‘അരനൂറ്റാണ്ടില്‍ ഗുരുവായൂരപ്പന്റെ മണ്ണില്‍ ഹിന്ദു എംഎല്‍എ ഇല്ല’; വര്‍ഗീയ പരാമര്‍ശവുമായി ബി. ഗോപാലകൃഷ്ണന്; ‘മലപ്പുറം ജില്ലയില്‍ സംവരണത്തില്‍ ഒഴിച്ച് ഹിന്ദു സ്ഥാനാര്‍ഥി ഇല്ല’

ഗുരുവായൂര്‍: കടുത്ത വര്‍ഗീയ പ്രചാരണവുമായി ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.ഗോപാലകൃഷ്ണന്. അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ലെന്നും ബി.ഗോപാലകൃഷ്ണന് പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായി ഫെയ്സ്ബുക്കില്‍ ഇട്ട വിഡിയോയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
‘ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല, ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല.
തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ, സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതനും ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ… മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി.. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്’ ഗോപാലകൃഷ്ണന് പറയുന്നു.






