LocalNEWS

ചന്ദ്രഗിരിപ്പുഴയിൽ ചാടിയ പ്രവാസി യുവാവ് അയൂബിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പ്രവാസിയായ അയൂബ് എന്ന 30കാരൻ ചന്ദ്രഗിരിപ്പുഴയിൽ ചാടിയത്. ഇരുചക്ര
വാഹനത്തിലെത്തിയ അയൂബ് പാലത്തിൽ വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. അന്നു മുതൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് തളങ്കര ബാങ്കോട്ടെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കൊമ്പനടുക്കത്തെ
അഹമ്മദലിയുടെയും തളങ്കര ബാങ്കോട് കുഞ്ഞിവളപ്പ് സ്വദേശിനി സുഹറയുടേയും മകനാണ് അയൂബ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് അയൂബ് ഇരുചക്രവാഹനത്തിൽ എത്തുന്നതും വാഹനം പാലത്തിൽ നിർത്തിയ ശേഷം പുഴയിലേക്ക് ചാടിയതും നാട്ടുകാരുടെ സാന്നിധ്യത്തിലാണ്. ആളുകൾ ഉടൻ അധികൃതരെ വിവരമറിയിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തി തിരച്ചിൽ
നടത്തിയെങ്കിലും അയൂബിനെ കണ്ടെത്താനായില്ല. ഒടുവിൽ  മൃതശരിരം കണ്ടെത്തിയത് ഇന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: