Month: July 2022
-
Crime
രേഖകളില്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജസ്ഥാനില്‍നിന്ന് എത്തിച്ചു; മനുഷ്യക്കടത്തിന് പാസ്റ്റര്‍ അറസ്റ്റില്‍
കോഴിക്കോട്: പെരുമ്പാവൂരിലെ കരുണാലയത്തിലേക്ക് എന്നപേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജസ്ഥാനില്‍നിന്ന് എത്തിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്ററുമായ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസില്‍ കേരളത്തിലെത്തിച്ച കുട്ടികളെ കോഴിക്കോടുവച്ച് റെയില്‍വേ പോലീസ് ആണ് പിടികൂടിയത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്ത റെയില്‍വേ പോലീസ് മനുഷ്യക്കടത്തിന് കേസെടുക്കുകയായിരുന്നു. പിടിയിലായവര്‍ ഇടനിലക്കാരാണെന്നാണ് വിവരം. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 12 പെണ്‍കുട്ടികളെയാണ് കേരളത്തിലേക്ക് ട്രെയിനില്‍ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍, റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഒപ്പം ആറ് മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേര്‍ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ്…
Read More » -
NEWS
ന്യൂനപക്ഷങ്ങള്‍ക്കെതിരായി രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി :രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും, ഒരു പ്രത്യേക സമുദായത്തിനെതിരായുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും അബ്ദുള്‍ വഹാബ് എം.പിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്രം രാജ്യസഭയില്‍ പറഞ്ഞു. ന്യൂനപക്ഷകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സ്മൃതി ഇറാനിയാണ് മറുപടി നല്‍കിയത്.
Read More » -
NEWS
കേന്ദ്രീയ വിദ്യാലയങ്ങളിൽ12,000-ൽ അധികം അധ്യാപക ഒഴിവുകൾ
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ (Kendriya Vidyalayas) 12,000-ലധികം അധ്യാപക ഒഴിവുകളുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവിയാണ് കണക്കുകള്‍ പങ്കുവെച്ചത്. രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 12,044 അധ്യാപക തസ്തികകളും 1,332 അനധ്യാപക തസ്തികകളും ഒഴിവുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലംമാറ്റം, വിരമിക്കല്‍ എന്നിവ മൂലമാണ് ഒഴിവുകള്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് (1,162), മധ്യപ്രദേശ് (1,066), കര്‍ണാടക (1,006) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അധ്യാപക തസ്തികകളില്‍ ഒഴിവുള്ളത്.
Read More » -
NEWS
37 വർഷങ്ങൾക്കു ശേഷവും മലയാളികളെ ഇളക്കിമറിക്കാൻ ആ ഗാനത്തിന് സാധിച്ചു;അല്ല 50 വർഷങ്ങൾക്കു ശേഷവും
ഔസേപ്പച്ചൻ മാജിക്കിന് പുനർജന്മം;ദേവദൂതർ പാടുന്നു വീണ്ടും വീണ്ടും വിശ്വസിക്കാമോ? അര നൂറ്റാണ്ടു മുൻപ് സ്വപ്നസഞ്ചാരിയായ ഒരു പതിനേഴുകാരന്റെ വയലിനിൽ പിറന്ന ഈണമാണ് ഇന്ന് മലയാളികളുടെ ഏറ്റവും പുതിയ തലമുറ പോലും ഹൃദയപൂർവം ഏറ്റുപാടുന്നത്; കാലത്തിന്റെ കാവ്യനീതി പോലെ “ദേവദൂതർ പാടി സ്നേഹദൂതർ പാടി, ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…” 1985 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “കാതോട് കാതോര”ത്തിൽ ഒ എൻ വി എഴുതി ഔസേപ്പച്ചൻ ഈണമിട്ട് യേശുദാസും ലതികയും കൃഷ്ണചന്ദ്രനും രാധികയും ചേർന്ന് പാടിയ ഗാനം. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന “ന്നാ താൻ കേസ് കൊട്” എന്ന പുത്തൻ സിനിമക്ക് വേണ്ടി ബിജു നാരായണന്റെ ശബ്ദത്തിൽ ദേവദൂതർ പുനർജനിക്കുമ്പോൾ ഓർമ്മകൾ അറിയാതെ നാൽപ്പതു വർഷം പിറകിലേക്ക് സഞ്ചരിക്കുന്നു. ആദ്യമായി ആ പാട്ട് കേട്ട് മോഹിതനായ നിമിഷങ്ങൾ മനസ്സിൽ വന്നു നിറയുന്നു…. “പക്ഷേ യഥാർത്ഥത്തിൽ ആ ഈണം എന്റെ വയലിനിൽ പിറന്നത് അതിനും പതിമൂന്ന് വർഷം മുൻപാണ്.”– ഔസേപ്പച്ചന്റെ…
Read More » -
NEWS
മസ്ക്കറ്റിൽ 21 ആശുപത്രികൾ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി; മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാർ പെരുവഴിയിൽ
മസ്കറ്റ്: ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ മൂന്നു സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി.മറ്റു 18 സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളോട് താല്‍ക്കാലികമായി അടച്ചിടാനും നിര്‍ദേശം നല്‍കി.ഇതോടെ ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാർ പെരുവഴിയിലായി. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 66 സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.അധികൃതരുടെ അനുമതി വാങ്ങാതെ സമൂഹമാധ്യമങ്ങള്‍ വഴി സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന് 34 ആരോഗ്യസ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ചില ആരോഗ്യപ്രവര്‍ത്തകരുടെ ക്ലിനിക്കല്‍ പ്രിവിലേജ് എടുത്തുകളഞ്ഞതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.ഇതിൽ മലയാളികളും ഉൾപ്പെടും.
Read More » -
NEWS
5 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് നിരക്ക്; അറിയാം ഡെക്കാന്‍ ഒഡീസി എന്ന അത്യാഡംബര ട്രെയിന്‍ സർവീസിനെപ്പറ്റി
സാധാരണക്കാരുടെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാര്‍ഗ്ഗങ്ങളിലൊന്നാണ് ട്രെയിൻ യാത്ര.എന്നാൽ ഒറ്റയാത്രയ്ക്ക് ലക്ഷങ്ങള്‍ ചിലവാകുന്ന ചില ട്രെയിന്‍ സര്‍വ്വീസുകളും നമ്മുടെ നാട്ടിലുണ്ട്.അത്തരത്തിലൊന്നാണ് ഡെക്കാന്‍ ഒഡീസി എന്ന അത്യാഡംബര ട്രെയിന്‍ സർവീസ്. ഇതിലെ ടിക്കറ്റ് നിരക്ക് ഇങ്ങനെയാണ്:ഡീലക്സ് ക്യാബിനില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 5,12,400 രൂപയും ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 7,35,000 രൂപയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍ 5,51,460 രൂപയും ആയിരിക്കും. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 11,09,850 രൂപയും ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 11,09,850 രൂപയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍,51,460 രൂപയും ആയിരിക്കും.ഇതിനുപുറമെ ടിക്കറ്റ് നിരക്കിന്റെ അഞ്ച് ശതമാനം സേവനനികുതിയായും ഈടാക്കും. മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പാലസ് ഓണ്‍ വീല്‍സിന്റെ മാതൃകയില്‍ സര്‍വ്വീസ് ആരംഭിച്ച ആഡംബര ട്രെയിനാണ് ഡെക്കാന്‍ ഒഡീസി. ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലുള്ള ഇത് അത്യാഢംബര യാത്രകളാണ് സംഘടിപ്പിക്കുന്നത്. ട്രെയിന്‍ യാത്രകള്‍ക്ക് എത്രത്തോളം ആഢംബരം വാഗ്ജദാനം ചെയ്യുവാന്‍ സാധിക്കുമോ അതെല്ലാം നിങ്ങള്‍ക്ക് ഇന്ത്യന്‍ മഹാരാജ-ഡെക്കാന്‍ ഒഡീസിയില്‍ കാണാം.…
Read More » -
NEWS
ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ കൊള്ള
ഒരു സിനിമാ കഥ പോലെ വിസ്മയം… ആരെക്കെയോ ചേർന്ന് നടത്തിയ ഒരു ഗൂഢതന്ത്രം……. നമ്മുടെ രാജ്യം ഞെട്ടലോടെ കണ്ട ഒരു ട്രെയിൻ റോബറി…… കഥ നടക്കുന്നത് തമിഴ്നാട്ടിലാണ്…. 2016 ഓഗസ്റ്റ് 8 -ന് സേലം ഇന്ത്യൻ ഓവർസിസ് ബാങ്കിൽ നിന്നും ചെന്നൈ RBl-യിലേക്ക് അയച്ച മുഷിഞ്ഞതാണങ്കിലും ഉപയോഗിക്കാവുന്ന 325 കോടി രൂപ മൂല്യമുള്ള നോട്ടുകൾ… സേലം-ചെന്നൈ എക്സ്പ്രസ് ട്രയിനിലേക്ക് ഈ നോട്ടുകൾ പെട്ടികളിലാക്കി ലോഡ് ചെയ്യുന്നു ..സേലം സ്റ്റേഷനിൽ നിന്നും നോട്ടുകൾ ബോഗിയിൽ കയറ്റിയ ഉടനെ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് ബോഗി ലോക്ക് ചെയ്ത് സീൽ ചെയ്തു. നോട്ടുകൾ കൊണ്ടു പോകുന്ന ബോഗിയുടെ സുരക്ഷക്കായി 18 പേരടങ്ങുന്ന ആയുധ ധാരികളായ പോലീസ് ഓഫീസർസ് തൊട്ട് അടുത്തുള്ള ട്രെയിൻ ബോഗിയിൽ കയറി. സമയം രാത്രി 9 മണി….. സ്റ്റേഷൻ മാസ്റ്റർ പച്ചകൊടി കാട്ടുന്നു … സ്റ്റേഷനിൽ ഒരു അസാധാരണത്വവും ഉണ്ടായിരുന്നില്ല. ട്രെയിനിന്റെയും ജനങ്ങളുടെയും TVപരസ്യങ്ങളുടെയും സ്റ്റേഷൻ മുന്നറിയിപ്പുകളുടെയും…
Read More » -
NEWS
രണ്ടാഴ്ച മുൻപ് ദുബായിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല; സഹായം അഭ്യർത്ഥിച്ച് ദുബായ് പോലീസ്
ദുബായ്: രണ്ടാഴ്ച മുൻപ് അല്‍ റഫ ഏരിയയില്‍ മരിച്ച എറണാകുളം കൈപ്പട്ടൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമെത്താത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൈപ്പട്ടൂര്‍ തുണ്ടുപറമ്ബില്‍ വീട്ടില്‍ പ്രശാന്ത് (37) ആണ് മരിച്ചത്. പ്രശാന്തിന്‍റെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടെത്തുന്നതിന് ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും യു.എ.ഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ട്. പിതാവിന്‍റെ പേര് രാജന്‍ അച്യുതന്‍ നായര്‍ എന്നാണ്. മാതാവ്-ഉഷ. യു.എ.ഇയിലുള്ള പ്രശാന്തിന്‍റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ 00971561320653 എന്ന നമ്ബരില്‍ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. അതേസമയം വിലാസം തെറ്റാണെന്നും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ് ഇദ്ദേഹമെന്നും പറയപ്പെടുന്നു.
Read More » -
NEWS
ബലിതര്‍പ്പണത്തിന് ആയിരങ്ങൾ; പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ ജനത്തിരക്ക്
ആലുവ: രണ്ടു വര്‍ഷത്തിനു ശേഷം വിപുലമായ രീതിയില്‍ സംഘടിപ്പിച്ച ബലിതര്‍പ്പണത്തിന് വൻ ജനത്തിരക്ക്. സംസ്ഥാനത്തെ എല്ലാ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് കാണാന്‍ കഴിയുന്നത്. ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, വര്‍ക്കല പാപനാശം കടപ്പുറം, തൃശൂര്‍ തിരുവില്വാമല പാമ്ബാടി, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, ഷൊര്‍ണ്ണൂര്‍ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്ബാവൂര്‍ ചേലാമറ്റം, ആനിക്കാട് തിരുവംപ്ലാക്കല്‍, ആലപ്പുഴ തൃക്കുന്നപ്പുഴ, പത്തനംതിട്ട മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രം തുടങ്ങി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കര്‍ക്കിട മാസത്തിലെ കറുത്തവാവിന് പിതൃക്കള്‍ക്ക് ബലിയിടുന്നത് വര്‍ഷങ്ങളായുള്ള ആചാരമാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടകവാവ് ദിനത്തില്‍ കൂട്ടത്തോടെയുള്ള ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല.
Read More » -
NEWS
തൊടുപുഴ – മുത്തപ്പൻപുഴ കെഎസ്ആർടിസി ബസ്സ് അപകടത്തിൽപ്പെട്ടു
പുല്ലൂരാംപാറ : തൊടുപുഴയിൽ നിന്നും മുത്തപ്പൻ പുഴയിലേക്ക് പോയ കെഎസ്ആർടിസി ബസ്സ് അപകടത്തിൽപ്പെട്ടു.ഇന്ന് പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി പെരുമാലിപ്പടിയിൽ വെച്ചായിരുന്നു സംഭവം.ആർക്കും പരിക്കില്ല. വളവ് തിരിയുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ബസ്സ് അല്പം കൂടി മുന്നോട്ട് പോയിരുന്നെങ്കിൽ പെരുമാലിപ്പടിയിലെ ലേക്ക് വ്യൂ കുളത്തിൽ പതിക്കുമായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.
Read More »