Breaking NewsKeralaLead NewsNEWS

സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്, വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല!! പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരും, ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും, എല്ലാവർക്കും അർഹമായ പരി​ഗണന തരും- ചെന്നിത്തല

തിരുവനന്തപുരം: പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ട്, അതുപോലെ സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് എല്ലാവരെയും വളർത്തിയത്. അതിനാൽതന്നെ നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. അപ്പോൾ എല്ലാവർക്കും ആവശ്യമായ പരിഗണന നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു.

Signature-ad

ജി സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം അദ്ദേഹത്തെ തീർത്തും അവഗണിച്ചു. സിപിഎം കാണിച്ചത് ക്രൂരതയാണ്. വിജയിച്ചാൽ ജി സുധാകരൻ യുഡിഎഫിനൊപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് സുധാകരനെ പോലെ ഒരാളെ സംശയിക്കേണ്ടതില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജി സുധാകരനുമായി മുൻകൂട്ടി യാതൊരു ഡീലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: