ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും, ഒരു പ്രത്യേക സമുദായത്തിനെതിരായുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും അബ്ദുള്‍ വഹാബ് എം.പിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്രം രാജ്യസഭയില്‍ പറഞ്ഞു. ന്യൂനപക്ഷകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സ്മൃതി ഇറാനിയാണ് മറുപടി നല്‍കിയത്.