കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെയാണ് സസ്പെൻഡ് ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതി നടപടികള്‍ക്കും എതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയില്‍ ഷെയര്‍ ചെയ്തത്.
റംല ഇസ്മയിലിനെതിരേ വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് കോട്ടയം എസ്.പി.ക്ക് കൈമാറിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യാണ് അന്വേഷണം നടത്തിയത്. തുടർന്ന് നടപടിക്ക് ശുപാർശചെയ്ത് കോട്ടയം ജില്ലാ പോലീസ് മേധാവി, മധ്യമേഖലാ ഡി.ഐ.ജി.ക്ക് റിപ്പോർട്ട് കൈമാറി.
അതേസമയം, ഭർത്താവ് അബദ്ധത്തിൽ പോസ്റ്റ് പങ്കുവെച്ചതാണെന്നാണ് ഉദ്യോഗസ്ഥ പോലീസിൽ മൊഴി നൽകിയത്.