Month: July 2022
-
Health
മഴക്കാലത്ത് അടുക്കളയില്‍ എപ്പോഴും സൂക്ഷിക്കേണ്ട അഞ്ച് ചേരുവകള്‍
മഴക്കാലമെന്നാല്‍ മിക്കവര്‍ക്കും ഏറെ സന്തോഷമുള്ള സമയമാണ്. മഴയും തണുത്ത കാലാവസ്ഥയുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ ഒരുപാടാണ്. എന്നാല്‍ മഴക്കാലത്തിന്‍റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഈ കാലാവസ്ഥയില്‍ പിടിപെടുന്ന രോഗങ്ങളാണ്. കൊതുകുജന്യ രോഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അധികവും അണുബാധകളാണ് മഴക്കാലത്ത് വ്യാപകമാകാറ്. ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയെല്ലാം ഇത്തരത്തില്‍ പിടിപെടാറുണ്ട്. മഴക്കാലത്തെ ഇത്തരം സാധാരണ അണുബാധകള്‍ ഒഴിവാക്കുന്നതിന് നമ്മള്‍ രോഗപ്രതിരോധ ശേഷി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യമാണ്. ഇനി, മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അണുബാധകളൊഴിവാക്കുന്നതിനും അടുക്കളയില്‍ എല്ലായ്പോഴും സൂക്ഷിക്കേണ്ട അഞ്ച് ചേരുവകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. മിക്ക വീടുകളില്‍ തുളസിച്ചെടി വളര്‍ത്താറുണ്ട്. ഒരു ഔഷധമെന്ന നിലയിലാണ് നാം തുളസിയെ കാണുന്നത്. സ്ട്രെസ് അകറ്റാനും, ഉന്മേഷം വര്‍ധിപ്പിക്കാനുമെല്ലാം തുളസി സഹായിക്കും. ഇത് ചായയിലോ വെള്ളത്തിലോ എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. അടുത്തതായി വേണ്ടത് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍, പാരഡോള്‍സ് തുടങ്ങി ഒരുപിടി ഘടകങ്ങള്‍ക്ക് അണുബാധകളെ ചെറുക്കുന്നതിന് സാധിക്കും. ഇതിന് പുറമെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങളെ…
Read More » -
Kerala
എം.ടിക്ക് പിറന്നാൾ ആശംസ നേരാൻ മുഖ്യമന്ത്രിയെത്തി, ബാബുരാജ് അക്കാദമിയുടെ കാര്യം പരിഗണിക്കണമെന്ന് എം.ടി
കോഴിക്കോട്: എം.ടി വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേരാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വ്യാഴം ഉച്ചയ്ക്ക് 12നാണ് കൊട്ടാരം റോഡിലെ’ എംടിയുടെ വീടായ ‘സിതാര’യിൽ മുഖ്യമന്ത്രി എത്തിയത്. പിറന്നാൾ സമ്മാനമായ ഷാൾ പിണറായി വിജയൻ എം.ടിയെ അണിയിച്ചു. പൂച്ചെണ്ടും നൽകി. കാൽ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. എം.ടിയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞായിരുന്നു തുടക്കം. പ്രകൃതിയും കാലാവസ്ഥയുമെല്ലാം പ്രതികൂലമാകുന്നതിന്റെ ആശങ്ക എം.ടി പങ്കുവച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോഴിക്കോട് എന്തെങ്കിലും ചെയ്യേണ്ട കാര്യങ്ങളുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരാഞ്ഞു. ബാബുരാജ് അക്കാദമിയുടെ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്നായിരുന്നു എം.ടിയുടെ മറുപടി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളം പി.എച്ച്.ഡി വിദ്യാർഥികൾ നൽകിയ നിവേദനം എംടി മുഖ്യമന്ത്രിക്ക് കൈമാറി. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Read More » -
NEWS
സാജൻ തോമസിന്റെ പത്തരമാറ്റ് മനസ്സ്
ഒരാൾക്ക് എത്രത്തോളം സത്യസന്ധനാകാം എന്നതിന്റെ ഉദാഹരണമാണ് ചങ്ങനാശ്ശേരിയിൽ നിന്നും തൊഴുപുഴയിൽ വന്നു താമസിക്കുന്ന സാജൻ തോമസ് എന്ന ലോട്ടറി കച്ചവടക്കാരൻ. മുപ്പിൽക്കടവ് വെട്ടിക്കാട് ലക്കിസെന്റെർ ഉടമയാണ് സാജൻ. സാജനോട് ടിക്കറ്റ് വാങ്ങിയ തൊടുപുഴയിൽ നഴ്‌സായ സന്ധ്യാമോൾക്കാണ് കഴിഞ്ഞ ദിവസത്തെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ഒരു ടിക്കറ്റ് പറഞ്ഞ സന്ധ്യമോളോട് ഒരു സെറ്റ് ടിക്കറ്റ് എടുക്കെന്ന് പറഞ്ഞ് സാജൻ ഒരു സെറ്റ് ലോട്ടറി മാറ്റിവയ്ക്കുകയായിരുന്നു.ആ ലോട്ടറിയുടെ നമ്പർപോലും സന്ധ്യാമോൾക്ക് അറിയാമായിരുന്നില്ല. ഒരു സീരിസിൽ പെട്ട 12 ടിക്കറ്റുകൾ. എല്ലാ ടിക്കറ്റുകൾക്കും സമ്മാനം. സാജൻ ഈ വിവരം സന്ധ്യാമോളോട് പറഞ്ഞില്ലെങ്കിൽ അവർ ഒരിക്കലും ഈ വിവരം അറിയാൻ പോകുമായിരുന്നില്ല.സാജന്റെ കൈവശം ഇരുന്ന ടിക്കറ്റിനാണ് സമ്മാനമെന്ന് ഏവരും വിശ്വസിക്കുമായിരുന്നു. തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റർനാഷനൽ സ്‌കൂളിലെ ഹെൽത്ത് നഴ്‌സ് കെ.ജി.സന്ധ്യമോൾക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥാണ് സന്ധ്യയുടെ ഭർത്താവ്.…
Read More » -
NEWS
മധ്യപ്രദേശില്‍ സഹോദരിമാരായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടാഘട്ട് ഗ്രാമത്തിലാണ് സംഭവം. സഹോദരിമാരായ മൂന്ന് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 23, 21, 19 വയസ്സുകളുള്ള പെണ്‍കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടില്ലാത്തതിനാല്‍ ആത്മഹത്യയാണെന്നാണ് പോലീസും സംശയിക്കുന്നത്. മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ജാവര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ശിവറാം ജാട്ട് പറഞ്ഞു. പെണ്‍കുട്ടികളിലൊരാള്‍ വിവാഹിതയാണ്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ സ്വന്തം വീട്ടിലെത്തിയത്. കോളേജ് വിദ്യാര്‍ഥികളാണ് മരിച്ച മറ്റ് രണ്ട് പെണ്‍കുട്ടികള്‍.
Read More » -
NEWS
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ നവജാത ശിശുവും മരിച്ചു
കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ നവജാത ശിശുവും മരിച്ചു. തിങ്കളാഴ്ച കൊല്ലം മേവറം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച വടക്കേ മൈലക്കാട് ഉഷസ് നിവാസില്‍ ഹര്‍ഷയുടെ മകനാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പാലത്തറ എന്‍.എസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ നില വഷളായി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്. അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹര്‍ഷയുടെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാര്‍ വിവരം മറച്ചുവച്ചെന്നും കുടുംബം ആരോപിച്ചു. പ്രസവത്തിന് തൊട്ടുമുമ്ബ് യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കൊല്ലത്തെ തന്നെ
Read More » -
NEWS
വിദ്യാര്‍ത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന രണ്ട് പേർ അറസ്റ്റിൽ
തിരുവല്ല :സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന രണ്ട് പേർ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി. തിരുവല്ല കോട്ടാലി ആറ്റുചിറയില്‍ വീട്ടില്‍ സ്വര്‍ണപ്പന്‍ എന്ന് വിളിക്കുന്ന രതീഷ് (38), കവിയൂര്‍ മത്തിമല പള്ളിപ്പറമ്ബില്‍ വീട്ടില്‍ ജോമോന്‍ എന്ന് വിളിക്കുന്ന ജോഷി (39) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്നും 250 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രതീഷാണ് ഇന്ന് മൂന്ന് മണിയോടെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. രതീഷില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കവിയൂര്‍ സ്വദേശി ജോഷിയെയും സംഘം പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
Read More » -
NEWS
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി;30-കാരി അറസ്റ്റിൽ
വിജയവാഡ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ മുപ്പതുവയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പ്രദേശത്തുതാമസിക്കുന്ന 15 വയസ്സുകാരനെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്.തുടർന്ന് കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ഹൈദരാബാദിലെ ബാലനഗറിൽനിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്. ജൂലായ് 19-ാം തീയതി മുതലാണ് എട്ടാംക്ലാസ് വിദ്യാർഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി നേരത്തെയും 15-കാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽവെച്ചാണ് പലതവണ കുട്ടിയെ ചൂഷണം ചെയ്തത്. തുടർന്ന് 15-കാരനോടൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും പ്രതി ആഗ്രഹിച്ചു. ഇതോടെയാണ് കുട്ടിയുമായി…
Read More » -
Health
കൊവിഡ് ഭേദമായ ശേഷം എപ്പോഴും ക്ഷീണമാണോ ?
കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ് ഇപ്പോഴും നാമോരോരുത്തരും. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അതിശക്തമായ രീതിയിലാണ് ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം വന്നെത്തിയിരുന്നത്. ‘ഡെല്‍റ്റ’ എന്ന വകഭേദമായിരുന്നു ഇതിന് കാരണമായത്. ‘ഡെല്‍റ്റ’യക്ക് ശേഷം ‘ഒമിക്രോണ്‍’ എന്ന വകഭേദമാണ് രാജ്യത്ത് അടുത്ത തരംഗം സൃഷ്ടിച്ചത്. എന്നാല്‍ രണ്ടാമത്തേത് തന്നെയായിരുന്നു ഏറ്റവും ശക്തമായത്. വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളിലും നേരിയ വ്യത്യാസങ്ങള്‍ കണ്ടുവന്നു. ഇപ്പോഴും ഈ വ്യതിയാനങ്ങള്‍ കാണാം. എന്നാല്‍ ഒരു കൂട്ടം ലക്ഷണങ്ങള്‍ പൊതുവില്‍ സുസ്ഥിരമായി കൊവിഡില്‍ കാണാം. പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. പലരെയും കൊവിഡിന് ശേഷവും കൊവിഡ് അനുബന്ധമായി വന്ന പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. ഇതിനെയാണ് ‘ലോംഗ് കൊവിഡ്’ എന്ന് വിളിക്കുന്നത്. കൊവിഡിന്റെ ഭാഗമായി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍/ ലക്ഷണങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്ന അവസ്ഥയാണ് ‘ലോംഗ് കൊവിഡി’ല്‍ കാണുക. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ലോംഗ് കൊവിഡിന്‍റെ ഭാഗമായി വരാം. പ്രധാനമായും…
Read More » -
Health
കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍
കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവങ്ങളാണെന്ന് പറയുക വയ്യ, അല്ലേ? കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാല്‍ ചിലരില്‍ ജീവിതരീതികളിലെ അശ്രദ്ധ മൂലം കാഴ്ചാതകരാറുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണ് ബാധിക്കപ്പെടുമെന്ന് നാം പൊതുവില്‍ പറയുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ണിനെ അങ്ങനെ കാര്യമായി ബാധിക്കുന്നതായിരിക്കില്ല. അതേസമയം മറ്റ് പലതും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാനുമുണ്ടായിരിക്കും. അങ്ങനെ കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. വ്യായാമം കണ്ണുകള്‍ക്ക് വ്യായാമമുണ്ട്. ഇത് പലരും പതിവായി ചെയ്യാറുമുണ്ട്. കാഴ്ചശക്തിക്ക് ( Eye Sight )മങ്ങലേല്‍ക്കാതിരിക്കാനാണ് വ്യായാമമെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് കാഴ്ചശക്തിയെ ഒരുരീതിയിലും സ്വാധീനിക്കില്ല. കണ്ണുകള്‍ ജോലിഭാരം മൂലം നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാൻ വ്യായാമം സഹായിക്കും. നേരിയ വെളിച്ചത്തില്‍ വായിക്കുന്നത് ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കണ്ടാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ വഴക്ക് പറയാറില്ലേ? ഇത് ക്രമേണ കാഴ്ച ഇല്ലാതാക്കുമെന്ന്. യഥാര്‍ത്ഥത്തില്‍ ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കൊണ്ട് കണ്ണിന് പ്രശ്നങ്ങളൊന്നും സംഭവിക്കില്ല.…
Read More »