രുചികരമായി ചക്ക അട എങ്ങനെ തയാറാക്കാമെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
1. പഴുത്ത ചക്കച്ചുള (നുറുക്കിയത്) 3 കപ്പ്
2. അരിപ്പൊടി 100 ഗ്രാം
3. തേങ്ങ ചിരകിയത് ഒരു മുറി
4. ശര്‍ക്കര 200 ഗ്രാം
5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
6. വാഴയില വാട്ടിയത് 10 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം അരിപ്പൊടി ഇഡ്ഡലി മാവിന്റെ പാകത്തിന് കുഴയ്ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശര്‍ക്കര, ഏലയ്ക്കാപ്പൊടി എന്നിവ തിരുമ്മിവയ്ക്കുക. ശേഷം വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് മടക്കി ആവിയില്‍ വേവിക്കുക.