Breaking NewsLead NewsNEWSWorld

മസൂദ് അസ്ഹറിന്റെ അസുഖം ഇന്ത്യയുടെ കണ്ണിൽ പൊടിയിടാനോ? ഈദ് സന്ദേശത്തിനിടെ പലപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടി, ഇടയ്ക്ക് നിലയ്ക്കാതെയുള്ള ചുമയും, ജയ്ഷെ മുഹമ്മദ് തലവന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ, ആരോ​ഗ്യനില അനുദിനം വഷളായിക്കൊണ്ടിരുന്നു- ഇന്റലിജൻസ് വൃത്തങ്ങൾ

ഇസ്‍ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിൽ ആയാൽ ഇളയ സഹോദരൻ അബ്ദുൾ റൗഫ് അസർ നേതൃ നിലയിലേക്കു വരുമെന്നു റിപ്പോർട്ടുകൾ. മസൂദിന്റെ 21 മിനിറ്റ് നീണ്ട ഈദ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് അസ്ഹർ രോഗബാധിതനാണെന്ന വിലയിരുത്തൽ പുറത്തുവന്നത്.

ഓഡിയോ സന്ദേശത്തിൽ മസൂദ് അസ്ഹർ വളരെ ബുദ്ധിമുട്ടിയാണു പലപ്പോഴു സംസാരിക്കുന്നത്. നിരന്തരം ചുമയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അസറിന്റെ ആരോഗ്യനിലയെക്കുറിച്ച് പാക്ക് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Signature-ad

അതേസമയം അസ്ഹറിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ചികിത്സ തേടുകയാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള മസൂദ് അസ്ഹറിന്റെ തന്ത്രപരമായ നീക്കമാണിതെിന്നും ചില വിലയിരുത്തലുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: