ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; കോണ്‍ഗ്രസ് നേതൃത്വം മൗനത്തില്‍; തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി സിപിഎം

തൃശൂര്‍: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയത് നിയമപരമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടും പ്രതികരിക്കാതെ കോണ്‍ഗ്രസ്. യുഡിഎഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന സ്ഥലമാണ് ഗുരുവായൂര്‍. എന്നാല്‍, ഇതുവരെ ഗോപാലകൃഷ്ണനെ അപലപിച്ചു പ്രസ്താവന ഇറക്കാനോ തള്ളിപ്പറയാനോ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. വന്യജീവി ആക്രമണങ്ങളിലും സര്‍ക്കാരിനെതിരേയും രംഗത്തുവന്നിട്ടുള്ള ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കെ.എസ്.യു. രംഗത്തു വന്നിട്ടുമുണ്ട്.
എന്നാല്‍, ആദ്യഘട്ടത്തില്‍തന്നെ സിപിഎം മണ്ഡലം കമ്മിറ്റിയും പിന്നാലെ ജില്ലാ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിതായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുല്‍ ഖാദര്‍ വിമര്‍ശിച്ചു.
മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വര്‍ഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. ബി ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉള്‍പ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്യു തൃശൂര്‍ ജില്ലാ കമ്മിറ്റി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.
ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശമാണ് വിവാദമായത്.
അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ലെന്നും ബി.ഗോപാലകൃഷ്ണന് പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായി ഫെയ്സ്ബുക്കില്‍ ഇട്ട വിഡിയോയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
‘ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല, ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല.
തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ, സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതനും ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ… മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി.. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്’ ഗോപാലകൃഷ്ണന് പറയുന്നു.
#GuruvayurElection2026, #BGopalakrishnan, #ThrissurPolitics, #CPIM, #CongressSilence, #ElectionCommission, #KeralaAssemblyElection, #CommunalStatement, #UDF vs #LDF vs #NDA, #MalayalamNews, #BreakingNewsThrissur, #PoliticalControversy.#GuruvayurConstituencyUpdate, #BGopalakrishnanControversy, #CPIMComplaintAgainstNDA, #GuruvayurHinduMLAStatement, #KeralaElectionCommissionNews, #ThrissurDistrictPolitics, #NDASelectionGuruvayur, #UDFMuslimLeagueGuruvayur, #KeralaPoliticalWar2026, #ModelCodeOfConductViolation, #ElectionNewsMalayalam.






