Month: July 2022
-
Kerala
ഇടുക്കി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം; 100 എംബിബിഎസ് സീറ്റില്‍ ഈ വര്‍ഷം പ്രവേശനം നടത്താം
പൈനാവ്: ഇടുക്കി മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം. 100 കുട്ടികളുള്ള എംബിബിഎസ് ബാച്ചിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇക്കൊല്ലം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അംഗീകാരം അഞ്ചു കൊല്ലത്തിനു ശേഷമാണ് ഇടുക്കിയെ തേടി വീണ്ടുമെത്തുന്നത്. 2014 സെപ്റ്റംബര്‍ 18-നാണ് ഇടുക്കിയുടെ സ്വപ്നം സഫലമാക്കി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജാക്കി മാറ്റിയായിരുന്നു ഉദ്ഘാടനം. അടുത്ത രണ്ടു വര്‍ഷം 50 വിദ്യാര്‍ത്ഥികള്‍ വീതം പഠനവും നടത്തി. എന്നാല്‍ 2017 ല്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തി കോളജ് അടച്ചുപൂട്ടുകയും ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കല്‍ കോളജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ഈ വര്‍ഷം വീണ്ടും അപേക്ഷ നല്‍കി. ഇതനുസരിച്ച് ഫെബ്രുവരിയില്‍ മെഡിക്കല്‍ കമ്മീഷന്‍ പരിശോധന നടത്തി. അധ്യാപകരുടെയും റെസിഡന്റ് ട്യൂട്ടര്‍മാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റല്‍, ലൈബ്രറി, പരിശോധന ഉപകരണങ്ങള്‍ എന്നിവയുടെ കുറവും ചൂണ്ടിക്കാട്ടിയ…
Read More » -
Health
കുഞ്ഞുങ്ങളിലെ പനി; അമ്മമാര്‍ ശ്രദ്ധിക്കേണ്ടവ
കുഞ്ഞുങ്ങളിൽ വളരെ പെട്ടെന്ന് പിടിപ്പെടുന്ന ഒന്നാണ് പനി. പല കാരണങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങളിൽ പനി പിടിപ്പെടുന്നത്. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളിലെ പനി കുറയ്ക്കാന്‍ സാധിക്കും. കുഞ്ഞുങ്ങളിൽ പനി ഉണ്ടാകുന്ന അവസരത്തിൽ ധാരാളം വെള്ളം നൽകണം. കുഞ്ഞുങ്ങൾക്ക് ചെറുചൂടുവെള്ളം തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ പനി പെട്ടെന്ന് കുറയാൻ സഹായിക്കും. കടുത്ത പനിയുള്ളപ്പോൾ ഇളംചൂടുവെള്ളത്തിൽ തോർത്ത് മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. നല്ല പനി ഉണ്ടെങ്കിൽ ഇടവിട്ട് തുടച്ചെടുക്കണം. പനി പിടിപ്പെടുമ്പോൾ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വർധിക്കാനിടയാക്കും. കുഞ്ഞുങ്ങളിലെ പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്… 1. പനിയുള്ളപ്പോൾ കുഞ്ഞിന്റെ വായ,…
Read More » -
India
ലോക്സഭയിൽ സോണിയാ ഗാന്ധിയും സ്മൃതി ഇറാനിയും നേർക്കുനേർ വാക്പോര്
ദില്ലി: ലോക്സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും മുഖാമുഖം. കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്നി’ എന്ന് അഭിസംബോധന ചെയ്ത വിഷയത്തിലാണ് സ്മൃതി ഇറാനിയും സോണിയാ ഗാന്ധിയും പരസ്പരം വാക്പോര് നടത്തിയത്. രാഷ്ട്രപതിയായ മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് ചൗധരിയുടെ പരാമർശമാണ് സംഭവങ്ങൾക്ക് കാരണം. ഉച്ചക്ക് 12ന് സഭ പിരിഞ്ഞതിന് ശേഷം ബിജെപി എംപി രമാദേവിയുടെ അടുത്തെത്തി തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്തിനെന്ന് സോണിയ ചോദിച്ചു. ഈ സമയം, സ്മൃതി ഇറാനി സോണിയാ ഗാന്ധിയുടെ നേരെ കൈചൂണ്ടി ആംഗ്യം കാണിക്കുന്നതും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. സോണിയാ ഗാന്ധി സ്മൃതി ഇറാനിയുടെ പ്രതിഷേധത്തെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് മന്ത്രിയോട് ആംഗ്യം കാണിക്കുകയും ദേഷ്യത്തോടെ തിരിച്ചും സംസാരിച്ചു. തന്നോട് സംസാരിക്കരുതെന്ന് ഒരു ബിജെപി അംഗത്തോട് സോണിയാ ഗാന്ധി പറഞ്ഞതായി ധനമന്ത്രി നിർമല സീതാരാമൻ ആരോപിച്ചു. എന്നാൽ ബിജെപി നേതാവിന്റെ പേര് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല. ബിജെപി അംഗങ്ങൾ…
Read More » -
Crime
ഓണ്‍ലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്ടമായ യുവാവ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ റമ്മി കളിച്ച് 15 ലക്ഷം രൂപ നഷ്ടമായ 47കാരന്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് സംഭവം. റമ്മി കളിച്ച് അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായതോടെ ഇയാള്‍ വീട് വിറ്റെന്നും ഇതിന് അഡ്വാന്‍സായി ലഭിച്ച പണമുപയോഗിച്ച് വീണ്ടും കളിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ മാത്രം റമ്മി കളിയിലൂടെ പണം നഷ്ടമായി ആത്മഹത്യ ചെയ്തത് 17 പേരാണ്. ജസ്റ്റിസ് ചന്ദ്രുവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയും ഓണ്‍ലൈന്‍ ഗെയിമിംഗ് നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ഗെയിം നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതി അത് റദ്ദാക്കി. നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല.
Read More » -
India
ആകെ നാണക്കേടായി; മമത വെടിഞ്ഞ് മമത; പാര്‍ഥ ചാറ്റര്‍ജിയെ എല്ലാ സ്ഥാനങ്ങളില്‍നിന്നും തെറിപ്പിച്ചു; വകുപ്പ് സ്വയം ഏറ്റെടുത്തു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയതലത്തില്‍ വന്‍ തിരിച്ചടിയും നാണക്കേടും സൃഷ്ടിച്ച പാര്‍ഥ ചാറ്റര്‍ജിക്കെതിരേ കടുത്ത നടപടികളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാ മമതയും വെടിഞ്ഞ് മന്ത്രി സ്ഥാനത്തുനിന്നും പാര്‍ട്ടി പദവികളില്‍നിന്നും പാര്‍ഥ ചാറ്റര്‍ജിയെ മമത നീക്കി. രാവിലെ മന്ത്രി സഭായോഗം ചേര്‍ന്ന് ചാറ്റര്‍ജിയെ പുറത്താക്കുകയും വ്യവസായ വകുപ്പിന്റെ ചുമതല മമത ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഉച്ചകഴിഞ്ഞു ചേര്‍ന്ന പാര്‍ട്ടി അച്ചടക്ക സമിതി യോഗം എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പാര്‍ഥ ചാറ്റര്‍ജിയെ നീക്കുകയായിരുന്നു. മമത മന്ത്രിസഭയില്‍ വ്യവസായ വകുപ്പിന്റെ ചുമതലയും തൃണമൂല്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ പദവിയുമാണ് പാര്‍ഥ ചാറ്റര്‍ജി വഹിച്ചിരുന്നത്. അധ്യാപക നിയമന കോഴക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് മമതയുടെ നീക്കങ്ങള്‍. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് പാര്‍ഥയ്ക്കെതിരേയുള്ള ആരോപണം. പാര്‍ഥയുടെ സഹായിയായ നടി…
Read More » -
Kerala
മരിച്ച നേതാവിന്റെ പേരില്‍ പിരിച്ച തുകയില്‍ ജില്ലാ നേതാവ് തിരിമറി നടത്തിയെന്ന് ആരോപണം: കൃത്യമായ കണക്കുണ്ടെന്നും ആരോപണം പ്രസ്ഥാനത്തെ കളങ്കപ്പെടുത്താനെന്നും ഡി.വൈ.എഫ്.ഐ.
തിരുവനന്തപുരം: അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐ പിരിച്ച ഫണ്ടില്‍ തിരിമറിയെന്ന ആക്ഷേപം നിഷേധിച്ച് ഡി.വൈ.എഫ്.ഐ. ഫണ്ട് തട്ടിപ്പ് നടന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്നും സുതാര്യമായി സംഘടന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. മഹത്തായ പ്രസ്ഥാനത്തെ കളങ്കപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങളെന്നും ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ ആരോപിച്ചു. പി. ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ‘റെഡ് കെയര്‍ സെന്ററും’ ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് ഫണ്ട് പിരിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയത്. ഇങ്ങനെ പിരിച്ചെടുത്ത തുകയില്‍ തിരിമറി നടന്നതായാണ് ആരോപണം. ഒരുവര്‍ഷം മുമ്പ് 11,20,200 രൂപയാണ് പിരിച്ചെടുത്തതെന്നും എന്നാല്‍ മേല്‍ കമ്മറ്റിക്ക് 6 ലക്ഷം രൂപ മാത്രമാണ് കൈമാറിയതെന്നുമാണ് ആക്ഷേപം. അന്ന് ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് സെക്രട്ടറിയും ഇപ്പോള്‍ ജില്ലാ വൈസ് പ്രസിഡന്റുമായ എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആരോപണം. 5,24,200 രൂപ…
Read More » -
Kerala
വകുപ്പുകള്‍ക്ക് പിന്നാലെ, സജി ചെറിയാന്റെ പഴ്‌സണല്‍ സ്റ്റാഫും മറ്റു മന്ത്രിമാരുടെ പക്കലേക്ക്
തിരുവനന്തപുരം: വിവാദ പ്രസംഗത്തെത്തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്ന മുന്‍ മന്ത്രി സജി ചെറിയാന്റെ പഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനര്‍ നിയമനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും കായിക മന്ത്രി അബുറഹിമാന്റെയും പഴ്‌സണല്‍ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്. സജി ചെറിയാന്‍ രാജിവച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്റെയും അബുറഹിമാന്റെയും സ്റ്റാഫിലേക്ക് മാറ്റിയത്. സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്ന അഞ്ചുപേരെ വീതമാണ് മുഹമ്മദ് റിയാസിന്റേയും അബുറഹിമാന്റേയും സ്റ്റാഫിലേക്ക് നിയമിച്ചത്. ഇതോടെ ഈ രണ്ട് മന്ത്രിമാരുടേയും സ്റ്റാഫുകളുടെ എണ്ണം 25ല്‍ നിന്ന് 30 ആയി ഉയര്‍ന്നു. സജി ചെറിയാന്റെ പ്രൈവറ്റ് സെക്രെട്ടറി മനു സി പുളിക്കലിനെ അബ്ദുറഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചിട്ടുണ്ട്. സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാന്‍ ആണ് ഈ മാറ്റം എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആ പദവിയില്‍ വരുന്ന ചെറിയ ഒരു ഇടവേള…
Read More » -
Business
നാല് ദിവസത്തിന് ശേഷം കുതിച്ചുയർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്ന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4680 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3805 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
Read More » -
Crime
മലപ്പുറത്ത് ഹെല്‍മെറ്റ് ധരിക്കാതെത്തിയ യുവാവിനെ തടഞ്ഞ പോലീസുകാരന് താടിക്ക് കടിയേറ്റു
താനൂര്‍: മലപ്പുറത്ത് വാഹന പരിശോധനക്കിടെ പോലീസുകാര്‍ക്കുനേരേ യുവാവിന്റെ ആക്രമണം. താടിയില്‍ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സര്‍ജറി നടത്തി. മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. താനൂര്‍ ഒഴൂര്‍ വെട്ടുകുളത്താണ് സംഭവം. വാഹന പരിശോധനക്കിടെ ഹെല്‍മെറ്റ് ധരിക്കാതെത്തിയ യുവാവിനെ പോലീസുകാര്‍ തടയുകയായിരുന്നു. പോലീസുകാരും യുവാവുമായി റോഡരികില്‍ ആരംഭിച്ച വാക്ക് തര്‍ക്കം അടുത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി. തുടര്‍ന്ന അക്രമാസക്തനായ യുവാവ് വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടി എസ്‌ഐ ക്ക് നേരെ വലിച്ചെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് എസ്‌ഐ രക്ഷപ്പെട്ടത്. ഇതിനിടയില്‍ താനൂര്‍ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ യുവാവ് കടിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാന്‍ സാധിച്ചത്. താടിയില്‍ കടിയേറ്റ പോലീസുകാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കുകയും ചെയ്തു. വര്‍ഷങ്ങളായി ചികിത്സ തേടുന്ന ആളാണ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.
Read More » -
Business
ആര്‍.ബി.ഐ. വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന
മുംബൈ: റിസർവ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തിയേക്കും എന്ന് റിപ്പോർട്ട്. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ റിസർവ് ബാങ്ക് സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അമേരിക്കയിലെ ഒരു ബ്രോക്കറേജ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയിലും ജൂണിലും പലിശ നിരക്ക് റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ അടുത്ത ആഴ്ച ഇക്കാര്യവുമായി ബന്ധപ്പെട്ട പുതിയ വായ്പ നയം പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാൽ, പിന്നീലെ രാജ്യത്തെ പൊതുമേഖലാ – സ്വകാര്യ ബാങ്കുകള്ളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്,വാഹന വായ്പാ പലിശ നിരക്കുകൾ ഇതിനെ അടിസ്ഥാനമാക്കി ഉയരും. ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ…
Read More »