NEWS

കെ.എസ്.എഫ്.ഇ യില്‍ നിന്ന് 50 ലക്ഷം തട്ടിയ രണ്ടു പേര്‍ അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇ യില്‍ നിന്ന് 50 ലക്ഷം തട്ടിയ രണ്ടു പേര്‍ അറസ്റ്റിലായി. കൊണ്ടോട്ടി ശാഖയില്‍ നിന്ന് വ്യാജ രേഖ ഉപയോഗിച്ച് പണം തട്ടിയ ശാഖാ മാനേജർ കോഴിക്കോട് കൊമ്മേരി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53), കോഴിക്കോട് കക്കോടി മൊരിക്കര വീട്ടില്‍ ജയജിത്ത് (42) എന്നിവരാണ് അറസ്റ്റിലായത്.
കൊണ്ടോട്ടി ശാഖയില്‍ 2016-18 കാലയളവില്‍ സന്തോഷിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ ചിട്ടികളാണ് ജയജിത്ത് തട്ടിയെടുത്ത്.
ജയജിത്ത് സര്‍ക്കാര്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. അവിടത്തെ സീലും മറ്റും ഉപയോഗിച്ചായിരുന്നു വ്യാജ രേഖകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ കുറികളുടെ തിരിച്ചടവ് മുടങ്ങിയതോടെ നിലവിലെ മാനേജര്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇരുവരും ഒരു വര്‍ഷമായി സസ്പെന്‍ഷനിലുമാണ്. മറ്റു ശാഖകളിലും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: