Month: July 2022
-
NEWS
ഭാഗ്യക്കുറി വകുപ്പിന്റെ ആദായവിഹിതമായ 20 കോടി രൂപ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കൈമാറി
തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ആദായവിഹിതമായ 20 കോടി രൂപ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കൈമാറി. വ്യാഴാഴ്ചയുള്ള കാരുണ്യ പ്ലസ്, ശനിയാഴ്ചയുള്ള കാരുണ്യ ലോട്ടറി എന്നിവയില്‍ നിന്നുള്ള ആദായവിഹിതമാണ് ഇത്. കാരുണ്യ പദ്ധതിക്കായാണ് ഈ തുക വിനിയോഗിക്കുക. 2019-20 വര്‍ഷത്തില്‍ 229 കോടി രൂപയും 20-21-ല്‍ 158 കോടി രൂപയും ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പദ്ധതിക്കായി നല്‍കിയിരുന്നു.21-22 ല്‍ ഇതേ വരെയായി 44 കോടി രൂപ പദ്ധതിക്ക് കൈമാറിയിരുന്നു. അതേസമയം 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവില്‍ 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നതെന്നും ഇപ്രകാരം ഈടാക്കുന്ന തുക വകുപ്പ് യഥാസമയം ആദായ നികുതിയായി ഒടുക്കി വരുന്നുമുണ്ടെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. എന്നാല്‍ ഇതിനു പുറമെ അന്‍പത് ലക്ഷത്തിന് മുകളിലുള്ള ഉയര്‍ന്ന സമ്മാന തുകകള്‍ക്ക് സര്‍ച്ചാര്‍ജും, സെസും നല്‍കുകയെന്നത് പാന്‍കാര്‍ഡ് ഉടമകളായ സമ്മാനജേതാക്കളുടെ ഉത്തരവാദിത്വമാണെന്നും വകുപ്പ് വ്യക്തമാക്കി. സമ്മാനാര്‍ഹര്‍ നല്‍കേണ്ട നികുതികളെക്കുറിച്ച് കേരള ലോട്ടറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാല്‍ വലിയതുകകള്‍ ലഭിക്കുന്നവര്‍ക്ക്…
Read More » -
NEWS
വീട്ടിലെ കൃഷി നിങ്ങളെ ആരോഗ്യമുള്ളവരാക്കും;കാരണം ഇതാണ്
ഓണം വന്നാലും വിഷു വന്നാലും മലയാളിക്ക് വിഷം കലര്‍ന്ന പച്ചക്കറികള്‍ കഴിക്കാനാണ് യോഗം.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കേരളത്തിലുണ്ടായിരുന്ന കൂട്ടുകുടുംബം അണുകുടംബങ്ങളിലേക്ക് മാറുകയും അഞ്ചും പത്തും സെന്റുകളില്‍ വീട് മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ പണ്ടുണ്ടായിരുന്ന അടുക്കള തോട്ടവും കോഴി, ആട് വളര്‍ത്തലുമൊക്കെ ഓര്‍മ്മയായി. അതോടെ പച്ചക്കറി വേണമെങ്കിലും അരിയും കോഴിയും വേണമെങ്കിലും ചെക്‌പോസ്റ്റുകള്‍ കടന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലോറി എത്തണം.കേരളം വലിയ വിപണിയായി മാറിയതോടെയാണ്, അയൽ സംസ്ഥാനങ്ങളിലെ പച്ചക്കറി കര്‍ഷകര്‍ നിരോധിത രാസവളങ്ങള്‍ക്ക് പിന്നാലെ പോയത്.കോഴി ഇറച്ചിയുടെ കാര്യവും വ്യത്യസ്തമല്ല.മലയാളിയാകട്ടെ, ദിവസത്തിന് ദിവസം രോഗിയായി മാറുകയും ചെയ്യുന്നു.മരുന്ന് വാങ്ങി ഇങ്ങനെ ആയിരക്കണക്കിന് ആളുകൾ നമ്മുടെ ദരിദ്രരായി മാറുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ കേരളത്തില്‍ വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു.ഹോര്‍ട്ടികോര്‍പ്പിന്റ രൂപീകരണവും അങ്ങനെയായിരുന്നു. ടെറസില്‍ പച്ചക്കറി കൃഷി പരിചയപ്പെടുത്തിയതും ഗ്രോബാഗുകളിലെ പച്ചക്കറി കൃഷിയുമൊക്കെ ഇതിന്റ ഭാഗമായി ആരംഭിച്ചവയാണ്.തുടർന്ന് സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ വീടുകളിലും പച്ചക്കറി കൃഷിക്ക്…
Read More » -
NEWS
പതിമുഖത്തിൽ പതിഞ്ഞിരിക്കുന്ന അപകടം
മഴക്കാലമാണ്; കരിങ്ങാലി പോലെയുള്ള ദാഹശമനികൾ വാങ്ങി കൂടിക്കുന്നവർ ഇത് വായിക്കാതെ പോകരുത് കളർ വെള്ളത്തോടുള്ള മലയാളികളുടെ ആസക്തിയെ പറ്റി പറയേണ്ടതില്ല.അതിനി കള്ളായാലും കരിങ്ങാലിയായാലും കാപ്പിയായാലും.പാലിന്റെ നിറമുള്ള കള്ള് കളഞ്ഞിട്ട് കളർ വെള്ളത്തിനായി ബിവറേജസിന്റെ മുന്നിൽ ക്യൂ നിൽക്കുന്നവരാണ് നമ്മൾ.പറമ്പിലെ കാപ്പിക്കുരു മുഴുവൻ കിളികൾക്ക് കൊടുത്തിട്ട് പായ്ക്കറ്റുകളിൽ കടകളിൽ നിന്നും കിട്ടുന്ന കാപ്പിയുടെ രുചി തേടിപ്പോകുന്നവരുമാണ് നമ്മൾ.അതേപോലൊന്നാണ് കരിങ്ങാലി. കരിങ്ങാലി വെള്ളം ഇല്ലാതെ മലയാളി ഇല്ല.കരിങ്ങാലിയോ പതിമുഖമോ എന്നറിയാതെ പീടികയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് പാക്കറ്റിലെ കളറുള്ള മരച്ചീളുകളെ തിളയ്ക്കുന്ന വെള്ളത്തിലിട്ടു നാം സായൂജ്യമടയുന്നു. എന്തായാലും വേണ്ടില്ല.വെള്ളത്തിന് നിറം വേണം.പക്ഷേ യഥാര്‍ത്ഥ പതിമുഖവും കരിങ്ങാലിയും തന്നെയാണോ നാം വാങ്ങുന്നത്?. കേരളത്തിൽ ഒരു ദിവസം ഉപയോഗിയ്ക്കുന്ന കരിങ്ങാലിയും പതിമുഖവും എത്ര ലോഡാണ് ?ആർക്കറിയാം.അതിന്റെ കണക്ക് ?! ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ? പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ? അല്ല…
Read More » -
NEWS
അലൂമിനിയം പാത്രങ്ങളിൽ എന്തുകൊണ്ട് ഭക്ഷണം പാചകം ചെയ്യരുതെന്ന് ഈ ചിത്രം പറയും
അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നത് ശരീരത്തിന് നന്നല്ല.ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുമെന്ന് ഒട്ടേറെ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.ഇപ്പോഴിതാ വഡോദരയിലെ എംഎസ് യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷകർ നടത്തിയ പഠനത്തിൽ ഇത് അടിവരയിട്ടു പറയുന്നു. പതിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകുന്നുവെന്നും ഇവരുടെ കണ്ടെത്തലുകളിൽ ഉണ്ട്. അലൂമിനിയം പാത്രം നല്ലരീതിയില്‍ ചൂടാകുമ്ബോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍.ഇത് പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്.അതിനാല്‍ പാചകം ചെയ്യാന്‍ അലൂമിനിയം പാത്രങ്ങളോ ചട്ടികളോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് ഇവർ പറയുന്നു. റീസൈക്കിള്‍ഡ് സ്‌ക്രാപ്പ് മെറ്റല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന അലുമിനിയ പാത്രങ്ങളാണ് ആഫ്രിക്കയിലും…
Read More » -
NEWS
ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാരുടെ യാത്ര ഇളവുകള്‍ വെട്ടിക്കുറക്കാൻ നീക്കം
ന്യൂഡൽഹി :ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാരുടെ യാത്ര ഇളവുകള്‍ നിബന്ധനകളോടെ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയിൽവെ. ജനറല്‍ കമ്ബാര്‍ട്ട്മെന്റുകളിലും സ്ലീപ്പര്‍ ക്ലാസുകളിലും മാത്രമായി ഇളവുകള്‍ പരിമിതപ്പെടുത്താനും മുതിര്‍ന്ന പൗരന്‍മാരുടെ കുറഞ്ഞ പ്രായപരിധി 70 ആയി ഉയര്‍ത്താനുമാണ് നീക്കം. . നേരത്തെ 58 വയസ്സോ അതിന് മുകളിലോ പ്രായമായ സ്ത്രീകള്‍ക്കും 60 വയസ്സ് പൂര്‍ത്തിയായ പുരുഷന്മാര്‍ക്കും യാത്രനിരക്കില്‍ യഥാക്രമം 50, 40 ശതമാനം ഇളവുണ്ടായിരുന്നു. സൗജന്യങ്ങളുടെ പരിധിയില്‍ വരുന്നയാളുകളുടെ എണ്ണം കുറക്കുകയും എ.സി ക്ലാസുകളിലെ ഇളവ് റദ്ദാക്കുകയും ചെയ്യുന്നതോടെ ഈയിനത്തിലുണ്ടായിരുന്ന ഭാരിച്ച ചെലവുകള്‍ കുറക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
Read More » -
NEWS
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെ പി നേതാവ് തട്ടിയെടുത്തത് കോടികൾ
ഇടുക്കി: ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെ പി നേതാവ് തട്ടിയെടുത്തത് കോടികൾ.പാര്‍ട്ടിയുടെ മദ്ധ്യമേഖലാ ചുമതലയുള്ള കട്ടപ്പന സ്വദേശിയാണ് ആരോപണ വിധേയന്‍.39 പേരില്‍ നിന്നായി 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. സംഭവത്തില്‍ കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിയും ബി.ജെ.പി ഉടുമ്ബന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റുമായ രാധാകൃഷ്ണനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ,സംഘടന സെക്രട്ടറി എ.ഗണേഷ് എന്നിവര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നിയോജക മണ്ഡലം പ്രസിഡന്റായ രാധാകൃഷ്ണന്റെ മകന്റെ കൈയ്യില്‍ നിന്നും അയല്‍വാസിയായ മറ്റൊരു ബി ജെ പി പ്രവര്‍ത്തകന്റെ പക്കല്‍ നിന്നും നേതാവ് പണം വാങ്ങിയത്.ഇരുവരുടെയും കൈയ്യില്‍ നിന്നായി 13 ലക്ഷത്തോളം രൂപ കൈക്കലാക്കി.ഇത്തരത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരില്‍ നിന്നാണ് ജില്ലാ നേതാവ് ജോലി വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയത്. പണം ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ ജോലിയെന്നായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ആളുകള്‍ക്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
Read More » -
Kerala
തോട്ടം മേഖലയ്ക്കായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഉടന്‍ നിലവില്‍ വരും. പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും ആരംഭിക്കുന്നതിനും വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ്. ഹരികിഷോറിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. വ്യവസായ വകുപ്പിന് കീഴിലാണ് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്. പ്ലാന്റേഷന്‍ ഒരു വ്യവസായമായി തത്വത്തില്‍ അംഗീകരിച്ച സാഹചര്യത്തില്‍ അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറക്കാനും തോട്ടം മേഖല ലാഭകരമാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നടപടി സ്വീകരിക്കും. തോട്ടവിളകള്‍ക്ക് ന്യായവിലയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും. തൊഴില്‍ വകുപ്പ് നിശ്ചയിക്കുന്ന മിനിമം വേതനം കൂടി കണക്കിലെടുത്ത് തോട്ടം തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളില്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പുമായി ആലോചിച്ച് സ്വീകരിക്കും. പ്ലാന്റേഷന്‍ നയത്തില്‍ അംഗീകരിച്ചതും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതുമായ പ്ലാന്റേഷന്‍ ടാക്‌സ്, കാര്‍ഷികാദായ നികുതി, കെട്ടിടനികുതി, സീനിയറേജ്, പാട്ടം പുതുക്കല്‍, മിശ്രവിളകള്‍ മുതലായ വിഷയങ്ങളും ഇനി പ്ലാന്റേഷന്‍ ഡയറക്ടറേറ്റിനു കീഴിലായിരിക്കും ഉള്‍പ്പെടുക.തോട്ടങ്ങള്‍ തോട്ടങ്ങളായി…
Read More » -
LIFE
ഓര്‍ത്തഡോക്‌സ് സഭയില്‍ ഏഴ് മെത്രാപ്പോലീത്തമാര്‍ ഇന്ന് അഭിഷിക്തരാകും
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ഇന്ന് ഏഴ് മെത്രാപ്പോലീത്താമാര്‍ അഭിഷിക്തരാകും. മലങ്കര സുറിയാനി അസോസിയേഷന്‍ തെരഞ്ഞെടുത്തവരെയാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തപ്പെടുന്നത്. രാവിലെ ആറിന് ശുശ്രൂഷകള്‍ക്ക് തുടക്കമാകും. വിശുദ്ധ കുര്‍ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ത്ഥന) സമയത്ത് മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും. രണ്ട് ഭാഗങ്ങളായിട്ടുള്ള ശുശ്രൂഷയില്‍ ആദ്യ ഭാഗത്ത് സ്ഥാനാര്‍ത്ഥികള്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് പ്രധാന ഭാഗമായ രണ്ടാം ശുശ്രൂഷ ആരംഭിക്കും. ഈ ശുശ്രൂഷയില്‍ പ്രധാനമായിട്ടുള്ളത് പരിശുദ്ധാത്മ ദാനത്തിനായിട്ടുള്ള പ്രാര്‍ത്ഥനയാണ്. മെത്രാഭിഭിഷേക സമയത്താണ് ഓരോരുത്തരും സ്വീകരിക്കുന്ന പുതിയ പേരുകള്‍ പ്രഖ്യാപിക്കുന്നത്. അതു കഴിഞ്ഞാല്‍ അവരെ മെത്രാപ്പോലീത്തായ്ക്കടുത്ത സ്ഥാനവസ്ത്രങ്ങള്‍(അംശവസ്ത്രങ്ങള്‍) കാതോലിക്കാ ബാവാ തന്നെ മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകരണത്തോടെ ധരിപ്പിക്കും. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം…
Read More » -
Kerala
രൂപേഷിന്റെ കേസിൽ യുഎപിഎ ചുമത്തണം: സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെയുള്ള കേസുകളിൽ യുഎപിഎയും (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) രാജ്യദ്രോഹക്കുറ്റവും റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി നൽകി. യുഎപിഎ കുറ്റം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ആയുധങ്ങളുമായി എത്തി മാവോയിസ്റ്റ് ആശയങ്ങൾ ഉൾപ്പെട്ട നോട്ടിസുകളും ലഘുലേഖകളും വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. ചട്ടപ്രകാരമുള്ള കാലാവധി കഴിഞ്ഞാണു യുഎപിഎ നടപടികൾക്കു പ്രോസിക്യൂഷന് അനുമതി നൽകിയതെന്നു കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, യുഎപിഎ നിയമത്തിലെ 3, 4 വകുപ്പുകളിൽ കാലാവധി നിർബന്ധമുള്ളതല്ലെന്നു പറയുന്നതായി കേരള സർക്കാർ ഹർജിയിൽ വ്യക്തമാക്കുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയെടുത്ത കേസാണിതെന്നും നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിൽ കേസ് മൊത്തം ഇല്ലാതാക്കാൻ കഴിയില്ലെന്നുമാണു സർക്കാർ വാദം. പ്രോസിക്യൂഷൻ അനുമതിയുടെ നടപടിക്രമത്തിലെ പിഴവ്, കേസിന്റെ ക്രിമിനൽ നടപടിക്രമത്തെ ബാധിക്കില്ലെന്ന ഉറപ്പോടെയാണ് യുഎപിഎ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More » -
NEWS
‘അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
ബിയജിംഗ്: അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അമേരിക്ക അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ചൈന. ചൈനീസ് യുഎസ് നേതാക്കൾ തമ്മിലുള്ള ഫോൺ കോളിന് മുമ്പാണ് ഈ മുന്നറിയിപ്പുമായി ചൈന രംഗത്ത് എത്തിയത് എന്ന് ശ്രദ്ധേയമാണ്. “സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. അമേരിക്ക ഇതുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ചൈനീസ് പ്രതികരണം രൂക്ഷമായിരിക്കും. ഇതിന്‍റെ എല്ലാ അനന്തരഫലങ്ങളും യുഎസ് സഹിക്കേണ്ടിവരും” , ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. പെലോസിക്ക് ഓഗസ്റ്റിൽ തായ്‌വാൻ സന്ദർശിക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബീജിംഗ് അമേരിക്കയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള ഫോൺ കോളിൽ ഇത് ചര്‍ച്ച വിഷയമാകുംഎ എന്നാണ് വിവരം. ചൈനീസ് യുഎസ് നേതാക്കളുടെ ഫോണ്‍ സംഭാഷണം ഈ ആഴ്ച ഉണ്ടാകും എന്നാണ് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തായ്‌വാൻ, മനുഷ്യാവകാശം, സാങ്കേതികവിദ്യാ മേഖലയിലെ മത്സരം എന്നിവയുൾപ്പെടെയുള്ള…
Read More »