ന ഘടകങ്ങൾ എന്നിവയാണ് മിക്കപ്പോഴും രോഗനിർണയത്തിന് സഹായിക്കുന്നത്. പൊതുവേ മലയാളത്തിൽ ‘തലകറക്കം’ / ‘തലചുറ്റൽ’ പോലെയുള്ള ഒറ്റ വാക്കുകൾ വിവിധ തരത്തിലുള്ള ലക്ഷണങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ രണ്ടുതരത്തിൽ തലകറക്ക സംബന്ധമായ ലക്ഷണങ്ങൾ ഉണ്ട് . ചുറ്റുപാടുകൾ മൊത്തം കറങ്ങുന്നത് പോലുള്ള തോന്നലിനെ വെർട്ടിഗോ (Vertigo) എന്ന് പറയുന്നു ശരീരത്തിന്റെ ബാലൻസ് സൂക്ഷിക്കാൻ കഴിയുന്നില്ല എന്ന തോന്നൽ, വീണുപോകും എന്ന തോന്നൽ ഇതിനൊക്കെ ഡിസിനസ് (dizziness) എന്ന് പൊതുവിൽ…
Read More » -
NEWS
ലോകത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ അംഗീകാരമുളള പാസ്‌പോര്‍ട്ട് ഏതാണ്?
ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യാന്‍ അത്യാവശ്യ രേഖയാണല്ലോ പാസ്‌പോര്‍ട്ട്.എന്നാൽ ലോകത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ അംഗീകാരമുളള പാസ്‌പോര്‍ട്ട് ഏതാണ്? ഏറ്റവുമധികം രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കുന്ന രാജ്യം ജപ്പാനാണ്. രണ്ടാമത് സിംഗപൂരും മൂന്നാമത് ദക്ഷിണ കൊറിയയും. 193 രാജ്യങ്ങളിലാണ് ജപ്പാന്‍ പാസ്‌പോര്‍ട്ടിന് അംഗീകാരമുളളത്. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടണ്‍സിയായ ഹെന്‍ലി ആന്റ് പാര്‍ട്ട്‌ണേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്.കൊവിഡ് കാലത്തെ യാത്രാ നിരോധനത്തിന് ശേഷം ലോകത്ത് അന്താരാഷ്‌ട്ര യാത്രികരുടെ എണ്ണം പ്രതിദിനം മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം. 119 രാജ്യങ്ങളില്‍ അംഗീകാരമുളള റഷ്യ അന്‍പതാമതാണ് പട്ടികയില്‍. 80 രാജ്യങ്ങളില്‍ അംഗീകാരമുളള ചൈന 69ാം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം 87ാമതാണ്. 27 രാജ്യങ്ങളില്‍ മാത്രം അംഗീകാരമുളള അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഒടുവിലത്തേത്.
Read More » -
NEWS
എലിയെ തുരത്താൻ എന്തെളുപ്പം
എലിശല്യം ഇല്ലാത്ത വീടുകൾ കുറവായിരിക്കും കേരളത്തിൽ.മഴക്കാലമായതോടെ ഇവയുടെ ശല്യം ഒന്നുകൂടി രൂക്ഷമായിട്ടുണ്ട്. മാളങ്ങളില്‍ വെള്ളം കയറുമ്ബോള്‍, സൗകര്യംനോക്കി ഇവ വീടുകളില്‍ കയറിക്കൂടുകയാണ് പതിവ്.ഭക്ഷണസാധനങ്ങള്‍ നാശമാക്കുന്നതിനൊപ്പം ഇവ ഉയര്‍ത്തുന്ന രോഗഭീഷണിയും വളരെ വലുതാണ്. എലിയെ തുരത്താനുള്ള ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ മോത്ത് ബോള്‍സ് എലികളെ തുരത്താനുള്ള എളുപ്പവഴിയാണ് വിപണിയില്‍ ലഭ്യമായ മോത്ത് ബോള്‍സ്. എലികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മോത്ത് ബോള്‍സ് വയ്ക്കുക. എന്നാല്‍ മനുഷ്യര്‍ക്ക് മോത്ത് ബോള്‍സിന്റെ മണം ദോഷകരമായതിനാല്‍ കിടപ്പുമുറികളില്‍ വയ്ക്കുകയോ കൈകള്‍കൊണ്ട് നേരിട്ട് അവയില്‍ തൊടുകയോ ചെയ്യരുത്. ബേക്കിങ് സോഡ എലികളെ മാത്രമല്ല വീട്ടില്‍ കയറിക്കൂടുന്ന മറ്റു കീടങ്ങളെയും തുരത്താനുള്ള കഴിവ് ബേക്കിങ് സോഡയ്ക്കുണ്ട്. സുരക്ഷിതമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു മേന്മ. എലികള്‍ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ ബേക്കിങ് സോഡ വിതറിയശേഷം രാവിലെതന്നെ അവ നീക്കംചെയ്യുക. കുറച്ചുദിവസം ഈ രീതി പിന്തുടരാവുന്നതാണ്. അമോണിയ ഒരു പാത്രത്തില്‍ കാല്‍ ഗ്ലാസ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ സോപ്പുപൊടി, രണ്ട് കപ്പ് അമോണിയ…
Read More » -
NEWS
ഇത് യു പി ഐകളുടെ കാലം; മൊബൈൽ ഫോണിൽ സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പണം നഷ്ടപ്പെടും
യു പി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ ഒരു മിനി ബാങ്ക് ആയി തന്നെ മാറിയിട്ടുണ്ട്.ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നത്.എന്നാൽ ഇവയില്‍ നാം സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പണമിടപാടുകള്‍ നടത്താന്‍ കഴിയും. ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവര്‍ ഉടൻതന്നെ മറ്റൊരു ഫോണില്‍ നിന്നും 18004190157 എന്ന നമ്ബരിലേക്ക് വിളിക്കുക.നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്ബനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.പിന്നീട് ഫോൺ തിരിച്ചു കിട്ടിയാലോ, പുതിയ ഫോണിലോ ഇവ വീണ്ടും തുറക്കാവുന്നതേയുള്ളൂ.
Read More » -
NEWS
വസ്ത്രങ്ങളിലെ കറയാണോ പ്രശ്നം? ഇതാ ചില പൊടിക്കൈകൾ
പലരുടെയും പ്രശ്നങ്ങളിൽ ഒന്നാണ് തുണിയിൽ ഉണ്ടാകുന്ന കറ.വെളുത്ത ഷർട്ടോ സാരിയോ അല്ലെങ്കിൽ മുണ്ടോ ഉപയോഗിക്കുന്നവർക്ക് ഇതിന്റെ പ്രശ്നം വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും. കാരണം ചെറിയ ഒരു കറയായാൽ തന്നെ ആ വസ്ത്രം പിന്നീട് ഉപയോഗിക്കാൻ നമ്മൾ മടിക്കും. ഇത്തരത്തിലുള്ള അവസരങ്ങിളിൽ ഒന്നുകിൽ നമ്മൾ അത് ഡ്രൈക്ലീനിങ്ങിന് കൊടുക്കും അല്ലെങ്കിൽ എന്നന്നേക്കുമായി ഉപേക്ഷിക്കും.ഇനി ഡ്രൈക്ലീനിങ്ങിന് കൊടുത്താൽ തന്നെ വസ്ത്രത്തിലെ കറ മാറുമെന്ന് യാതൊരു ഗ്യാരന്റിയുമില്ല.അപ്പോൾപ്പിന്നെ എന്തുചെയ്യും? അതും ഏറെ ഇഷ്ടപ്പെട്ട് പുതുതായി വാങ്ങിയ വസ്ത്രങ്ങൾ… വസ്ത്രത്തിലെ കറ കളയാൻ പ്രകൃതിദത്ത വഴികൾ ധാരാളമുണ്ട്.അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം. രക്തക്കറ വസ്ത്രത്തിൽ നിന്ന് രക്തക്കറ നീക്കം ചെയ്യാൻ ആദ്യം കറ ഉള്ളിടത്ത് കുറച്ച് വെള്ളം തളിക്കുക.ശേഷം കുറച്ച് ഉപ്പും വെള്ളവും ചേർത്ത് കറയുള്ള ഭാഗത്ത് ഉരക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ വസ്ത്രത്തിൽ നിന്നും രക്തക്കറ ഇളകിപ്പോകും. കോളറുകളിലെ കറ പലപ്പോഴും പലരുടെയും വസ്ത്രത്തിന്റെ കോളറുകളിൽ അഴുക്കും വിയർപ്പും പറ്റിപ്പിടിച്ച് കറകൾ ഉണ്ടാകാനുള്ള…
Read More »