NEWS

ബലിതര്‍പ്പണത്തിന് ആയിരങ്ങൾ; പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ ജനത്തിരക്ക് 

ആലുവ: രണ്ടു വര്‍ഷത്തിനു ശേഷം വിപുലമായ രീതിയില്‍ സംഘടിപ്പിച്ച ബലിതര്‍പ്പണത്തിന് വൻ ജനത്തിരക്ക്.

സംസ്ഥാനത്തെ എല്ലാ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് കാണാന്‍ കഴിയുന്നത്. ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, വര്‍ക്കല പാപനാശം കടപ്പുറം, തൃശൂര്‍ തിരുവില്വാമല പാമ്ബാടി, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, ഷൊര്‍ണ്ണൂര്‍ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്ബാവൂര്‍ ചേലാമറ്റം, ആനിക്കാട് തിരുവംപ്ലാക്കല്‍, ആലപ്പുഴ തൃക്കുന്നപ്പുഴ, പത്തനംതിട്ട മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രം തുടങ്ങി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

 

 

കര്‍ക്കിട മാസത്തിലെ കറുത്തവാവിന് പിതൃക്കള്‍ക്ക് ബലിയിടുന്നത് വര്‍ഷങ്ങളായുള്ള ആചാരമാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടകവാവ് ദിനത്തില്‍ കൂട്ടത്തോടെയുള്ള ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല.

Back to top button
error: