NEWS

ലോകത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ അംഗീകാരമുളള പാസ്‌പോര്‍ട്ട് ഏതാണ്?

രു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യാന്‍ അത്യാവശ്യ രേഖയാണല്ലോ പാസ്‌പോര്‍ട്ട്.എന്നാൽ ലോകത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ അംഗീകാരമുളള പാസ്‌പോര്‍ട്ട് ഏതാണ്?

ഏറ്റവുമധികം രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കുന്ന രാജ്യം ജപ്പാനാണ്. രണ്ടാമത് സിംഗപൂരും മൂന്നാമത് ദക്ഷിണ കൊറിയയും.

 

 

193 രാജ്യങ്ങളിലാണ് ജപ്പാന്‍ പാസ്‌പോര്‍ട്ടിന് അംഗീകാരമുളളത്. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടണ്‍സിയായ ഹെന്‍ലി ആന്റ് പാര്‍ട്ട്‌ണേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്.കൊവിഡ് കാലത്തെ യാത്രാ നിരോധനത്തിന് ശേഷം ലോകത്ത് അന്താരാഷ്‌ട്ര യാത്രികരുടെ എണ്ണം പ്രതിദിനം മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം. 119 രാജ്യങ്ങളില്‍ അംഗീകാരമുളള റഷ്യ അന്‍പതാമതാണ് പട്ടികയില്‍. 80 രാജ്യങ്ങളില്‍ അംഗീകാരമുളള ചൈന 69ാം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം 87ാമതാണ്. 27 രാജ്യങ്ങളില്‍ മാത്രം അംഗീകാരമുളള അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഒടുവിലത്തേത്.

Back to top button
error: