NEWS

രണ്ടാഴ്ച മുൻപ് ദുബായിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല; സഹായം അഭ്യർത്ഥിച്ച് ദുബായ് പോലീസ്

ദുബായ്: രണ്ടാഴ്ച  മുൻപ്​ അല്‍ റഫ ഏരിയയില്‍ മരിച്ച എറണാകുളം കൈപ്പട്ടൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമെത്താത്തതിനാല്‍ മൃതദേഹം ​ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

കൈപ്പട്ടൂര്‍ തുണ്ടുപറമ്ബില്‍ വീട്ടില്‍ പ്രശാന്ത്​ (37) ആണ്​ മരിച്ചത്​. പ്രശാന്തിന്‍റെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടെത്തുന്നതിന്​ ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും യു.എ.ഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ട്​.

പിതാവിന്‍റെ പേര്​ രാജന്‍ അച്യുതന്‍ നായര്‍ എന്നാണ്​. മാതാവ്​-ഉഷ. യു.എ.ഇയിലുള്ള പ്രശാന്തിന്‍റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ 00971561320653 എന്ന നമ്ബരില്‍ ബന്ധപ്പെടണമെന്ന്​ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Signature-ad

 

 

അതേസമയം വിലാസം തെറ്റാണെന്നും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ് ഇദ്ദേഹമെന്നും പറയപ്പെടുന്നു.

Back to top button
error: