NEWS

ഏത് നികുതിയായാലും താങ്ങേണ്ടത് ജനം; തിങ്കളാഴ്ച മുതൽ പോക്കറ്റ് കൂടുതൽ ചോരും

ന്യൂഡൽഹി: ജിഎസ്ടി (ചരക്കു സേവന നികുതി) കൗണ്‍സിലിന്റെ നികുതി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജൂലായ് 18 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതു സംബന്ധിച്ച്‌ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഉത്തരവിറക്കി. നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം 47ാമത് ജിഎസ്ടി കൗണ്‍സില്‍ യോ​ഗം നികുതി ചുമത്തിയിരുന്നു. ഇതോടെ നികുതി ഇളവുണ്ടായിരുന്ന പല ഉത്പ്പന്നങ്ങളും ജിഎസ്ടി ബ്രാക്കറ്റിനുള്ളിലായി.
മിക്ക ഉത്പ്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുകയും നിലവില്‍ ഉണ്ടായിരുന്നവയുടെ ജിഎസ്ടി സ്ലാബ് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക ഉത്പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതാണ് അടുക്കളയെ നേരിട്ട് ബാധിക്കുക.ആശുപത്രി വാസത്തിനും ഹോട്ടല്‍ താമസത്തിനും പുതുതായി നികുതി ചുമത്തിയവയുടെ കൂട്ടത്തിലുണ്ട്.
വില കൂടുന്നത്

മുന്‍കൂട്ടി പാക്ക് ചെയ്ത ചീസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, പാക്കറ്റ് തൈര്, ഗോതമ്ബ് പൊടി, തേന്‍, പപ്പടം, മാസം എന്നിവയ്ക്കാണ് വില ഉയരുന്നത്.

മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി.

* ചെക്കുകള്‍ നല്‍കുന്നതിനുള്ള ബാങ്കിന്റെ സര്‍വീസ് ചാര്‍ജില്‍ 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി.

* ഐസിയു ഇല്ലാതെ ആശുപത്രി മുറികളുടെ ദിവസ വാടക 5000 രൂപയില്‍ കൂടുതലാകുമ്ബോള്‍ 5 ശതമാനം ജിഎസ്ടി ഈടാക്കും. ദിവസ വാടക 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. ഇവയ്ക്ക് രണ്ടിനും നേരത്തെ ജിഎസ്ടി ഉണ്ടായിരുന്നില്ല,

മാപ്പ്, അറ്റല്‌സ്, ചാര്‍ട്ട് എന്നിവയ്ക്ക് 12 ശതമാനം ജിഎസ്ടി ഈടാക്കും.

* എല്‍ഇഡി ലാംപ്, ലൈറ്റുകള്‍, മെറ്റല്‍ പ്രിന്റഡ് ബോര്‍ഡുകള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി.

* കട്ടിംഗ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ കത്തികള്‍, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ബ്ലേഡുകള്‍, തവികള്‍, ഫോര്‍ക്കുകള്‍ എന്നിവയ്ക്ക് 18 ശതമാനമാണ് ജൂലായ് 18 മുതല്‍ ജിഎസ്ടി.

* അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷിക്ക് 12 ശതമാനം ജിഎസ്ടി ചുമത്തും.

* ലതര്‍ ഉതപ്പന്നങ്ങള്‍ക്കും ചെരുപ്പുകള്‍ക്കുമുള്ള ജിഎസ്ടി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തി.

* ടെട്രോ പാക്കുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി ഉയര്‍ത്തി.

 

 

 

* റോഡ്, പാലം, റെയില്‍വെ, മെട്രോ എന്നിവയുടെ നിര്‍മാണ കരാരുകള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി.

Back to top button
error: