Month: July 2022

  • Kerala

    പ്ലസ് വൺ പ്രവേശനം: അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് (Plus one admission) അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇനിയും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തത് സി ബി എസ് ഇ വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ തിയതി നീട്ടണമെന്ന ആവശ്യവുമായി ഈ വിദ്യാർഥികൾ കോടതിയിലെത്തിയിട്ടുണ്ട്. സി ബി എസ് ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. അതേ സമയം അപേക്ഷ നൽകാനുള്ള സമയപരിധി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനോട് സംസ്ഥാന സർക്കാറിന് യോജിപ്പില്ല. ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതിയാണ് ഇന്ന്. ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

    Read More »
  • Kerala

    ഐപിഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഡി സി പി മാരെ മാറ്റി. ഒപ്പം തന്നെ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയുള്ള അഴിച്ചുപണിയാണ് ഇക്കുറി നടന്നിരിക്കുന്നത്. തിരുവനന്തപുരം ഡി സി പിയെ മാറ്റി അജിത് കുമാർ ഐ പി എസിനെ പുതിയ ഡി സി പിയായി നിയമിച്ചു. അംഗിത് അശോകനെയാണ് മാറ്റിയത്. ഡോ. ശ്രീനിവാസാണ് കോഴിക്കോട് പുതിയ ഡി സി പിയാകുക. കൊച്ചിയിൽ ശശിധരൻ ഐ പി എസാകും പുതിയ ഡി സി പി. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി സന്തോഷ് കുമാ‍ർ കെ വി യെയാണ് മാറ്റിയത്. ഇക്കഴിഞ്ഞ എട്ടാം തിയതി സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടന്നിരുന്നു. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്ടറായിരുന്ന എ ഡി ജി പി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി അന്ന് നിയമിച്ചിരുന്നു.…

    Read More »
  • India

    കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കി; ഇനിയെല്ലാം ഓൺലൈനായി

    ദില്ലി: എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളിലും ഡിജിറ്റൈസേഷനോ ഇ – ഓഫീസോ നടപ്പാക്കിയതായി ബുധനാഴ്ച ലോക്‌സഭയെ അറിയിച്ചു. കൂടാതെ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതിന്യായ വകുപ്പ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഭരണ പരിഷ്കാരങ്ങൾ ആൻഡ് പൊതു പരാതികൾ തുടങ്ങി നിരവധി വകുപ്പുകളെ ആശ്രയിക്കുന്നവർക്ക് ഇത് സഹായകമാകും. കൂടാതെ വകുപ്പുകളെ സംബന്ധിച്ച അപേക്ഷകളും പരാതികളും പൗരൻമാർക്ക് പോർട്ടലുകളിൽ സമർപ്പിക്കാനുള്ള സൗകര്യം ലഭിക്കും.കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് സഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. “ഡിജിറ്റൽ സെക്രട്ടേറിയറ്റിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും / വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രാലയങ്ങളിലെ സെൻട്രൽ രജിസ്ട്രി യൂണിറ്റുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന്” അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്‌കീമിന്റെ ( M P L A D S ) വെബ്‌സൈറ്റിൽ പാർലമെന്റംഗങ്ങൾക്ക് ജോലിയുടെ ഓൺലൈൻ ശുപാർശകൾ നൽകാനും അതിന്റെ പുരോഗതി ട്രാക്കുചെയ്യാനും സൗകര്യമൊരുക്കുന്ന സവിശേഷതകളുമുണ്ട്. ഇ-ഓഫീസിനുള്ള…

    Read More »
  • NEWS

    പ്രസിഡന്‍റ്-പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകൾ പൂർണമായി ഒഴിയണം; പ്രക്ഷോഭകർക്ക് റനിൽ വിക്രമസിംഗയുടെ മുന്നറിയിപ്പ്

    കൊളംബോ: ശ്രീലങ്കയിലെ പ്രക്ഷോഭക‍ർക്ക് മുന്നറിയിപ്പുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് റനിൽ വിക്രമസിംഗ രംഗത്ത്. പ്രക്ഷോഭം നടത്തുന്നവ‍ർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന് വിക്രമസംഗ ആവശ്യപ്പെട്ടു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. #UPDATE Sri Lanka's president-elect Ranil #Wickremesinghe vowed on Wednesday to take tough action against anyone resorting to what he called the undemocratic means that led to his predecessor's ouster https://t.co/G2ca4M4xIF pic.twitter.com/suvTEkS4Wp — AFP News Agency (@AFP) July 20, 2022 അതേസമയം കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസംഗയെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിം​ഗെയെ പ്രസിഡന്‍റായി എത്തുന്നത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ബുധനാഴ്ച നടന്ന…

    Read More »
  • Crime

    അര്‍ധരാത്രി ബിഎംഡബ്ല്യു കാറുമായി മത്സരയോട്ടം നടത്തിയ ഥാര്‍ ടാക്‌സികാറിലിടിച്ച് യാത്രക്കാരന്‍ മരിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

    തൃശൂര്‍: തൃശൂരില്‍ ആഢംബര വാഹനങ്ങളുടെ മത്സരപ്പാച്ചിലിനിടെയുണ്ടായ അപകടത്തില്‍ ടാക്‌സിയാത്രികന് ദാരുണാന്ത്യം. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. പോട്ടൂരില്‍ വച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ച് കയറിയായിരുന്നു അപകടം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഇവര്‍ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഥാറില്‍ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിന്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. ബിഎംഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയി. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാരുടെ ആരോപണം.

    Read More »
  • Crime

    മാനസികാരോഗ്യം മോശമായെന്ന്; പള്‍സര്‍ സുനിക്ക് മൂന്നു ദിവസം ചികിത്സ

    തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നു മാനസികാരോഗ്യം മോശമായെന്ന സുനിയുടെ പരാതിയെത്തുടര്‍ന്നാണു ചൊവ്വാഴ്ച രാത്രി കൊച്ചിയില്‍നിന്ന് പടിഞ്ഞാറേ കോട്ടയിലെ ആശുപത്രിയിലെത്തിച്ചത്. മൂന്നു ദിവസം ചികിത്സിക്കാനാണു തീരുമാനം. സുനിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സെല്ലിനു പുറത്തു കാവലുണ്ടെങ്കിലും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടില്ല. വിശദ പരിശോധനകള്‍ക്കുശേഷം മാനസികാരോഗ്യനില സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. അതേസമയം, ഇവിടെ ചികിത്സ വേണ്ടെന്നും മറ്റൊരു ആശുപത്രിയിലേക്കു മാറ്റണമെന്നുമാണ് സുനിയുടെ ആവശ്യം. അധികൃതര്‍ ഇത് മുഖവില്ക്കെടുത്തില്ല. സുനിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്നാണു ഡോക്ടര്‍മാരുടെ നിലപാട്. രാത്രി ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ സുനി സുഖമായി ഉറങ്ങിയെന്നും പ്രശ്നങ്ങളുണ്ടാക്കിയില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ സ്വതന്ത്രമായി നടക്കാന്‍ കഴിയുന്നില്ലെന്നും കാക്കനാട് ജയിലിലും ഇതേ അവസ്ഥയായിരുന്നെന്നും അതാണു കടുത്ത വിഷാദത്തിനു കാരണമെന്നും സുനി പറഞ്ഞതായി ആശുപത്രി അധികൃതര്‍ പറയുന്നു. സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്ന ഇയാളുടെ ആവശ്യവും അധികൃതര്‍…

    Read More »
  • Careers

    യുവജനങ്ങള്‍ക്കായുള്ള കുടുംബശ്രീയുടെ പുതുതലമുറ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

    തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതി വഴി വൈവിധ്യമാര്‍ന്ന പുതുതലമുറ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സ്പെഷ്യലിസ്റ്റ്, അഡ്വാന്‍സ്ഡ് എംബഡഡ് ടെക്നോളജി, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, ജ്വല്ലറി റീട്ടെയ്ല്‍ മാനേജ്മെന്റ്, വെബ് ഡിസൈനിങ്ങ് ആന്‍ഡ് പബ്ളിഷിങ്ങ് അസിസ്റ്റന്റ് എന്നിവ ഉള്‍പ്പെടെ തൊണ്ണൂറിലേറെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പരിപാടികളില്‍ പങ്കെടുക്കാനുളള അവസരമാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തങ്ങള്‍ക്കിഷ്ടമുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ തിരഞ്ഞെടുക്കാനും പഠിക്കാനും അവസരമില്ലാത്ത യുവജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് പദ്ധതികള്‍. ഗ്രാമീണമേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പദ്ധതികളില്‍ ചേരാം. വനിതകള്‍, പ്രാക്തന ഗോത്രവര്‍ഗക്കാര്‍, അംഗപരിമിതര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 45 വയസുവരെ ഇളവു ലഭിക്കും. എട്ടാം ക്ളാസ് മുതല്‍ ബിരുദം, ഐ.ടി.ഐ, ഡിപ്ളോമ യോഗ്യതയുളളവര്‍ക്ക്…

    Read More »
  • Careers

    ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം ഇന്ന് മുതല്‍

    തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തപ്പെടുന്ന രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങള്‍ക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേര്‍ത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു വി.എച്ച്.എസ്.ഇ/ തത്തുല്യത പരീക്ഷ പാസായവര്‍ക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേര്‍ക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം, കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) അഞ്ചു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10…

    Read More »
  • Kerala

    കര്‍ക്കിടകവാവ് ബലിതര്‍പ്പണം: തിരുനെല്ലിക്ഷേത്ര സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

    തിരുവനന്തപുരം: ദക്ഷിണ കാശി എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി തര്‍പ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ തിരുവനന്തപുരം – തിരുനെല്ലി ക്ഷേത്രം പ്രത്യേക സര്‍വ്വീസ് നടത്തും. 27 ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണം പൂര്‍ത്തിയാക്കി 28 ന് രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം. തിരുവനന്തപുരം, കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ 91886 19368, 94474 79789 എന്നീ നമ്പരുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

    Read More »
  • NEWS

    അനധികൃതമായി സൂക്ഷിച്ചിരുന്ന 5500 കിലോ റേഷന്‍ അരി പിടിച്ചെടുത്തു

    ആലപ്പുഴ: കായംകുളം എരുവയില്‍ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 5500 കിലോ റേഷന്‍ അരി പിടിച്ചെടുത്തു. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് റേഷന്‍ അരി പിടികൂടിയത്. റസീല്‍ എന്നയാള്‍ വാടകക്ക് എടുത്തിരുന്ന വീട്ടില്‍ നിന്നാണ് 118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയും പിടികൂടിയത്. റേഷന്‍ കട നടത്തിവന്നിരുന്ന ഇയാളുടെ ലൈസന്‍സ് അനധികൃതമായി അരി സൂക്ഷിച്ചതിന്‍റെ പേരില്‍ രണ്ട് മാസം മുമ്ബ് സസ്പെന്‍ഡ് ചെയ്തിരുന്നു.     സിവില്‍ സപ്ലെസ് സംസ്ഥാന വിജിലന്‍സ് ഓഫീസര്‍ അനിൽദത്തിന്‍റെ നേതൃത്തലായിരുന്നു പരിശോധന.എഫ്സിഐ ചാക്കുകളില്‍ നിന്നും മറ്റു ചാക്കുകളിലേക്ക് മാറ്റിയ രീതിയിലാണ് അരിയുണ്ടായിരുന്നത്.

    Read More »
Back to top button
error: