Month: July 2022

  • NEWS

    വർഷം 342 രൂപ മുടക്കിയാൽ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

    ആർക്കാണ് എപ്പോഴാണ് അസുഖങ്ങളോ അപകടങ്ങളോ വരുക എന്ന് പറയാൻ കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ കുടുംബത്തിന് വേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസെങ്കിലും എടുക്കുന്നത്  നല്ലതാണ്.ഇവിടെയിതാ സാധാരണക്കാർക്കു പോലും ഉപകരിക്കുന്ന രണ്ട് കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതികളെപ്പറ്റിയാണ് പറയുന്നത്. രാജ്യത്തെ സാധാരണക്കാർക്കു പോലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്താൻ  കേന്ദ്ര സർക്കാർ കൊണ്ട് വന്ന രണ്ടു പദ്ധതികളാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും  പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും.ഈ  പദ്ധതിയുടെ ഗുണങ്ങൾ എന്തൊക്കെ, ആർക്കൊക്കെ ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന  പ്രതിവർഷം 330 രൂപ അടച്ചാൽ നിങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് ഉറപ്പു തരുന്നു.എന്നാൽ ഇതിന്റെ കാലാവധി ഒരു വർഷമാണ്.അതായത് വർഷാവർഷം 330 രൂപ അടച്ചു പോളിസി പുതുക്കണം. 18 വയസ്സ് മുതൽ 50 വയസ്സുവരെ ഉള്ള ആർക്കും ഈ പോളിസിയിൽ അംഗങ്ങൾ ആകാം.ആധാറുമായി ലിങ്ക് ചെയ്ത ഒരു ബാങ്ക്…

    Read More »
  • NEWS

    അയൽക്കാരന്റെ മരം നിങ്ങൾക്കൊരു ഭീഷണിയാണോ, പരിഹാരമുണ്ട്

    കേരളത്തിൽ ഇപ്പോൾ പൊതുവെ മഴ സമയമാണ്.പോരാത്തതിന് അവിടെയും ഇവിടെയുമൊക്കെ കൊടുങ്കാറ്റും വീശുന്നുണ്ട്.ഇത് ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്നുണ്ടാവാം.കാരണം ചാഞ്ഞു നിൽക്കുന്ന അയൽപക്കക്കാരന്റെ മരം എപ്പോഴാണ് തങ്ങളുടെ വീടിന്റെ മുകളിൽ പതിക്കുകയെന്ന് പറയാൻ കഴിയില്ലല്ലോ! ചില നല്ല അയൽക്കാർ അത് പറയുമ്പോൾ തന്നെ മുറിച്ചു കൊടുക്കും.ചിലരോട് പറയേണ്ട ആവശ്യം പോലുമില്ല.എന്നാൽ മറ്റുചിലർ അത് കേട്ട ഭാവം പോലും കാണിക്കില്ല .അപകടം സംഭവിച്ച ശേഷമാകും അവർ അതിനെപ്പറ്റി ആലോചിക്കുക തന്നെ. ഇങ്ങനെ ഒരു അനുഭവം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ ആദ്യം നിങ്ങളുടെ വാർഡ് മെമ്പറെയോ അല്ലെങ്കിൽ റെസിഡൻസ് അസ്സോസിയേഷനോ പരാതിപ്പെട്ടു രണ്ടു അയൽക്കാരും പ്രശ്നം രമ്യമായി പരിഹരിക്കണം.അത് നിങ്ങൾ പരാജയപ്പെട്ടാൽ നിയമപരമായി ഇതിനെ നേരിടാൻ ശ്രമിക്കുകയാണെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ ഭീഷണി ഉയർത്തിയാൽ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിൽ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ട…

    Read More »
  • NEWS

    അലേർട്ടുകളെ പേടിക്കണ്ട; വീട്ടിൽ തന്നെ മഴ അളക്കാം

    ദിവസവും മാധ്യമങ്ങളിൽ കൂടി മഴയുടെ മുന്നറിയിപ്പ് നമുക്ക് ലഭിക്കുന്നുണ്ട്.റെഡ് അലേർട്ട് യെല്ലോ അലേർട്ട് എന്നിങ്ങനെ കേൾക്കാത്ത ദിവസങ്ങളുമില്ല.എന്നാൽ ചിലയിടങ്ങളിൽ ഒഴികെ അത്രക്ക് മഴ പെയ്യുന്നതായി കാണുന്നുമില്ല.     24 മണിക്കൂറിൽ പെയ്‌ത മഴയുടെ ആഴം എത്രയാണ് എന്നാണ് ഇപ്പറയുന്ന 1 cm അല്ലെങ്കിൽ 2 cm മഴ പെയ്‌തു എന്ന് പറയുന്നത്. ലളിതമായി പറഞ്ഞാൽ ഒരു വട്ടപ്പാത്രം പുറത്ത് മഴയത്ത് എടുത്ത് വച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞാൽ അതിൽ എത്ര ആഴം വെള്ളം ഉണ്ട് എന്ന് ഒരു സ്കെയിൽ വച്ച് നോക്കി മഴയെ അളക്കാം. ശരിയായ അളവ് കിട്ടണമെങ്കിൽ അതിൽ നിന്ന് വെള്ളം ആവിയായി പോകുന്നത് തടയാനുള്ള സംവിധാനം വേണം. അതിനും വട്ടപ്പാത്രത്തിന്റെ അതെ diameter ഉള്ള ഒരു funnel ആ പാത്രത്തിന് മുകളിൽ വച്ചാലും ആവിയായി പോകുന്ന വെള്ളത്തിന്റെ അളവ് ഒരു പരിധി വരെ കുറക്കാം. മിക്ക ദിവസങ്ങളിലും 1-3 cm മഴയാണ് പെയ്യുന്നത്.ഇതിനെ വിവിധ അലേർട്ടുകൾ നൽകി ഭയപ്പെടുത്തേണ്ടതില്ല.തീവ്ര മഴ…

    Read More »
  • Crime

    ക്ലബ്ബില്‍ പണം വച്ച് ചീട്ടുകളി; പൊലീസുകാരന്‍ ഉള്‍പ്പടെ 12 പേര്‍ പിടിയില്‍

    പത്തനംതിട്ട: പത്തനംതിട്ട കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ചവര്‍ പൊലീസിന്‍റെ പിടിയിലായി. ക്ലബ്ബ് അംഗങ്ങളായ 12 പേരാണ് പിടിയിലായത്. പിടിയിലാവരിൽ ഒരാൾ പൊലീസുകാരൻ ആണ്. കൊല്ലം ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് ക്ലബ്ബിലെ ചീട്ടുകളിയിൽ പിടിയിലായ പൊലീസുകാരന്‍. പത്തനംതിട്ട എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാൾ കേസിൽ ഒമ്പതാം പ്രതിയാണ്. ഇവരില്‍ നിന്ന് 10,13,510 രൂപ പിടിച്ചെടുത്തു.

    Read More »
  • Crime

    കുവൈത്തില്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 20 ലക്ഷം പാക്കറ്റ് പുകയില പിടിച്ചെടുത്തു

    കുവൈത്ത് സിറ്റി: കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ പുകയില ശേഖരം കുവൈത്തില്‍ പിടികൂടി. 20 ലക്ഷം പാക്കറ്റ് പുകയിലയാണ് ഷുയൈബ തുറമുഖത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് പാത്രങ്ങളുടെ കൂടെ ഒളിപ്പിച്ചാണ് പുകയില കടത്തിയത്. ജബല്‍ അലി തുറമുഖത്ത് നിന്നാണ് കണ്ടെയ്‌നര്‍ എത്തിയത്. പരിശോധനയില്‍ പുകയില കണ്ടെത്തുകയായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Read More »
  • NEWS

    ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും

    ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി ‘സിമൂം’ എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും. അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റുകളില്‍ ഒന്നാണിത്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ഹാനികരമാണ്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്.

    Read More »
  • Tech

    സാധനങ്ങള്‍ മറന്നുവയ്ക്കാറുണ്ടോ ? പിന്നീട് അവ തപ്പിനടക്കാറുണ്ടോ ? നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍

    നഷ്ടപെടുന്ന വസ്തുക്കള്‍ തിരിച്ചു ലഭിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍. എയര്‍ ടാഗ് സംവിധാനം വഴി ഐഫോണ്‍ ഉപയോഗിച്ച് കാണാതാകുന്ന വസ്തുക്കള്‍ കണ്ടെത്താം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ പുത്തന്‍ സാങ്കേതിക വിദ്യയായ എയര്‍ ടാഗ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് ഇതിനകം തന്നെ റിപോര്‍ട്ടുകള്‍ വന്നു തുടങ്ങിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. റിപോര്‍ട്ടുകള്‍ പ്രകാരം ചാവികള്‍ പഴ് സുകള്‍ തുടങ്ങിയ വസ്തുക്കള്‍ കാണാതായാല്‍ എയര്‍ ടാഗ് സംവിധാനം വഴി ഐഫോണിലൂടെ കണ്ടെത്താനാകും . വളരെ ചെറിയ ഉപകരണമായ എയര്‍ റ്റാഗുകള്‍ കാണാതാകാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ ഘടിപ്പിച്ചാണ് സാങ്കേതിവിദ്യ ഉപയോഗിക്കാനാകുക. നിലവില്‍ സമാനമായ ബ്ലുടൂത് ട്രാക്കറുകള്‍ ടൈല്‍ എന്ന കമ്പനി നിര്‍മിക്കുന്നുണ്ട്. ഐഫോണില്‍ നിലവിലുള്ള ഫൈന്‍ഡ് മൈ ഫോണ്‍ ആപ്പുമായി ബന്ധപെടുത്തിയാകും എയര്‍ ടാഗ് സംവിധാനം പ്രവര്‍ത്തിക്കുക. കാണാതായ വസ്തുക്കള്‍ കണ്ടെത്താന്‍ ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതവും ഉപയോഗിക്കും. പുതിയ ഉല്‍പ്പന്നത്തിന്റെ വരവോടെ തങ്ങളുടെ വെയ്‌റെബിള്‍…

    Read More »
  • Careers

    ഓണ്‍ലൈനിലൂടെ ഇന്റര്‍വ്യൂന് പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

    കോവിഡ് രോഗഭീതി തുടരുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ ഇന്റര്‍വ്യൂ ഘട്ടം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടത്തുന്നത്. പുതിയ രീതിയായതിനാല്‍ ഓണ്‍ലൈനായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിച്ചേക്കും. കരിയര്‍ സ്‌പെഷ്യലിസ്‌റ് സ്മൃതി ഗുപ്ത ഓണ്‍ലൈന്‍ മാധ്യമമായ ലിങ്ക്ഡ് ഇനില്‍ പങ്കുവച്ച 10 പോയിന്റുകള്‍ ഇവയാണ്. 1. നിരവധി തട്ടിപ്പു കമ്പനികള്‍ കോവിഡ് കാലത്ത് സജീവമാണ്. ഇന്റര്‍വ്യൂ നടത്തുന്ന കമ്പനിയുടെ വിശ്വാസ്യത പൂര്‍ണമായും ഉറപ്പു വരുത്തുക. സംശയകരമായ ലിങ്കുകള്‍ തുറക്കരുത്.സ്‌കൈപ്പ്, ഗൂഗിള്‍ മീറ്റ്, പാസ്സ്‌കോഡോഡു കൂടിയ സൂം മീറ്റിങ് തുടങ്ങി വിശ്വാസ്യതയുള്ള പ്ലാറ്റുഫോമുകള്‍ വഴി മാത്രം മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുക. സ്‌ക്രീന്‍ റെക്കോര്‍ഡിങ് ചെയ്യാന്‍ അനുവദിക്കരുത്. 2. ശക്തവും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുക. അതേ ശ്രോതസ്സ് മറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നുല്ലെന്ന് ഉറപ്പു വരുത്തുക. 3. നിശ്ശബവും സ്വകാര്യതയുള്ളതും വെളിച്ചമുള്ളതുമായ മുറി തിരഞ്ഞെടുക്കുക. ബാഹ്യ തടസങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്റര്‍വ്യൂ…

    Read More »
  • LIFE

    ഇന്ന് കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ പുണ്യനാളുകള്‍

    ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. കര്‍ക്കിടകം മലയാളത്തിന്റെ പുണ്യ മാസങ്ങളില്‍ ഒന്നാണ്. രാമശീലുകളുടെ ഇളം തെന്നല്‍ കാതുകളില്‍ കുളിര്‍മയേകുന്ന കാലം. ഇനിയുള്ള ഒരുമാസക്കാലം രാമമയമാണ് എങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്തരീക്ഷത്തില്‍ അലയടിച്ച് രാമജപങ്ങള്‍ കാതുകളിലേക്കും മനസുകളിലേക്കും ചേക്കേറുന്നു. അതാണ് ഈ കര്‍ക്കിടകം പേറുന്ന പുണ്യം. ബലിതര്‍പ്പണത്തിന്റെ മാഹാത്മ്യവും കര്‍ക്കിടകം നല്‍കുന്നു. പിതൃക്കള്‍ക്ക് ആത്മശാന്തി നേര്‍ന്ന് എള്ളും കറുകയും ചേര്‍ത്ത് സമര്‍പ്പിക്കുന്ന വെള്ളച്ചോറിന് കൈകൊട്ടി ബലികാക്കകളെ ക്ഷണിക്കുന്ന കര്‍ക്കിടക കാഴ്ചകള്‍ മനുഷ്യ വിശ്വാസത്തിന്റെ നേര്‍ച്ചിത്രങ്ങളാണ്. പൂര്‍ത്തീകരിക്കാത്ത മോഹങ്ങളും വ്യഥകളുമായി അലയുന്ന ആത്മാക്കളുടെ പിറുപിറുപ്പും അതിന്റെ മുഴക്കങ്ങളും ആ ബലിതര്‍പ്പണത്തില്‍ അലിഞ്ഞില്ലാതാകുമെന്ന് നമ്മള്‍ വിശ്വസിച്ച് പോരുന്നു ഇന്നുമുതല്‍ ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും ഹൈന്ദവ വീടുകളില്‍ രാമായണപാരായണം നടക്കും.അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. മര്യാദ പുരുഷോത്തമനായ രാമന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന രാമായണമാസം…

    Read More »
  • Kerala

    അവധിയെടുക്കാതെ 13 വർഷം സ്കൂളിൽപ്പോയി റെക്കോർഡിട്ട കുട്ടി കേരളത്തിലുമുണ്ട്

    ഒരു ദിവസം പോലും അവധി എടുക്കാതെ 12 വര്‍ഷം സ്കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. യു കെയില്‍ ആയിരുന്നു അത്. കേരളത്തിലുമുണ്ട് അത്തരത്തില്‍ ഒരു കഥ . സ്കൂളില്‍ അവധി എടുക്കാതെ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് മിടുക്കി ആയ വിദ്യാര്‍ത്ഥിനി. മലപ്പുറം ജില്ലയിലാണ് സംഭവം. ഈ കൊച്ചു മിടുക്കിയുടെ പേര് അക്ഷയ. 13 വര്‍ഷമായി അവധി എടുക്കാതെ സ്കൂളിലേക്ക് അക്ഷയ യാതൊരു മടിയുമില്ലാതെ പോയി. യു കെ ജി മുതല്‍ 12 ആം ക്ലാസ് വരെയാണ് അക്ഷയ അവധിയില്ലാതെ സ്കൂളിലെത്തിയത്. വേറിട്ട വാര്‍ത്തയ്ക്ക് പിന്നാലെ’ഈ വിദ്യാര്‍ത്ഥി ഇന്ത്യ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഇടം നേടി . 2021 ല്‍ ആയിരുന്നു അക്ഷയയുടെ ജീവിതത്തിലേക്ക് ഈ റെക്കോര്‍ഡ് നേട്ടം എത്തിയത്. ഇപ്പോള്‍ ബി ടെക് വിദ്യാര്‍ഥിയാണ് ഈ ചുണക്കുട്ടി. ഈ റെക്കോര്‍ഡ് നേട്ടം ഇപ്പോള്‍ കോളജിലും തുടര്‍ന്നു വരികയാണെന്ന് അക്ഷയയുടെ പിതാവ് പി മണികണ്ഠന്‍…

    Read More »
Back to top button
error: