Month: July 2022
-
Kerala
കൊല്ലത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം: ആയുര്‍ മാര്‍ത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ.എസ്.യു. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഉണ്ടായതോടെ പോലീസ് നടത്തി ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എ.ബി.വി.പി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്. തുടര്‍ന്ന് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകയറിയ വിദ്യാര്‍ത്ഥികള്‍ കോളജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. നിരവധി പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകനും കല്ലേറില്‍ പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
Read More » -
Kerala
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഷെയർചെയ്ത വനിതാ എഎസ്‌ഐ റംല ഇസ്മയിലിന് സസ്‌പെൻഷൻ
കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെയാണ് സസ്പെൻഡ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതി നടപടികള്‍ക്കും എതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയില്‍ ഷെയര്‍ ചെയ്തത്. റംല…
Read More » -
Kerala
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; നടപടി നികുതി അടയ്ക്കാത്തതിന്
കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയെന്നപേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇന്ന് വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്‍പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം ഫറൂക്ക് ജോയിന്റ് ആര്‍ടിഒ ഉള്‍പ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടി സംസ്ഥാനത്ത് വന്‍ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തിലാണ് ഇന്‍ഡിഗോയുടെ ബസ് പിടികൂടിയിരിക്കുന്നത് എന്നതിനാല്‍ സംഭവം ഏറെ ശ്രദ്ധേയമായി. ഇ.പി. ജയരാജനെതിരായ വിലക്കിനെ തുടര്‍ന്ന് ഇന്‍ഡിഗോ കമ്പനിയുടെ ഫെയ്‌സ്ബുക്ക്…
Read More » -
India
പ്രവാചകനിന്ദാ വിവാദം: നൂപുര്‍ ശര്‍മയുടെ അറസ്റ്റ് അടുത്ത മാസം 10 വരെ തടഞ്ഞ് സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിവാദത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് അടുത്ത മാസം 10 വരെ തടഞ്ഞ് സുപ്രീം കോടതി. അറസ്റ്റ് തടയണമെന്നും രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് നൂപുര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒന്‍പത് എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നൂപുറിന്റെ ഹര്‍ജി ഓഗസ്റ്റ് പത്തിന് കോടതി പരിഗണിക്കും. നൂപുറിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ ഡല്‍ഹി, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, അസം സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നുപുര്‍ ശര്‍മയ്ക്ക് വിവിധ ഹൈക്കോടതികളെ സമീപിക്കാനുള്ള സാഹചര്യമില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. നുപുര്‍ ശര്‍മയെ വധിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, അറസ്റ്റില്‍ നിന്ന് നല്‍കിയ താല്‍ക്കാലിക സംരക്ഷണം ഭാവിയില്‍…
Read More » -
Crime
രണ്ടു മലയാളികളെ തമിഴ്‌നാട്ടിലെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ചെന്നൈ: രണ്ട് മലയാളികളെ തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിന്‍ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
Read More » -
Kerala
നീറ്റ് പരീക്ഷാ വിവാദം: സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു; 5 വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളെ അവഹേളിച്ച സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും പോലീസ് കേസെടുത്തു. അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളെ പരിശോധനയുടെ പേരില്‍ അപമാനിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ത്ഥിനികളെ പരിശോധിച്ച സ്വകാര്യ ഏജന്‍സിയിലെ ആളുകള്‍ക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു. നീറ്റ് കൊല്ലം സിറ്റി കോ ഓര്‍ഡിനേറ്റര്‍ സംഭവം നിഷേധിച്ചെങ്കിലും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നടന്നതായാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്.…
Read More » -
Crime
കാസര്‍കോട് കള്ളക്കടത്ത് സംഘവുമായി സ്വര്‍ണ്ണമിടപാട് തര്‍ക്കം, 19 കാരനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതിയെ റിമാൻ്റു ചെയ്തു
കള്ളക്കടത്ത് സ്വർണത്തെക്കുറിച്ചുള്ള തർക്കങ്ങളും തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളുമൊക്കെ ഉത്തരകേരളത്തിൽ പതിവു സംഭവങ്ങളാണ്. ഏതാനും മാസം മുമ്പാണ് 19കാരനായ മഷൂദിനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചത്. ഈ കേസില്‍ പിടിയിലായ നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ അഷ്ഫി(27) നെ കോടതി റിമാണ്ട് ചെയ്തു. മഷൂദിനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കേസ്. മഷൂദിന്റെ ഗള്‍ഫിലുള്ള ജ്യേഷ്ഠന്റെ കൈവശം സ്വര്‍ണക്കടത്ത് സംഘമേല്‍പ്പിച്ച സ്വർണം സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. സ്വര്‍ണക്കടത്ത് സംഘം നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് മഷൂദിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഒരു ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേന്നാണ് വിട്ടയച്ചത്. അതിനിടെ മഷൂദിനെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോയതിനു പിന്നിലെ കാരണം കണ്ടെത്തിയത്. സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നതും. കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍, എസ്.ഐ. ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വേണു എന്നിവരുടെ…
Read More » -
Kerala
മഴയില്‍ ദേശീയപാതയിലെ കുഴി കണ്ടില്ല; ബൈക്ക് കുഴിയില്‍ച്ചാടി യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. തൃശൂര്‍ തളിക്കുളം ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീണ സനുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. സ്വകാര്യ മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്ന സനു ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം മഴപെയ്യുന്നുണ്ടായിരുന്നു. വന്‍ കുഴികളുള്ള ഈ റോഡില്‍ മഴപെയ്ത് വെള്ളം നിറഞ്ഞ് കിടന്നതിനാല്‍ കുഴി കാണാന്‍ കഴിയാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും റോഡിലേക്ക് വീണ സനുവിന് തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് കുഴി അടച്ചു.
Read More » -
Kerala
നല്ല റോഡ് ജനങ്ങളുടെ അവകാശം, ആറ് മാസത്തിനകം റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴികളില്‍ വീണ് അപകടമരണങ്ങള്‍ വര്‍ധിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണ്. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഓരോ ദിവസവും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്നും റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചു. ഹര്‍ജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Read More » -
Kerala
”ആട്ന്നും ഈട്ന്നും ബേമ്പോം, സില്‍വര്‍ലൈനില്‍”: ഇ.പിയുടെ വിവാദത്തിനിടെ ഗോളടിച്ച് കെ. റെയില്‍; ‘അല്ലെങ്കിലും ട്രെയിന്‍ യാത്ര തന്നെയാണ് സേഫെന്നും പോസ്റ്റ്
കണ്ണൂര്‍: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദത്തിന്റെ അലയൊലികള്‍ക്കിടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ. റെയില്‍ രംഗത്ത്. സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറുമെന്നാണ് കെ റെയിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ‘കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടു’മെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ. റെയിലിന്റെ വരവ്. ‘അല്ലെങ്കിലും ട്രെയിന്‍ യാത്ര തന്നെയാണ് സേഫ്’ എന്ന് കുറിച്ച് കെ റെയില്‍ അതിന്റെ ഗുണവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. സുരക്ഷിതം, പരിസ്ഥിതി സൗഹൃദം, ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, ഇന്ധന ചെലവ് കുറവ്, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരമാവധി വിനിയോഗം തുടങ്ങിയ ഗുണങ്ങളാണ് കെ റെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം കണ്ണൂരില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം പങ്കുവയ്ക്കുന്ന ചിത്രവും കെ. റെയില്‍ പങ്കുവച്ചു. ”തെയ്യത്തിന്റെയും…
Read More »