IndiaNEWS

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ബം​ഗാൾ ​ഗവർണർ ജഗ്ദീപ് ധന്‍കർ

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ. ബം​ഗാൾ ​ഗവർണർ ജഗ്ദീപ് ധന്‍കറാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം കലഹിച്ച ​ഗവർണർ എന്ന നിലയിൽ ജഗ്ദീപ് ധന്‍കർ ശ്രദ്ധനേടിയിരുന്നു.

നേരത്തെ ധൻകറെ ഗവർണർ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ എംപി സുകേന്ദു ശേഖർ റായ് രാജ്യസഭയിൽ പ്രമേയമവതരിപ്പിച്ചിരുന്നു. ​ഗവർണറുമായുളള ശീതസമരം കടുത്തിരിക്കെ മമത ബാനർജി തനിക്ക് പെങ്ങളെപ്പോലെയാണെന്ന വാദവുമായി ജഗ്ദീപ് ധൻകർ തന്നെ രം​ഗത്തുവന്നിരുന്നു. മമതയുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താൻ ഭരണഘടന പരിധിക്കപ്പുറം ഒന്നും ചെയ്തിട്ടില്ലെന്നും അന്ന് ജഗ്ദീപ് ധൻകർ പറഞ്ഞിരുന്നു.

Signature-ad

 

Back to top button
error: