NEWS

പ്രവാസി മലയാളി കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

ഫു​ജൈ​റ: ആലപ്പുഴ സ്വദേശി യു.എ.ഇയിലെ ഖോർഫക്കാന് സമീപം കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷ​മീ​ര്‍ മു​ഹ​മ്മ​ദ് (47)ആണ് ഖോ​ര്‍​ഫ​ക്കാ​നി​ന​ടു​ത്ത ബി​ദി​യ​യി​ല്‍ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ടും​ബ​ത്തെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി മ​ട​ങ്ങ​വേ​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്നു. നാ​ട്ടി​ലെ​ത്തി​യ കു​ടും​ബം ബ​ന്ധ​പ്പെ​ട്ടി​ട്ട് മ​റു​പ​ടി ല​ഭി​ക്കാ​താ​യ​തോ​ടെ സുഹൃത്തുക്കളെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന്​ ഇവർ നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഷാർജ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം ദി​ബ്ബ ഹോ​സ്പി​റ്റ​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍.

 

 

 

ഭാ​ര്യ: സി​മി (ഖോ​ര്‍​ഫ​ക്കാ​ന്‍ ഈ​സ്റ്റ് കോ​സ്റ്റ് സ്കൂ​ള്‍ അ​ധ്യാ​പി​ക). മ​ക്ക​ള്‍: അ​ഫ്താ​ബ്, അ​ല്‍​ഫി​യ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: