NEWS

കേന്ദ്രീയ വിദ്യാലയങ്ങളിൽ12,000-ൽ അധികം അധ്യാപക ഒഴിവുകൾ

ന്യൂഡൽഹി:  രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ (Kendriya Vidyalayas) 12,000-ലധികം അധ്യാപക ഒഴിവുകളുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവിയാണ് കണക്കുകള്‍ പങ്കുവെച്ചത്.
രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 12,044 അധ്യാപക തസ്തികകളും 1,332 അനധ്യാപക തസ്തികകളും ഒഴിവുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലംമാറ്റം, വിരമിക്കല്‍ എന്നിവ മൂലമാണ് ഒഴിവുകള്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് (1,162), മധ്യപ്രദേശ് (1,066), കര്‍ണാടക (1,006) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അധ്യാപക തസ്തികകളില്‍ ഒഴിവുള്ളത്.

Back to top button
error: