NEWS

വസ്ത്രങ്ങളിലെ കറയാണോ പ്രശ്നം? ഇതാ ചില പൊടിക്കൈകൾ

ലരുടെയും പ്രശ്നങ്ങളിൽ ഒന്നാണ് തുണിയിൽ ഉണ്ടാകുന്ന കറ.വെളുത്ത ഷർട്ടോ സാരിയോ അല്ലെങ്കിൽ മുണ്ടോ ഉപയോഗിക്കുന്നവർക്ക് ഇതിന്റെ പ്രശ്നം വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും. കാരണം ചെറിയ ഒരു കറയായാൽ തന്നെ ആ വസ്ത്രം പിന്നീട് ഉപയോഗിക്കാൻ നമ്മൾ മടിക്കും.
ഇത്തരത്തിലുള്ള അവസരങ്ങിളിൽ ഒന്നുകിൽ നമ്മൾ അത് ഡ്രൈക്ലീനിങ്ങിന് കൊടുക്കും അല്ലെങ്കിൽ എന്നന്നേക്കുമായി ഉപേക്ഷിക്കും.ഇനി ഡ്രൈക്ലീനിങ്ങിന് കൊടുത്താൽ തന്നെ വസ്ത്രത്തിലെ കറ മാറുമെന്ന് യാതൊരു ഗ്യാരന്റിയുമില്ല.അപ്പോൾപ്പിന്നെ എന്തുചെയ്യും? അതും ഏറെ ഇഷ്ടപ്പെട്ട് പുതുതായി വാങ്ങിയ വസ്ത്രങ്ങൾ…
വസ്ത്രത്തിലെ കറ കളയാൻ പ്രകൃതിദത്ത വഴികൾ ധാരാളമുണ്ട്.അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
രക്തക്കറ
വസ്ത്രത്തിൽ നിന്ന് രക്തക്കറ നീക്കം ചെയ്യാൻ ആദ്യം കറ ഉള്ളിടത്ത് കുറച്ച് വെള്ളം തളിക്കുക.ശേഷം കുറച്ച് ഉപ്പും വെള്ളവും ചേർത്ത് കറയുള്ള ഭാഗത്ത് ഉരക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ വസ്ത്രത്തിൽ നിന്നും രക്തക്കറ ഇളകിപ്പോകും.
കോളറുകളിലെ കറ
പലപ്പോഴും പലരുടെയും വസ്ത്രത്തിന്റെ കോളറുകളിൽ അഴുക്കും വിയർപ്പും പറ്റിപ്പിടിച്ച് കറകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും വിദ്യാർത്ഥികളുള്ള വീട്ടിലാണെങ്കിൽ കുട്ടികളുടെ യൂണിഫോമുകളിലും മറ്റും കറകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ ഏറെയാണ്.
കോളറിലുണ്ടാക്കുന്ന കറകൾ പലപ്പോഴും എത്ര ഉരച്ചാലും പോകാറില്ല. കുറേ ഉരച്ചാൽ കോളറിന്റെ നൂലുകൾ അഴിഞ്ഞ് പോകാനും സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ കൂടുതൽ ഉരച്ച് കഴുകുന്നത് വസ്ത്രത്തിന് അത്പ നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക.
കോളറിലെ കറ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് ഷാംപു. ഷാംപു ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ വസ്ത്രത്തിന്റെ കോളറിലെ കറ ഇല്ലാതാക്കാൻ സാധിക്കും. അലക്കുമ്പോൾ സോപ്പിന് പകരമായി ഷാപൂ ഉപയോഗിക്കുന്നതും ശേഷം ചെറുതായി ഉരച്ച് തേച്ചു കഴുകുന്നതും കോളറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കറകളെ പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു.
വസ്ത്രങ്ങളില്‍ കാപ്പി/ചായ കറ പുരണ്ടാല്‍ അവിടെ അല്‍പ്പം നാരങ്ങനീര് തേച്ച് അഞ്ചുമിനിട്ടുകള്‍ക്കു ശേഷം നല്ല വെള്ളത്തില്‍ കഴുകുക.
വസ്ത്രങ്ങളിലെ മഷി കറമാറ്റാന്‍ ആ ഭാഗം തക്കാളി നീരു കൊണ്ട് തുടക്കുകയും പിനീട് ഉപ്പു ചേര്‍ത്ത നാരങ്ങനീരുകൊണ്ട് തുടച്ച് ചൂടുള്ള സോപ്പുവെള്ളത്തില്‍ കഴുകുക.
വസ്ത്രങ്ങളില്‍ മാംസ കറ പുരണ്ടാല്‍ ഉപ്പുള്ള തണുത്തവെള്ളത്തില്‍ കഴുകിയ ശേഷം സോപ്പു വെള്ളത്തില്‍ കഴുകിയെടുക്കുക.
തേയില കറ വസ്ത്രങ്ങളില്‍ പുരണ്ടാല്‍ അല്‍പം ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്തു കളയുക.

വസ്ത്രങ്ങളില്‍ പാല്‍കറ പുരണ്ടാല്‍ ആദ്യം തണുത്ത വെള്ളത്തില്‍ കഴുകി പിന്നീട് സോപ്പുപയോഗിച്ച് കഴുകുക.

വസ്ത്രങ്ങളില്‍ തുരുമ്പ് കറ പുരണ്ടാല്‍ വാളന്‍പുളി പിഴിഞ്ഞെടുത്ത ചാറുപുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക.

Signature-ad

അലക്കിയിട്ടും മാറാത്ത ഗ്രീസ് കറയ്ക്ക് മുകളില്‍ ടാല്‍ക്കം പൌഡര്‍ വിതറി വൃത്തിയുള്ള തുണി വിരിച്ച് ഇസ്തിരിയിടുക.

വസ്ത്രങ്ങളില്‍ കരിമ്പന്‍ പിടിച്ചാല്‍ അവിടെ തൈര് പുരട്ടിവെയ്ക്കുകയും അടുത്ത ദിവസം സോപ്പുപയോഗിച്ച് നനക്കുക. ഈ പ്രവര്‍ത്തനം കുറച്ചു ദിവസം ആവര്‍ത്തിക്കണം.

വസ്ത്രങ്ങളിലെ ഒരുവിധം എല്ലാ കറകളും ഇല്ലാതാക്കാന്‍ തക്കാളി നിരീല്‍ മുക്കിയ തുണിക്കഷ്ണം ഉപയോഗിച്ച് കറയുള്ള ഭാഗം അമര്‍ത്തി തുടച്ച് ഒരു മണിക്കൂറിനു ശേഷം കഴുകികളഞ്ഞാൽ മതി.

വസ്ത്രങ്ങളിലെ പഴക്കറ മാറാന്‍ കറപുരണ്ട ഉടനെ കറിയുപ്പു ലായനി ഒഴിച്ചു പത്ത് മിനിറ്റു കഴിഞ്ഞ് ചൂടുള്ളവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.

 

 

 

മഞ്ഞളിന്‍റെ കറ വസ്ത്രത്തില്‍ പുരണ്ടാല്‍ സോപ്പും ചൂടുള്ള വെള്ളവും ഉപയോഗിക്കണം.

Back to top button
error: