Month: July 2022
-
NEWS
കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് കാര്യങ്ങൾ ഇവയാണ്
പാകം ചെയ്ത് സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന ബ്രഡും ബിസ്കറ്റുമൊക്കെ പ്രഭാതഭക്ഷണമാക്കി മാറ്റിയവരാണ് ഇന്ന് നമ്മൾ.പണ്ട് കപ്പയും പുഴുക്കും ഇഡ്ഡലിയും പുട്ടുമൊക്കെയായിരുന്നു നമ്മുടെ പ്രഭാത ഭക്ഷണങ്ങൾ. മദ്യപാനത്തെ തുടര്‍ന്നല്ലാതെ ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ഉണ്ടാകുന്നതിന് പ്രധാന കാരണം ഈ ഭക്ഷണരീതിയാണ്.ഗുരുതരമായ രീതിയില്‍ ഈ രോഗം കരളിനെ ബാധിച്ചുകഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ പോലും കഴിയില്ല.അതിനാല്‍ അത് വരാതെ നോക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. മദ്യം മദ്യപാനശീലമുള്ളവരില്‍ കരള്‍ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അത് ഉപേക്ഷിക്കേണ്ടതാണ്.അല്ലെങ്കില്‍ കരള്‍ വീക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.അതേപോലെ തന്നെ പുകവലിയും പാക്കേജ്‌ഡ് ഫുഡ് പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും.കൂടാതെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിട്ടുണ്ടായിരിക്കും. ഇത് ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. സോഡിയം കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ആദ്യം തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ് സോഡിയം അഥവാ ഉപ്പ്.ഉപ്പ് കൂടുന്തോറും കരൾ…
Read More » -
NEWS
ഒരു ചുവന്നുള്ളി മതി പൈൽസ് മാറാൻ
മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല.ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്.കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത്. പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത്, ഇറച്ചി വിഭവങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം.അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും.ഒപ്പം അസഹ്യമായ വേദനയും.പൈല്‍സിന് സഹായകമായ ഒട്ടേറെ വീട്ടുവൈദ്യങ്ങളുണ്ട്. എള്ള്, ചേനത്തണ്ട് എന്നിവയെല്ലാം തന്നെ ഈ പ്രശ്‌നത്തിനുളള സ്വാഭാവിക പരിഹാരങ്ങളാണ്.എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം.ഇത് നല്ലതാണ്. ചേനത്തണ്ടും പൈല്‍സിന് നല്ലൊരു മരുന്നാണ്.ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം.ഈ സമയങ്ങളിൽ മത്സ്യ-മാംസാദികൾ ഒഴിവാക്കുക. കല്‍ക്കണ്ടം, അല്‍പം പഴകിയ വാളന്‍ പുളി, നല്ല…
Read More » -
Kerala
ഇ.എം.എസും പിണറായി വിജയനും, വിമോചന സമരം രണ്ടാം അദ്ധ്യായവും
അനിൽകുമാർ തിരുവോത്ത് വിമോചന സമരാന്തരം, ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടും മുമ്പ്, ഇ.എം.എസും നെഹ്രുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം ഇ.എംനോട് ചോദിച്ചു: “ഇത്ര ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്കെങ്ങനെയാണ് ഇത്രയും വലിയ ശത്രുനിരയെ ഉണ്ടാക്കാൻ കഴിഞ്ഞത്…?” കേരളചരിത്രത്തിലെ ഏറ്റവും നീചമായ വലതുപക്ഷ ചതിയിലെ വസ്തുതകളെ പൂർണ്ണമായും തമസ്കരിച്ചത് കൊണ്ടാണ് നെഹ്രുവിന് അങ്ങനെ ചോദിക്കാൻ കഴിഞ്ഞത്. പള്ളിയും പട്ടക്കാരും, കൂടെ സവർണ്ണരും ചേർന്ന അസാധാരണമായ ഒരു ധാരണ വിമോചന സമരത്തിൽ ഉണ്ടായിരുന്നു. അത് വളരെ പ്രകടവുമായിരുന്നു. അവർണ്ണരുടെയും ഏഴകളുടെയും ഒപ്പം നിന്ന ഇടതുപക്ഷത്തെയാണ് അന്ന് തകർക്കാൻ ശ്രമിച്ചത്. തങ്ങളുടെ അപ്രമാദിത്വം തകർന്ന് തരിപ്പണമാകുമെന്ന് ബോധ്യം വന്നപ്പോഴുണ്ടായ ആ ഹിംസാത്മകസമരത്തിന് പല അടരുകളുണ്ട്. ഇപ്പോഴും അയവു വന്നിട്ടില്ല ആ കൈകോർക്കലിന്. ചരിത്രം ഇവിടെ സാക്ഷ്യം പറഞ്ഞുകൊണ്ട് നില്പുണ്ട്. അത് വിടുന്നു. ഇന്ന് ഇ.എം.എസിന്റെ സ്ഥാനത്ത് നിൽക്കുന്നത് സ: പിണറായി വിജയനാണ്. പിണറായിയോട് ശത്രുത (വിയോജിപ്പ് അല്ല) ഇല്ലാത്ത ഒരു ലിബറലിനേയോ, സ്വതന്ത്ര ബുദ്ധിജീവികളെയോ, തങ്ങൾ…
Read More » -
Kerala
സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകിയതായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരള വാട്ടർ അതോറിറ്റിയുടെ നെടുമങ്ങാട് നഗര ശുദ്ധജല പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2026 ഓടെ കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ വകുപ്പിന് കീഴിൽ നടന്നു വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 2021-22 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 9.50 കോടി ചെലവഴിച്ചാണ് നെടുമങ്ങാട് നഗര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാപരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധ ജലമെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരസഭയുടെ നിലവിലെ കുടിവെള്ള പദ്ധതിയെ നവീകരിച്ചുകൊണ്ടാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുക. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കളത്തറ , ശീമമുള , ഉഴപ്പാക്കോണം പമ്പ്ഹൗസുകളിൽ സ്ഥാപിച്ചിരിക്കുന്ന പഴയ പമ്പുകൾ മാറ്റിസ്ഥാപിക്കുകയും…
Read More » -
NEWS
തിരുവനന്തപുരത്ത് സമ്ബൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം :കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 27ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര – പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയില്‍പെട്ട എല്ലാ മദ്യ വില്‍പനശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് സമ്ബൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ബലിതര്‍പ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ഒത്തുകൂടുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും 1967ലെ അബ്കാരി ആക്‌ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. അതേസമയം ശംഖുമുഖത്ത് ബലിതർപ്പണം നിരോധിച്ചിട്ടുണ്ട്.കടൽക്ഷോഭം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഇത്.
Read More » -
NEWS
മനുഷ്യര്‍ക്ക് കയറാവുന്ന ഡ്രോണ്‍ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ
ന്യൂഡൽഹി : ലോകത്ത് ആദ്യമായി മനുഷ്യർക്ക് സഞ്ചരിക്കാവുന്ന ഡ്രോൺ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. മനുഷ്യര്‍ക്ക് കയറാവുന്ന ‘വരുണ’ ഡ്രോണ്‍ പരീക്ഷണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയത്.ഇതിന്ഴെ വീഡിയോ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്ക് വച്ചു. 130 കിലോഗ്രാം ഭാരവുമായി 25 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന ആദ്യത്തെ പൈലറ്റില്ലാത്ത, മനുഷ്യനെ വഹിക്കാവുന്ന ഡ്രോണാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണമെന്ന് മന്ത്രി ജോതിരാധിത്യ സിന്ധ്യ മുൻപ് പറഞ്ഞിരുന്നു.പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്ബളം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോണ്‍ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ പറഞ്ഞിരുന്നു.
Read More » -
NEWS
രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു
മംഗളൂരു: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കര്‍ണാടകയില്‍ ഉടുപ്പി ജില്ലയില്‍ ഹിരൂറിലുളള ടോള്‍ബൂത്തിലാണ് അപകടമുണ്ടായത്.അമിതവേഗതയിലെത്തിയ ആംബുലൻസ് ടോൾബൂത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേരും ആംബുലന്‍സ് ഇടിച്ചുകയറിയയിടത്ത് ബാരിക്കേഡ് എടുത്തുമാറ്റുകയായിരുന്ന ജീവനക്കാരനും തല്‍ക്ഷണം മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ട് ബാരിക്കേഡ് മാറ്റി മൂന്നാമത് ബാരിക്കേഡ് ജീവനക്കാര്‍ മാറ്റുന്നതിനിടെയാണ് സ്പീഡിലെത്തിയ ആംബുലന്‍സ് ടോള്‍ബൂത്തിന്റെ തൂണിലിടിച്ച് മറിഞ്ഞത്.
Read More » -
Crime
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് ഏഴ് വർഷം തടവും പിഴയും
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് ഏഴ് വർഷം തടവും ഒന്നലക്ഷം രൂപ പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറി(54) നെയാണ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്. മഞ്ചേരി പാപ്പിനിപ്പാറ ആലുംകുന്നിലെ മദ്രസ അദ്ധ്യാപകനായിരിക്കേയാണ് അബൂബക്കർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2016 ജനുവരി മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ക്ലാസിനകത്ത് കർട്ടൻ ഉപയോഗിച്ച് മറയുണ്ടാക്കി ഇതിൽ വെച്ചായിരുന്നു പീഡനം. കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. മാതൃസഹോദരനാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ നിർദ്ദേശമനുസരിച്ച് മഞ്ചേരി പൊലീസ് കേസ്സെടുത്തു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ച, പ്രോസിക്യൂഷൻ 14 രേഖകളും കോടതിയിൽ ഹാജരാക്കി. പിഴയടക്കാത്ത പക്ഷം ഒരോ വകുപ്പിലും ആറു…
Read More » -
Crime
രണ്ട് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണ്‍തടവറയിലേക്ക് മാറ്റി
ജയിലിെല സ്ത്രീകള്‍ മാത്രമുള്ള തടവറയില്‍ വെച്ച് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ പുരുഷന്‍മാരുടെ സെല്ലിലേക്ക് മാറ്റി. 18 മുതല്‍ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാര്‍ മാത്രമുള്ള സെല്ലില്‍ താമസിപ്പിച്ച 27 വയസ്സുള്ള ട്രാന്‍സ് വുമണിനെയാണ് മാറ്റിയത്. ഈ സെല്ലിലെ രണ്ട് സ്ത്രീ തടവുകാര്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു നടപടി. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഈ ട്രാന്‍സ് വുമണ്‍ രണ്ട് സ്ത്രീ തടവുകാരുമായി സെല്ലില്‍ വെച്ച് ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് സെല്‍ മാറ്റം. അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള ജയിലിലാണ് സംഭവം. ഇവിടെയുള്ള ഗാര്‍ഡന്‍ സ്‌റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്കാണ് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. പുരുഷ തടുവകാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഡെമി മൈനര്‍ എന്ന 27 വയസ്സുള്ള ഈ ട്രാന്‍സ് ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല. ട്രാന്‍സ് തടവുകാരെ അവരുടെ ജന്‍മസമയത്തുള്ള ലിംഗം കണക്കാക്കാതെ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി പ്രകാരം തടവില്‍ പാര്‍പ്പിക്കണമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍…
Read More » -
Crime
75 വയസുകാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ചു, ഇടുക്കിയിൽ 14 കാരൻ പിടിയിൽ
ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി. കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു.…
Read More »