മുസ്ലീംലീഗ് യോഗത്തില്‍ രാജിഭീഷണിയുമായി പി കെ കുഞ്ഞാലികുട്ടി. കോഴിക്കോട് നടന്ന ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയത്. താങ്കള്‍ ഇടതുപക്ഷത്തോ യുഡിഎഫിലോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ട് എന്ന കെ.എസ് ഹംസയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പി.കെ ബഷീര്‍ എംഎല്‍എ കുറ്റപ്പെടുത്തി. കെ.എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ത്തി.
കഴിഞ്ഞ കുറച്ചുനാളുകളായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ നിലപാടുകളെ യുഡിഎഫും സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. ഇടതിനോട് അദ്ദേഹമൊരു മൃദുസമീപനം പുലർത്തുന്നു എന്ന് ആക്ഷേപം രാഷ്ട്രീയവൃത്തങ്ങളിൽ ഉണ്ട്. കെ.ടി ജലീലും, പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിൽ സമവായത്തിൽ എത്തിയെന്നും സൂചനകളുണ്ടായിരുന്നു.