തിരുവല്ല :സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന രണ്ട് പേർ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി.
തിരുവല്ല കോട്ടാലി ആറ്റുചിറയില്‍ വീട്ടില്‍ സ്വര്‍ണപ്പന്‍ എന്ന് വിളിക്കുന്ന രതീഷ് (38), കവിയൂര്‍ മത്തിമല പള്ളിപ്പറമ്ബില്‍ വീട്ടില്‍ ജോമോന്‍ എന്ന് വിളിക്കുന്ന ജോഷി (39) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്നും 250 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രതീഷാണ് ഇന്ന് മൂന്ന് മണിയോടെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. രതീഷില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കവിയൂര്‍ സ്വദേശി ജോഷിയെയും സംഘം പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.