NEWS

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ നവജാത ശിശുവും മരിച്ചു 

കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ നവജാത ശിശുവും മരിച്ചു. തിങ്കളാഴ്ച കൊല്ലം മേവറം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച വടക്കേ മൈലക്കാട് ഉഷസ് നിവാസില്‍ ഹര്‍ഷയുടെ മകനാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.

ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പാലത്തറ എന്‍.എസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ നില വഷളായി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്.

 

Signature-ad

 

 

അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹര്‍ഷയുടെ മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാര്‍ വിവരം മറച്ചുവച്ചെന്നും കുടുംബം ആരോപിച്ചു. പ്രസവത്തിന് തൊട്ടുമുമ്ബ് യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കൊല്ലത്തെ തന്നെ

Back to top button
error: