NEWS

5 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് നിരക്ക്; അറിയാം ഡെക്കാന്‍ ഒഡീസി എന്ന അത്യാഡംബര ട്രെയിന്‍ സർവീസിനെപ്പറ്റി

സാധാരണക്കാരുടെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാര്‍ഗ്ഗങ്ങളിലൊന്നാണ് ട്രെയിൻ യാത്ര.എന്നാൽ ഒറ്റയാത്രയ്ക്ക് ലക്ഷങ്ങള്‍ ചിലവാകുന്ന ചില ട്രെയിന്‍ സര്‍വ്വീസുകളും നമ്മുടെ നാട്ടിലുണ്ട്.അത്തരത്തിലൊന്നാണ് ഡെക്കാന്‍ ഒഡീസി എന്ന അത്യാഡംബര ട്രെയിന്‍ സർവീസ്.
ഇതിലെ ടിക്കറ്റ് നിരക്ക് ഇങ്ങനെയാണ്:ഡീലക്സ് ക്യാബിനില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 5,12,400 രൂപയും ‌ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 7,35,000 രൂപയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍ 5,51,460 രൂപയും ആയിരിക്കും.

പ്രസിഡന്‍ഷ്യല്‍ സ്യൂ‌ട്ടില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 11,09,850 രൂപയും ‌ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 11,09,850 രൂപയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍,51,460 രൂപയും ആയിരിക്കും.ഇതിനുപുറമെ
ടിക്കറ്റ് നിരക്കിന്റെ അഞ്ച് ശതമാനം സേവനനികുതിയായും ഈടാക്കും.

മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പാലസ് ഓണ്‍ വീല്‍സിന്റെ മാതൃകയില്‍ സര്‍വ്വീസ് ആരംഭിച്ച ആഡംബര ട്രെയിനാണ് ഡെക്കാന്‍ ഒഡീസി. ഇന്ത്യന്‍ റെയില്‍വേയു‌ടെ നേതൃത്വത്തിലുള്ള ഇത് അത്യാഢംബര യാത്രകളാണ് സംഘടിപ്പിക്കുന്നത്.

Signature-ad

ട്രെയിന്‍ യാത്രകള്‍ക്ക് എത്രത്തോളം ആഢംബരം വാഗ്ജദാനം ചെയ്യുവാന്‍ സാധിക്കുമോ അതെല്ലാം നിങ്ങള്‍ക്ക് ഇന്ത്യന്‍ മഹാരാജ-ഡെക്കാന്‍ ഒഡീസിയില്‍ കാണാം. 21അത്യാഢംബര കോച്ചുകളാണ് ‌ട്രെയിനിലുള്ളത്. ഇതില്‍ 11 എണ്ണം മാത്രമാണ് സഞ്ചാരികള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. അവയില്‍ 40 ഡീലക്സ് ക്യാബിനുകളാണുളും നാല് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുമുണ്ട്. ഇതില്‍ ബാക്കിയുള്ളവ ഡൈനിംഗ്, ലോഞ്ച്, കോണ്‍ഫറന്‍സ് കാര്‍, ഹെല്‍ത്ത് സ്പാ തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു.
പേരുപോലെ തന്നെ പഴയകാലത്തെ മഹാരാജാക്കള്‍ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന സാമ്രാജ്യത്വ വണ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിനിലെ ഓരോ കോച്ചും രൂപകല്പന നടത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ഭരിച്ചിരുന്ന ഓരോ രാജവംശങ്ങളു‌ടെയും പ്രചോദനം ഇതിനുള്ളില്‍ അനുഭവിച്ചറിയാം.

 

 

അത്യാധുനികവും അവിസ്മരണീയമായ യാത്രാനുഭവങ്ങള്‍ നല്കുവാനായുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനുള്ളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്യാബിനുകളും എയര്‍ കണ്ടീഷനിംഗ്, ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവയുണ്ട്. മള്‍ട്ടി-ക്യുസിന്‍ റെസ്റ്റോറന്റ്, സ്റ്റോക്ക് ചെയ്ത ബാര്‍, ഹൈ-ടെക് കോണ്‍ഫറന്‍സ് കാര്‍ട്ട്, സ്പാ & മസാജ് ക്യാബിന്‍ എന്നിവയാണ് മറ്റു സൗകര്യങ്ങള്‍.

Back to top button
error: