Month: July 2022
-
Kerala
പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇടത്ചായ് വെന്നും ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണമെന്നും മുസ്ലിം ലീഗ് യോഗത്തിൽ വിമർശനം, രാജി ഭീഷണി മുഴക്കി കുഞ്ഞാലികുട്ടി
മുസ്ലീംലീഗ് യോഗത്തില്‍ രാജിഭീഷണിയുമായി പി കെ കുഞ്ഞാലികുട്ടി. കോഴിക്കോട് നടന്ന ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയത്. താങ്കള്‍ ഇടതുപക്ഷത്തോ യുഡിഎഫിലോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ട് എന്ന കെ.എസ് ഹംസയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പി.കെ ബഷീര്‍ എംഎല്‍എ കുറ്റപ്പെടുത്തി. കെ.എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ത്തി. കഴിഞ്ഞ കുറച്ചുനാളുകളായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ നിലപാടുകളെ യുഡിഎഫും സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. ഇടതിനോട് അദ്ദേഹമൊരു മൃദുസമീപനം പുലർത്തുന്നു എന്ന് ആക്ഷേപം രാഷ്ട്രീയവൃത്തങ്ങളിൽ ഉണ്ട്. കെ.ടി ജലീലും, പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിൽ സമവായത്തിൽ എത്തിയെന്നും സൂചനകളുണ്ടായിരുന്നു.
Read More » -
Local
പത്തനംതിട്ടയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയ രണ്ട് ജീവനക്കാരികള്‍ അറസ്റ്റില്‍. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിലെ മാനേജർ കൊച്ചുകോയിക്കല്‍ പുതുപ്പറംപില്‍ രമ്യ (32), സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ഭുവനമോള്‍ ടി.ബി. (32) എന്നിവരെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തത്. സ്ഥാപനത്തിന്റെ ഉടമ റോയി ഏറെക്കാലം വിദേശത്തായിരുന്നു. ഈ സമയത്താണ് 45.5 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയത്. ആളുകള്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങളുടെ വിവരങ്ങള്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയശേഷം ഇവ മറ്റ് സ്ഥാപനങ്ങളില്‍ കൊണ്ടുപോയി പണയംവെച്ച് പണമെടുക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. ആളുകള്‍ പണയംവച്ച സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഉടമയായ റോയി അടുത്തിടെ നാട്ടില്‍ തിരികെയെത്തി നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ ചിലര്‍ തിരികെയെടുക്കാനെത്തിയപ്പോൾ പണയം സ്വീകരിച്ചതിന്റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. ഇത്തരം ചില പരാതികളില്‍, സ്ഥാപനയുടമ ആളുകള്‍ക്ക് പണം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി. സ്ഥാപനത്തിന്റെ മറവില്‍…
Read More » -
Local
ചന്ദ്രഗിരിപ്പുഴയിൽ ചാടിയ പ്രവാസി യുവാവ് അയൂബിന്റെ മൃതദേഹം കണ്ടെത്തി
കാസർകോട്: കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പ്രവാസിയായ അയൂബ് എന്ന 30കാരൻ ചന്ദ്രഗിരിപ്പുഴയിൽ ചാടിയത്. ഇരുചക്ര വാഹനത്തിലെത്തിയ അയൂബ് പാലത്തിൽ വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. അന്നു മുതൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് തളങ്കര ബാങ്കോട്ടെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കൊമ്പനടുക്കത്തെ അഹമ്മദലിയുടെയും തളങ്കര ബാങ്കോട് കുഞ്ഞിവളപ്പ് സ്വദേശിനി സുഹറയുടേയും മകനാണ് അയൂബ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അയൂബ് ഇരുചക്രവാഹനത്തിൽ എത്തുന്നതും വാഹനം പാലത്തിൽ നിർത്തിയ ശേഷം പുഴയിലേക്ക് ചാടിയതും നാട്ടുകാരുടെ സാന്നിധ്യത്തിലാണ്. ആളുകൾ ഉടൻ അധികൃതരെ വിവരമറിയിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തി തിരച്ചിൽ നടത്തിയെങ്കിലും അയൂബിനെ കണ്ടെത്താനായില്ല. ഒടുവിൽ മൃതശരിരം കണ്ടെത്തിയത് ഇന്നാണ്.
Read More » -
India
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ബംഗാൾ ഗവർണർ ജഗ്ദീപ് ധന്‍കർ
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ. ബംഗാൾ ഗവർണർ ജഗ്ദീപ് ധന്‍കറാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം കലഹിച്ച ഗവർണർ എന്ന നിലയിൽ ജഗ്ദീപ് ധന്‍കർ ശ്രദ്ധനേടിയിരുന്നു. നേരത്തെ ധൻകറെ ഗവർണർ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ എംപി സുകേന്ദു ശേഖർ റായ് രാജ്യസഭയിൽ പ്രമേയമവതരിപ്പിച്ചിരുന്നു. ഗവർണറുമായുളള ശീതസമരം കടുത്തിരിക്കെ മമത ബാനർജി തനിക്ക് പെങ്ങളെപ്പോലെയാണെന്ന വാദവുമായി ജഗ്ദീപ് ധൻകർ തന്നെ രംഗത്തുവന്നിരുന്നു. മമതയുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താൻ ഭരണഘടന പരിധിക്കപ്പുറം ഒന്നും ചെയ്തിട്ടില്ലെന്നും അന്ന് ജഗ്ദീപ് ധൻകർ പറഞ്ഞിരുന്നു.
Read More » -
NEWS
10 കോടിയുടെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.10 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 250 രൂപയാണ് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേർക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക.ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം. 5000,2000,1000,500,100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും നേരിട്ട് തുക കരസ്ഥമാക്കാം.
Read More » -
Kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; 136 അടിയിലേക്കെത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.40 അടിയായി ഉയർന്നു. തമിഴ്നാട് കേരളത്തിന് ആദ്യത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അപ്പർ റൂൾ ലെവലിനോട് അടുത്താൽ സ്പിൽ വേ ഷട്ടറുകൾ തുറക്കും. സെക്കന്റിൽ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1,867 ഘനയടി വെള്ളമാണ് തമിഴ‍്‍നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും. എട്ട് ജില്ലകളിൽ ഇന്ന്…
Read More » -
Crime
ഒറ്റ രാത്രികൊണ്ട് പണക്കാരനാകാന്‍ 17 വയസ്സുകാരന്റെ അതിബുദ്ധി; യൂട്യൂബില്‍നിന്ന് ബോംബുണ്ടാക്കാന്‍ പഠിച്ചു, പദ്ധതി ആവിഷ്‌കരിച്ചു… ബോംബുപൊട്ടി… ഒടുവില്‍ അറസ്റ്റ്
മുംബൈ : ഒറ്റ രാത്രികൊണ്ട് പണക്കാരനാകാൻ 17 വയസ്സുകാരന്റെ അതിബുദ്ധി. യൂട്യൂബ് ചാനലുകളിൽ നിന്ന് ബോംബുണ്ടാക്കാൻ പഠിച്ചാണ് 17 കാരൻ പണമുണ്ടാക്കാൻ ശ്രമിച്ചത്. ഇലക്ട്രോണിക് സർക്യൂട്ട്, ബാറ്ററികൾ എന്നിവ ഉപയോഗിച്ച് തീപ്പൊരി പടക്കങ്ങൾ ഉപയോഗിച്ച് ഒരു ബോംബ് ഉണ്ടാക്കി, അത് ഒരു കൊറിയറിൽ ഇടുന്നതിന് മുമ്പ് മൊബൈൽ ഫോൺ അലാം ഉപയോഗിച്ച് ടൈം ചെയ്തു. സ്‌ഫോടനം ഉണ്ടാക്കി ഇതുവഴി തന്റെ പാർസലിന് സംഭവിച്ച നാശനഷ്ടങ്ങൾക്കെതിരെ ഇൻഷുറൻസ് ക്ലെയിം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ ജോഗേശ്വരിയിലെ കൊറിയർ കമ്പനിയുടെ ഗോഡൗണിൽ വച്ച് ബോംബ് പൊട്ടിത്തെറിച്ചതോടെ ഗോഡൌണിൽ തീപടർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ച പാഴ്‌സലിനുള്ളിൽ ഡിഐവൈ ബോംബ് കണ്ടെത്തി. ഇത് അയച്ചയാളുടെ വിശദാംശങ്ങൾ കണ്ടെത്തിയ പൊലീസ് 17 കാരനെ അറസ്റ്റ് ചെയ്തു. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കുട്ടി ചോദ്യം ചെയ്യലിനോട് ആദ്യം സഹകരിച്ചില്ല. എന്നിരുന്നാലും, ഇൻഷുറൻസ് ചെയ്‌തിരിക്കുന്ന ഒരു പാഴ്‌സൽ ട്രാൻസിറ്റ് സമയത്ത് കേടായാൽ, അയച്ചയാൾക്ക് സാധനങ്ങളുടെ…
Read More » -
NEWS
ചക്ക(ര) അട
രുചികരമായി ചക്ക അട എങ്ങനെ തയാറാക്കാമെന്ന് നോക്കാം ആവശ്യമായ ചേരുവകൾ 1. പഴുത്ത ചക്കച്ചുള (നുറുക്കിയത്) 3 കപ്പ് 2. അരിപ്പൊടി 100 ഗ്രാം 3. തേങ്ങ ചിരകിയത് ഒരു മുറി 4. ശര്‍ക്കര 200 ഗ്രാം 5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍ 6. വാഴയില വാട്ടിയത് 10 എണ്ണം തയ്യാറാക്കുന്ന വിധം ആദ്യം അരിപ്പൊടി ഇഡ്ഡലി മാവിന്റെ പാകത്തിന് കുഴയ്ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശര്‍ക്കര, ഏലയ്ക്കാപ്പൊടി എന്നിവ തിരുമ്മിവയ്ക്കുക. ശേഷം വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് മടക്കി ആവിയില്‍ വേവിക്കുക.
Read More » -
NEWS
പ്രവാസി മലയാളി കാറില്‍ മരിച്ച നിലയില്‍
ഫുജൈറ: ആലപ്പുഴ സ്വദേശി യു.എ.ഇയിലെ ഖോർഫക്കാന് സമീപം കാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ആലപ്പുഴ സ്വദേശി ഷമീര്‍ മുഹമ്മദ് (47)ആണ് ഖോര്ഫക്കാനിനടുത്ത ബിദിയയില്‍ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടെയുണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങവേയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. നാട്ടിലെത്തിയ കുടുംബം ബന്ധപ്പെട്ടിട്ട് മറുപടി ലഭിക്കാതായതോടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയായിരുന്നു.തുടര്‍ന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഷാർജ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം ദിബ്ബ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. ഭാര്യ: സിമി (ഖോര്ഫക്കാന് ഈസ്റ്റ് കോസ്റ്റ് സ്കൂള്‍ അധ്യാപിക). മക്കള്‍: അഫ്താബ്, അല്‍ഫിയ.
Read More » -
NEWS
ഏത് നികുതിയായാലും താങ്ങേണ്ടത് ജനം; തിങ്കളാഴ്ച മുതൽ പോക്കറ്റ് കൂടുതൽ ചോരും
ന്യൂഡൽഹി: ജിഎസ്ടി (ചരക്കു സേവന നികുതി) കൗണ്‍സിലിന്റെ നികുതി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജൂലായ് 18 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഉത്തരവിറക്കി. നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം 47ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നികുതി ചുമത്തിയിരുന്നു. ഇതോടെ നികുതി ഇളവുണ്ടായിരുന്ന പല ഉത്പ്പന്നങ്ങളും ജിഎസ്ടി ബ്രാക്കറ്റിനുള്ളിലായി. മിക്ക ഉത്പ്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുകയും നിലവില്‍ ഉണ്ടായിരുന്നവയുടെ ജിഎസ്ടി സ്ലാബ് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക ഉത്പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതാണ് അടുക്കളയെ നേരിട്ട് ബാധിക്കുക.ആശുപത്രി വാസത്തിനും ഹോട്ടല്‍ താമസത്തിനും പുതുതായി നികുതി ചുമത്തിയവയുടെ കൂട്ടത്തിലുണ്ട്. വില കൂടുന്നത് മുന്‍കൂട്ടി പാക്ക് ചെയ്ത ചീസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, പാക്കറ്റ് തൈര്, ഗോതമ്ബ് പൊടി, തേന്‍, പപ്പടം, മാസം എന്നിവയ്ക്കാണ് വില ഉയരുന്നത്. മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. * ചെക്കുകള്‍ നല്‍കുന്നതിനുള്ള ബാങ്കിന്റെ…
Read More »