Month: July 2022

  • Careers

    ബി.എസ്.എഫില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

    ദില്ലി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) 323 ഹെഡ് കോണ്‍സ്റ്റബിള്‍(എച്ച്‌സി മിനിസ്റ്റീരിയല്‍), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനകം അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍ തസ്തിക: ഹെഡ് കോണ്‍സ്റ്റബിള്‍ (HC മിനിസ്റ്റീരിയല്‍) ഒഴിവുകളുടെ എണ്ണം: 312 പേ സ്‌കെയില്‍: 25500 81100/ ലെവല്‍-4 തസ്തിക: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍) ഒഴിവുകളുടെ എണ്ണം: 11 പേ സ്‌കെയില്‍: 29200 92300/ ലെവല്‍-5 യോഗ്യതാ മാനദണ്ഡം: ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം. എഎസ്ഐ (സ്റ്റെനോ): ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നും ഷോര്‍ട്ട്ഹാന്‍ഡ്/ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റിനൊപ്പം 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.   Gen/OBC/EWSന് 100/ രൂപയാണ് അപേക്ഷ ഫീസ്. SC/ST/Ex-S വിഭാഗത്തിലുള്ളവര്‍ക്ക് ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ്…

    Read More »
  • India

    കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതകം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കേരളാ അതിര്‍ത്തിയില്‍ അറസ്റ്റില്‍

    മംഗളൂരു: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെ കൊല്ലപ്പെട്ട കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തില്‍ 21 പേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക പോലീസ്. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ കേരളാ രജിസ്‌ട്രേഷന്‍ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്. പ്രതികള്‍ എത്തിയതെന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഷനുള്ള ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കേരളത്തിലെത്തും. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഗളുരു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമല്ലെന്നാരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം…

    Read More »
  • India

    സ്‌പൈസ് ജെറ്റിന് പണികൊടുത്ത് കാലാവസ്ഥയും; ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം കൊച്ചിയിലിറക്കി

    കോഴിക്കോട്: തുടരെ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന സ്‌പൈസ് ജെറ്റിന് പ്രതിസന്ധി സൃഷ്ടിച്ച് മോശം കാലാവസ്ഥയും. 182 യാത്രക്കാരുമായി ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലിറക്കി. ഇന്നു രാവിലെയാണ് സംഭവം. രണ്ട് മണിക്കൂറോളം വിമാനത്തില്‍ കാത്തിരുന്നിട്ടും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമാകാഞ്ഞതോടെ ഭക്ഷണമോ വെളളമോ പോലും കിട്ടിയില്ലെന്നാരോപിച്ച് വനിതാ യാത്രക്കാര്‍ അടക്കമുളളവര്‍ ബഹളം വച്ചു. കോഴിക്കോടെത്താന്‍ പകരം സംവിധാനം ഒരുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 9 മണിയോടെ യാത്രക്കാരെ നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം തണുത്തത്. തുടരെയുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ മൂലം സ്‌പൈസ് ജെറ്റിനെതിരെ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സര്‍വീസുകള്‍ മാത്രമേ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിര്‍ദേശം. 18 ദിവസത്തിനിടെ 8 തവണ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ അപകടങ്ങളുടെ വക്കിലെത്തുകയോ…

    Read More »
  • NEWS

    ചാലക്കുടി റെയിൽവേസ്റ്റേഷനിലെ സനൽമരം 

    ഏകദേശം 12 വർഷം മുൻപാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ ടാക്സി ഡ്രൈവറായ സനൽ, തൃശൂരിലെ മദർ ഹോസ്പിറ്റൽലേക്ക് ഒരു ഓട്ടം പോകുന്ന സമയത്ത് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ പടർന്ന് പന്തലിച്ച് തണലേകുന്ന നിരവധി മരങ്ങൾ കണ്ടത്… ഉള്ള തണൽമരങ്ങൾ മുറിച്ച് മാറ്റിയ ചാലക്കുടി റെയിൽവേ സ്റ്റേഷന് മുന്നിലെ അന്നത്തെ ഉഷ്ണ അവസ്ഥ അനുഭവിച്ചറിഞ്ഞിരുന്ന സനൽ ഉടനെ അതിന്റെ കുറച്ച് വിത്തുകൾ താഴേ നിന്ന് ശേഖരിച്ച് കയ്യിൽ വച്ചു… തിരിച്ച് ഓട്ടം കഴിഞ്ഞെത്തിയപ്പോൾ റെയിൽവേ സ്റ്റാളിൽ നിന്നെടുത്ത ഒഴിഞ്ഞ ചായക്കപ്പിൽ വിത്തുകൾ പാകി മുളപ്പിക്കാൻ വച്ചു. ഒരാഴ്ചക്ക് ശേഷം വിത്തുകൾ നോക്കിയപ്പോൾ ഒരെണ്ണം മാത്രം നല്ല ആരോഗ്യത്തോടെ തളിർത്ത് നിൽക്കുന്നു… അതയാൾ സന്താഷത്തോടെ റെയിൽവേ സ്റ്റേഷന്റെ തൊട്ടുമുന്നിൽ നട്ടുവളർത്തി…. ഇന്ന് 12 വർഷത്തിനു ശേഷം റെയിൽവേ സ്റ്റേഷനു മുന്നിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും കൊടും ചൂടിലും കളിർമയേകുന്ന ചെറു തണൽമരമായി അത് പടർന്ന് പന്തലിച്ചു നിൽക്കുമ്പോൾ നാട്ടുകാർ അതിനെ സ്നേഹപൂർവ്വം സനൽമരം എന്ന് വിളിച്ചു.…

    Read More »
  • Crime

    വനപാലകരടങ്ങുന്ന സംഘം കേഴ മാനിനെ കൊന്ന് കറിവച്ച സംഭവം: വിദേശത്തേക്ക് കടന്ന പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍കൂടി പിടിയില്‍

    തിരുവനന്തപുരം: വനപാലകരടങ്ങുന്ന സംഘം കേഴ മാനിനെ കൊന്ന് കറിവച്ച കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. വെമ്പായം കുതിരകുളം ഈട്ടിമൂട് തോട്ടരികത്ത് വീട്ടില്‍ ആര്‍. അന്‍ഷാദ്(39), പച്ച പാലോട് കക്കോട്ട് കുന്ന് ശരണ്‍ ഭവനില്‍ കെ. സതീശന്‍(39), കക്കോട്ട് കുന്ന് കൂരിമൂട് വീട്ടില്‍ എസ്.എസ്.രാജേന്ദ്രന്‍ (49) എന്നിവര്‍ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. സംഭവശേഷം വിദേശത്തേക്കു കടന്ന അന്‍ഷാദ് വനംവകുപ്പ് കേസ് കടുപ്പിച്ചതോടെ ചൊവ്വാഴ്ച നാട്ടിലെത്തി റേഞ്ച് ഓഫിസര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേരെക്കൂടി റേഞ്ച് ഓഫിസര്‍ എസ്.രമ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടുകയായിരുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സതീശന്റെ വീട്ടിലെത്തിച്ചാണ് മാനിനെ സംഘം കറിവച്ചതെന്നു വനംവകുപ്പ് പറഞ്ഞു. വീട്ടുവളപ്പില്‍ കുഴിച്ചിട്ട മാനിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിയിട്ടുണ്ടെന്നും മാനിനെ കടത്തിയ വാഹനങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മേയ് 10നാണ് പാലോട് റേഞ്ചിലെ പച്ചമല സെക്ഷന്‍ പരിധിയില്‍ പരിക്കേറ്റ കേഴമാനിനെ വനപാലകര്‍ ഉള്‍പ്പെട്ട സംഘം കൊന്നു…

    Read More »
  • India

    രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്നി’യെന്ന് വിളിച്ച് കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

    ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി ‘രാഷ്ട്രപത്നി’യെന്ന് വിശേഷിപ്പിച്ചതിനെതിരേ പാര്‍ലമെന്റിന്റെ ഇരു സഭകളിലും വന്‍ പ്രതിഷേധം. ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്‌നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ വിഷയം ഏറ്റെടുത്ത ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഭരണഘടനാ പദവിയേയും, ദ്രൗപദി മുര്‍മുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് ബി.ജെ.പി. ആരോപിച്ചു. എന്നാല്‍ നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. മകളുടെ പേരില്‍ വ്യാജ ബാര്‍ ലൈസന്‍സ് നേടിയെന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിരോധത്തിലായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് വിഷയത്തില്‍ ബിജെപിക്കായി മുന്നിട്ടിറങ്ങിയത്. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തി…

    Read More »
  • NEWS

    ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചുമൂടി; ഇടുക്കിയിൽ അവിവാഹിതയായ യുവതി അറസ്റ്റിൽ

    തൊഴുപുഴ: ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇടുക്കി ഉടുമ്പൻ ചോലയിലാണ് സംഭവം. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഏലത്തോട്ടത്തിലാണ് കുഴിച്ചുമൂടിയത്.അന്യസംസ്ഥാനക്കാരിയായ യുവതിയാണ് അറസ്റ്റിലായത്.സ്വദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലാകുന്നത്.

    Read More »
  • India

    18 തികയാന്‍ കാത്തിരിക്കേണ്ട, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

    ദില്ലി: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 18 വയസ്സ് തികയാന്‍ കാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 17 വയസ്സ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാവുന്നതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നിലവില്‍ ജനുവരി 1ന് 18 വയസ്സ് തികയുന്നവര്‍ക്ക് മാത്രമേ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാനാകൂ. Youngsters above 17 years of age can now apply in advance for having their names enrolled in Voter’s list and not necessarily have to await the pre-requisite criterion of attaining the age of 18 years on 1st January of a year: ECI pic.twitter.com/DhAi7NN1Zo — ANI (@ANI) July 28, 2022 എന്നാല്‍ പുതിയ ഉത്തരവോടെ 17…

    Read More »
  • NEWS

    കൃത്യസമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി; സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എ.ഇ.

    അബുദാബി: തൊഴിലാളികളുടെ ശമ്പള വിഷയത്തില്‍ കര്‍ശന നടപടികളുമായി യു.എ.ഇ അധികൃതര്‍. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനും മറ്റ് നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാനുമാണ് തീരുമാനം. നാല് മാസത്തിലധികം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപന ഉടമയുടെ മറ്റ് സ്ഥാപനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയ്‌ക്കെതിരേയും നടപടി ഉണ്ടാകും. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരേ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍ വരുന്ന കാലതാമസം, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം നല്‍കാത്ത തൊഴിലാളികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ശിക്ഷാ നടപടി. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ, കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഫീല്‍ഡ്…

    Read More »
  • Kerala

    ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ യുവാവിന്റെ മരണം: പെണ്‍ സുഹൃത്തിന്റെ സഹോദരനും അറസ്റ്റില്‍

    തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ പെണ്‍കുട്ടിയെ കാണാന്‍ ആഴിമലയിലെത്തിയ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍. മൊട്ടമൂട് സ്വദേശി കിരണിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കിരണ്‍ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് രാജേഷ് ഇന്നലെ അറസ്റ്റിലായിരുന്നു. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്. യുവാവിനെ തട്ടിക്കൊണ്ടു പോയതിന് 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ പെണ്‍കുട്ടിയെ കാണാന്‍ കിരണും സുഹൃത്തുക്കളും മൂന്നാഴ്ച മുമ്പ് ആഴിമലയില്‍ എത്തിയിരുന്നു. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ രാജേഷിന്റെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ ഇറക്കിവിട്ടെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ ഈ സംഭവത്തിനുശേഷം കിരണിനെ…

    Read More »
Back to top button
error: