Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘മൂന്നുവട്ടം വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ല; ജില്ലാ സെക്രട്ടറി നേരിട്ടെത്തി വിളിക്കാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല’; അദ്ദേഹത്തിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രത്യേക മുറിതന്നെ നല്‍കിയിട്ടുണ്ട്; എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മൂന്നുവട്ടം ഫോണ്‍ വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ തിരക്കിലായിരുന്നു. വീണ്ടും വീണ്ടും വിളിച്ചിട്ടും എടുത്തില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറിയെ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നാണു സുധാകരന്‍ അദ്ദേഹത്തോടു പറഞ്ഞത്. എങ്കില്‍ വിളിച്ചു തരട്ടേ എന്നു ചോദിച്ചപ്പോള്‍ ‘വേണ്ട’ എന്നായിരുന്നു മറുപടിയെന്നും പിണറായി പറഞ്ഞു.

75 വയസ് പ്രായപരിധിയെന്നതു പാര്‍ട്ടി തീരുമാനമാണ്. അത് ആര്‍ക്കും ലംഘിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നാല്‍, സുധാകരനെ എല്ലാ പരിപാടികളിലും ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനു പാര്‍ട്ടി ഓഫീസില്‍ വന്നിരുന്നു കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകം മുറിതന്നെ അനുവദിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിനു തൃപ്തിയില്ലെങ്കില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ അവസരത്തില്‍ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

Signature-ad

പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ്. ആരുടെയെങ്കിലും ഭാര്യയായത് ഒരു കുറവല്ല. ആദ്യം ഉയര്‍ന്ന പേര് ശ്യാമളയുടേതാണ്. അതു പരിഗണിച്ചു. ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും പരിഗണിച്ചില്ലെന്നാണു ടി.കെ. ഗോവിന്ദന്‍ പറയുന്നത്. സ്വയം തോന്നിയാല്‍ പോരല്ലോ. മറ്റുള്ളവര്‍ക്കും തോന്നണ്ടേ? സ്ത്രീകളുടെ കാര്യത്തില്‍ പാര്‍ട്ടി ആവശ്യത്തിനു പരിഗണന നല്‍കിയിട്ടുണ്ടെന്നും ഭാവിയില്‍ കൂടുതലായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ. റെയില്‍ പലരും എതിര്‍ത്തത് ഞങ്ങള്‍ നടപ്പാക്കുന്നു എന്ന കാരണം കൊണ്ടാണ്. ജനങ്ങള്‍ക്ക് പണം ലഭിക്കും എന്നത് ദേശീയപാത വികസനത്തില്‍ കണ്ടതാണ്. കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിച്ചിരുന്നെങ്കില്‍ ജനങ്ങളുടെ ആശങ്കയാകുമായിരുന്നു ആദ്യം പരിഗണിക്കുക. അതിന് കേന്ദ്രസര്‍ക്കാരും കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയില്‍ ഇല്ലാത്ത എല്ലാവരും എതിര്‍ത്തു. കേരളത്തിനു പൊതുവായി വേണ്ട പദ്ധതികള്‍ എതിര്‍ക്കുന്നത് എന്തിനാണ്? ഞങ്ങള്‍ നടപ്പാക്കേണ്ട എന്ന ഒറ്റക്കാരണമാണ് അതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

#pinarayivijayan, #gsudhakaran, #cpim, #keralapolitics, #election2026, #laluprasad, #pksyamala, #kraill, #alappuzha, #breakingnews, #dailyhuntnews, #malayalamnews, #keralagovernment, #ldf, #politicalcontroversy Pinarayi Vijayan interview on G Sudhakaran phone call, CPIM 75 year age limit rule Kerala, P.K. Syamala candidacy controversy, K-Rail project latest updates Kerala, Chief Minister Pinarayi Vijayan Asianet interview, G Sudhakaran vs Pinarayi Vijayan news, T.K. Govindan CPIM seat denial, SilverLine project Kerala hurdles, Kerala Assembly Election 2026 LDF strategy, Women representation in CPIM candidates, Alappuzha CPIM internal issues.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: