Month: July 2022
-
India
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ സോണിയാ ഗാന്ധിയെന്ന് ബിജെപി
ദില്ലി: 2002 ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന് ബിജെപി. കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലും ടീസ്റ്റ സെതൽവാദുമുൾപ്പെടെയുള്ളവർ മോദിയെ പ്രതിയാക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് ഗുജറാത്ത് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് സോണിയാ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും കോൺഗ്രസ് നേതാവുമായ അന്തരിച്ച അഹമ്മദ് പട്ടേൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയത്തെ തകർക്കാനും പ്രവർത്തിച്ച ഇടനിലക്കാരനാണെന്നും ബിജെപി വക്താവ് സംബിത് പത്ര പത്രസമ്മേളനത്തിൽ ആരോപിച്ചു. അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷയെഎതിർത്ത് ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് നൽകിയതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടെ ആക്രമണം. മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അഴിച്ചുവിട്ട വർഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗമാണ് പട്ടേലിനെതിരെയുള്ള ആരോപണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കൽ മരിച്ചുപോയവരെ പോലും വെറുതെ വിടുന്നില്ല.…
Read More » -
Kerala
ഈ യുവതിക്ക് മീശ അപമാനമല്ല, അഭിമാനമാണ്, മീശ പിരിച്ച് മീശയ്ക്കുവേണ്ടി വാദിക്കാൻ കൂത്തുപറമ്പ്കാരി ഷൈജ
ഇത് വെറുമൊരു മീശയല്ല. അഭിമാനത്തിന്റെ മീശയാണ്. മുഖത്തെ രോമവളർച്ച കാരണം മാനസിക പ്രയാസമനുഭവിക്കുന്ന യുവതികൾക്കുമുന്നിൽ പുതിയൊരു ചിന്തയ്ക്ക് തിരികൊളുത്തുകയാണ് കൂത്തുപറമ്പ് കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജ(34). ‘‘മീശ വെക്കുന്നത് സ്വന്തം ഇഷ്ടമാണ്. ഞാൻ എന്റെ മീശയെ സ്നേഹിക്കുന്നു. അത് കളയാൻ ഇഷ്ടപ്പെടുന്നില്ല’’ ഉറച്ചശബ്ദത്തിൽ അവർ പറയുന്നു. മീശപിരിച്ച് മീശയ്ക്കുവേണ്ടി വാദിക്കുന്ന ഷൈജയ്ക്ക് പത്താംക്ലാസാണ് വിദ്യാഭ്യാസം. 10 വർഷം മുമ്പ് പൊടിമീശ വന്നുതുടങ്ങിയപ്പോൾമുതൽ പലരും കളിയാക്കി. ‘‘നാട്ടിൽ മീശക്കാരി ഷൈജയെന്നാണ് അറിയപ്പെടുന്നത്. അതിൽ യാതൊരു വിഷമവുമില്ല’’ മീശപോലെ കട്ടിയുള്ള നിലപാടാണ് ഷൈജയ്ക്ക്. അതോടെ കളിയാക്കൽ കുറഞ്ഞു. സാമൂഹികമാധ്യമങ്ങളിലും ഷൈജയ്ക്ക് സ്ത്രീകളുടെയടക്കം വലിയ പിന്തുണയുണ്ട്. ഒട്ടേറെ പെൺകുട്ടികൾ ഫോണിൽ വിളിച്ച് രോമവളർച്ചയിൽ അവരുടെ പ്രയാസങ്ങൾ പറയാറുണ്ട്. ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പേരുപോലും ‘മീശക്കാരി’യെന്നാണ്. ഭർത്താവ് പാലക്കാട് സ്വദേശി ലക്ഷ്മണനും മകൾ 10-ാം ക്ലാസുകാരി അശ്വികയ്ക്കും ഷൈജ മീശവെക്കുന്നതിൽ എതിർപ്പില്ല. ‘നിന്റെ മീശ… നിന്റെ ഇഷ്ടം… ഞാനെന്തുപറയാൻ’ എന്നാണ് ഇക്കാര്യത്തിൽ ഭർത്താവിന്റെ…
Read More » -
Crime
ബാലഭാസ്ക്കറിന്‍റെ മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 22 ന്
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് ബാലഭാസ്ക്കറിന്‍റെ അച്ഛൻ ഉണ്ണി സിജെഎം കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കണ്ടെത്തിയ ബാലഭാസ്ക്കറിന്‍റെ മൊബൈൽ സിബിഐ പരിശോധിച്ചിരുന്നില്ലെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ പ്രധാന ആരോപണം. ബാലഭാസ്ക്കറിന്‍റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശന തമ്പിയായിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിയായ തമ്പിയ്ക്ക് അപകടത്തിന് പിന്നിൽ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഹർജിയിൽ വിധി…
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചള്‍ തന്റെ ഉത്തരം ബിഗ് നോ എന്നായിരുന്നു; ഇതുവരെ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും വിചാരണക്കോടതി ജഡ്ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുപയോഗിച്ച് ദൃശ്യങ്ങൾ താൻ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറൻസിക് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാൽ പറഞ്ഞു. ഫൊറൻസിക് റിപ്പോർട് ഇന്ന് വിചാരണക്കോടതിൽ സമർപ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വർഗീസിന്‍റെ പരാമർശങ്ങൾ. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ്, അന്ന് ഈ ടവർ ലൊക്കേഷനിൽ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. ഇതിന്‍റെ പേരിൽ കോടതിയെ സംശയത്തിൽ നിർത്തുന്നത് ശരിയല്ല. ഈ ദൃശ്യങ്ങൾ കാണാൻ തനിക്ക് പ്രത്യേകിച്ച് താത്പര്യം ഒന്നുമില്ല. ദൃശ്യങ്ങൾ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും ബിഗ് നോ എന്നായിരുന്നു തന്‍റെ മറുപടി. കേസിന്‍റെ വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്വം കോടതിയ്ക്കുളളത്. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിൽ എന്തായി…
Read More » -
Kerala
സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അയൽവാസി യുവതി പിടിയിൽ
മലപ്പുറം വണ്ടൂരിനടുത്തള്ള അമരമ്പലത്ത് അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അയൽവാസിയായ യുവതി പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മോഷണ കഥ. അമരമ്പലം കരുനെച്ചി സ്വദേശിനി ശ്യാമയെ (22) ആണ് പൂക്കോട്ടും പാടം പൊലീസ് ഇൻസ്‌പെക്ടർ സി എൻ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മെയ് 14നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ വീട്ടമ്മ സ്വർണ്ണാഭരണങ്ങൾ പെട്ടിയിലാക്കി കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി ഈ വീട്ടിലെ നിത്യസന്ദർശകയായിരുന്നു. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം മനസ്സിലാക്കിയ പ്രതി പിന്നീട് വീട്ടിൽ ആളില്ലാത്ത സമയം നോക്കി തന്ത്രപൂർവ്വം ഏഴ് പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. മെയ് 24 ന് ബന്ധുവിന്റെ കല്യാണത്തിന് പോകാൻ വേണ്ടി ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. തുടർന്ന് പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വീടുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ് മോഷണം നടത്തിയതെന്ന്…
Read More » -
Health
മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്ന സ്വഭാവം ഉള്ളവരാണോ നിങ്ങൾ…?എങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും
സ്വാഭാവിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യത്തിന് പ്രധാനമാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മൂത്രമൊഴിക്കല്‍. മൂത്രാശയവും മൂത്രനാളിയും ശരിയായി പ്രവര്‍ത്തിക്കുന്നതിന് കൃത്യസമയത്ത് മൂത്രമൊഴിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ചിലര്‍ പലപ്പോഴും മൂത്രമൊഴിക്കുന്നത് ഒഴിവാക്കും. യാത്രയിലോ അല്ലെങ്കില്‍ ജോലി കാരണമോ ഇത് സംഭവിക്കാം. ചിലര്‍ അലസത കാരണം മൂത്രം നിലനിര്‍ത്തുന്നു. എന്നാല്‍ മൂത്രമൊഴിക്കാതിരിക്കുന്നത് പല ഗുരുതരമായ രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. പെല്‍വിക് ഫ്‌ലോര്‍ പേശികള്‍ ദുര്‍ബലമാകാതിരിക്കാന്‍ മൂത്രം പിടിച്ചുവെക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മൂത്രം പിടിച്ചുവെക്കുന്നതും തീരെ മൂത്രമൊഴിക്കുന്നത് ഒഴിവാക്കുന്നതും ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. വയറിലെ പേശികളെയും പ്രതികൂലമായി ബാധിക്കും. മുതിര്‍ന്ന ഒരാളുടെ മൂത്രസഞ്ചിയില്‍ രണ്ട് കപ്പ് മൂത്രം ഉള്‍ക്കൊള്ളാന്‍ കഴിയും. മൂത്രസഞ്ചി നാലിലൊന്ന് നിറയുന്ന സമയം, അത് നിങ്ങളുടെ തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്ക്കുന്നു. ദീര്‍ഘനേരം മൂത്രം പിടിച്ചുവെക്കുക്കുന്നതിലൂടെ, അപകടകരമായ ബാക്ടീരിയകള്‍ വളരും. ഇത് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ ബാധിച്ച ഒരു രോഗിക്ക്…
Read More » -
India
താഴ്ന്ന ജാതി ഏത്…? ജാതിക്കെതിരേ പോരാടിയ പെരിയാറിന്റെ പേരിലുള്ള സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ ഹിസ്റ്ററി പരീക്ഷയിലെ ചോദ്യം വിവാദത്തിൽ
തമിഴ്‌നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദത്തിൽ. പെരിയാര്‍ സര്‍വകാലശാലയിലെ ഈ വിവാദ ചോദ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. രാമസ്വാമി ജഗനാഥന്‍ അറിയിച്ചു. ”മറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളജിലെ അധ്യാപകരാണ് ചോദ്യം തയ്യാറാക്കുന്നത്. വിദ്യാര്‍ഥികളുടെ കൈയിലെത്തുന്നതുവരെ ചോദ്യ പേപ്പറിനെക്കുറിച്ച് സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് അറിവുണ്ടാകില്ല…” അദ്ദേഹം പറഞ്ഞു. വിവാദ ചോദ്യം അടങ്ങിയ വിഷയത്തില്‍ പകരം പരീക്ഷ നടത്തുന്ന കാര്യം പരിഗണനയിലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇത്തരമൊരു ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത് ഖേദകരമാണെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. അതേസമയം സര്‍വകാലശാലയിലെ ചോദ്യത്തെ ചൊല്ലി വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് പി.എം.കെ. സ്ഥാപക പ്രസിഡന്റ് എസ്. രാമദാസ് ആവശ്യപ്പെട്ടു. ”പിന്നാക്ക വിഭാഗത്തെ മൊത്തത്തില്‍ അപമാനിക്കുന്നതിന് തുല്യമാണ് ഈ ചോദ്യം. സമൂഹത്തില്‍ താഴ്ന്ന ജാതിക്കാരെ അപമാനിക്കുന്ന ചോദ്യമാണ്. പെരിയാര്‍ സര്‍വകലാശാല തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കണം. സമൂഹത്തില്‍…
Read More » -
India
പത്രങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കും രജിസ്‌ട്രേഷന്‍; നിയമം ഉടന്‍
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെയും പത്രങ്ങള്‍ക്കൊപ്പംതന്നെ കണക്കാക്കി അവയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്താന്‍ നിയമവുമായി കേന്ദ്രം. ഇതോടെ, ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പര്‍ ഇന്‍ ഇന്ത്യക്ക് (ആര്‍.എന്‍.ഐ.) സമാനമായ പ്രസ് രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ ഡിജിറ്റല്‍മാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകളിലൂടെ ലിഖിത, ശബ്ദ, ദൃശ്യ, ഗ്രാഫിക്‌സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍’ എന്നാണ് ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകളെ പുതിയ ബില്ലില്‍ നിര്‍വചിക്കുന്നത്. കരട് ബില്ലില്‍ കൂടുതലൊന്നും വിശദീകരിക്കുന്നില്ല. അച്ചടിമാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. പ്രിന്റിങ് പ്രസുകളെയും പത്രങ്ങളെയും നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1867-ല്‍ കൊണ്ടുവന്ന അച്ചടി, ബുക്ക് രജിസ്‌ട്രേഷന്‍ നിയമത്തിന് പകരമാണിത്. 2019-ലെ അച്ചടി, ആനുകാലിക രജിസ്‌ട്രേഷന്‍ ബില്ലിലാണ് ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെക്കൂടി നിയന്ത്രണപരിധിയിലാക്കുന്നത്. 2019 നവംബര്‍ 25-ന് ബില്ലിന്റെ കരട് പുറത്തിറക്കി ജനാഭിപ്രായം തേടിയപ്പോള്‍ത്തന്നെ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന ബില്ലാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്ത്…
Read More » -
LIFE
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാടകോത്സവം “യവനിക 22′ ഞായർ മുതൽ
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവം 18 മുതൽ 22 വരെ നടക്കും. 18 ന് വൈകിട്ട് 5.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിക്കും.സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ സ്വാഗതം ആശംസിക്കും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ് , രശ്മിത രാമചന്ദ്രൻ, ആനി ജോൺസൺ എന്നിവർ സംസാരിക്കും. തുടർന്ന് 6 ന് ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിക്കുന്ന നാടകം മൃഗം അരങ്ങേറും. 19 ന് വൈകിട്ട് 6ന് തിരുവനന്തപുരം എൻ. കൃഷ്ണപിള്ള നാടക വേദിയുടെ ചെങ്കോലും മരവുരിയും അരങ്ങേറും. 20 വൈകിട്ട് 6 ന് നാടകം നടചരിതം. 21 ന് വൈകിട്ട് 6 ന് ഭാവന ആർട്സ് ആന്‍റ് കൾച്ചറൽ സൊസൈറ്റിയുടെ നാടകം അലസ സുന്ദരി യക്ഷി. 22 ന് സൗപർണിക തിരുവനന്തപുരത്തിന്‍റെ നാടകം ഇതിഹാസവും…
Read More »
