NEWS

സ്വിഫ്റ്റ് ബസുകൾക്ക് വേണ്ടി സൂപ്പര്‍ ഫാസ്റ്റ് ബസുകളെ ‘ഒതുക്കുന്നു’

തിരുവനന്തപുരം :സാധാരണക്കാരായ ദീര്‍ഘദൂര യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളുടെ ദൈര്‍ഘ്യം വെട്ടിക്കുറക്കാന്‍ കെഎസ്‌ആര്‍ടിസി.
ഇനി മുതല്‍ ഡിപ്പോകളില്‍നിന്ന് നാലു ജില്ലകള്‍ക്കുള്ളിലെ ദൂരപരിധിയിലേക്കാകും സൂപ്പര്‍ ഫാസ്റ്റുകള്‍ സര്‍വീസ് നടത്തുക. കെ-സ്വിഫ്റ്റ് ബസുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ റൂട്ട് വെട്ടിച്ചുരുക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നത് സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ്. മറ്റ് ഹൈടെക്ക് ബസുകളെ അപേക്ഷിച്ച്‌ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതാണ് സാധാരണക്കാരായ ദീര്‍ഘദൂര യാത്രക്കാരെ സൂപ്പര്‍ ഫാസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുന്നത്.
നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഇത്തരത്തില്‍, രണ്ട്-മൂന്ന് ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

Back to top button
error: