ന്യൂഡൽഹി : ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി അത്യാഹിത വാര്‍ഡിന് പുറത്ത് പ്രസവിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശുപത്രിയോട് വിശദീകരണം തേടി. ജൂലൈ 25നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മിഷനും ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സഫ്‌ദര്‍ജങ് ആശുപത്രിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
തിങ്കളാഴ്‌ച ആശുപത്രിയിലെത്തിയ യുവതിയെ മെറ്റേണിറ്റി വാര്‍ഡിലോ ലേബര്‍ വാര്‍ഡിലോ പ്രവേശിപ്പിച്ചില്ലെന്നും അന്ന് രാത്രി യുവതി അത്യാഹിത വാര്‍ഡിന്‍റെ പുറത്ത് കഴിയുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.ഉത്തർപ്രദേശിലെ ഗാ സിയാബാദ് സ്വദേശിയാണ് യുവതി.