NEWS

മസ്ക്കറ്റിൽ 21 ആശുപത്രികൾ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി; മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാർ പെരുവഴിയിൽ

മസ്കറ്റ്: ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ മൂന്നു സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി.മറ്റു 18 സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളോട് താല്‍ക്കാലികമായി അടച്ചിടാനും നിര്‍ദേശം നല്‍കി.ഇതോടെ ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാർ പെരുവഴിയിലായി.
ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 66 സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.അധികൃതരുടെ അനുമതി വാങ്ങാതെ സമൂഹമാധ്യമങ്ങള്‍ വഴി സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന് 34 ആരോഗ്യസ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ചില ആരോഗ്യപ്രവര്‍ത്തകരുടെ ക്ലിനിക്കല്‍ പ്രിവിലേജ് എടുത്തുകളഞ്ഞതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.ഇതിൽ മലയാളികളും ഉൾപ്പെടും.

Back to top button
error: