Month: July 2022

  • Kerala

    ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നഴ്‌സായി വേഷം ധരിച്ചെത്തിയ യുവതി പടിയില്‍

    നഴ്സിൻ്റെ ഓർകോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ധരിച്ച് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. നഴ്‌സിന്റെ ഓവര്‍കോട്ടു ധരിച്ച് വാര്‍ഡിലെത്തിയ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഉടൻ സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തു. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപത്താണ് സംശയകരമായ നിലയില്‍ യുവതിയെ കണ്ടത്. പിന്നീടാണ്  ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും വ്യക്തമായത്. യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതേയുള്ളു. എന്തിനു വേണ്ടിയാണ് വേഷം മാറി മെഡിക്കൽ കോളജിൽ എത്തിയത് എന്നീ വിവരങ്ങൾ അതിനു ശേഷമേ അറിയാനാവൂ.

    Read More »
  • Kerala

    അടിവസ്ത്രം അഴിപ്പിച്ച സംഭവം: കൊല്ലത്തെ കോളജിന്റെ ജനല്‍ച്ചില്ലുകള്‍ വിദ്യാര്‍ഥി സംഘടനകള്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

    കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി. പ്രവര്‍ത്തകരാണ് കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളേജ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ കോളേജിന് നേരേ കല്ലെറിയുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസിന് നേരേയും കല്ലേറുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോളേജ് വളപ്പിലും പുറത്തും ഏകദേശം അരമണിക്കൂറോളം കലാപന്തരീക്ഷമായിരുന്നു. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ ചില പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെ.എസ്.യു. പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി കോളേജിലേക്ക് എത്തിയത്. ഇവര്‍ പോലീസിന് നേരേ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശി. പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെയും പ്രകടനമെത്തി. ഇവര്‍ കോളേജിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതോടെ പോലീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരേയും ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ എ.ബി.വി.പിക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തി കല്ലേറ് നടത്തുകയായിരുന്നു. കോളേജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന…

    Read More »
  • Kerala

    പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കോളേജ് നിയോഗിച്ച രണ്ട് സ്ത്രീകളാണ് കുട്ടികളെ കൊണ്ടുപോയതെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും സുരക്ഷാ കരാര്‍ ഏജന്‍സി

    തിരുവനന്തപുരം: കൊല്ലം ആയുര്‍ കോളേജില്‍ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പങ്കില്ലെന്ന അവകാശവാദവുമായി പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സി രംഗത്ത്. തങ്ങളുടെ സ്റ്റാഫ് ആരുടെയും അടിവസ്ത്രം അഴിച്ചു പരിശോധിച്ചിട്ടില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുക മാത്രമാണ് ചെയ്തത്. മെറ്റല്‍ ഡിറ്റക്ടറില്‍ ലോഹം കണ്ടെത്തിയവരെ മാറ്റി നിര്‍ത്താന്‍ കോളേജ് അധികൃതരാണ് ആവശ്യപ്പെട്ടത്. കോളേജ് നിയോഗിച്ച സാരിയുടുത്ത രണ്ട് സ്ത്രീകളാണ് മാറ്റിനിര്‍ത്തിയ കുട്ടികളെ കൊണ്ടുപോയത്. അവര്‍ എങ്ങനെ പരിശോധിച്ചു എന്ന് തങ്ങള്‍ക്ക് അറിയില്ല എന്നാണ് സുരക്ഷാ കരാര്‍ ഏജന്‍സി പറയുന്നത്. കേരളത്തിലെ പരീക്ഷ നടന്ന മിക്ക കേന്ദ്രങ്ങളിലേക്കും സബ് കോണ്‍ട്രാക്ട് കൊടുത്താണ് ആളുകളെ അയച്ചത്. നാല് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു ആയുര്‍ കോളേജിലെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ദില്ലിയിലെ കമ്പനിയാണ് തങ്ങള്‍ക്ക് കരാര്‍ നല്‍കിയതെന്നും പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ജനറല്‍ മാനേജര്‍ പ്രതികരിച്ചു. അതേസമയം തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നാണ് കോളേജ് അധികൃതര്‍ സംഭവത്തിനു പിന്നാലെ…

    Read More »
  • Kerala

    സിനിമാമാസിക, ചിത്രരമ പ്രസിദ്ധീകരണങ്ങളുടെ  പത്രാധിപർ പ്രസാദ് കെ അന്തരിച്ചു

    കോട്ടയം: മലയാളത്തിലെ പ്രചുരപ്രചാരം നേടിയ ആദ്യകാല ചലച്ചിത്ര പ്രസിദ്ധീകരണമായ സിനിമാമാസികയുടെയും ചിത്രരമയുടെയും ചീഫ് എഡിറ്റർ പ്രസാദ് കെ(68) ഇന്ന് രാവിലെ അന്തരിച്ചു. തിരുനക്കര ആസാദ് ലൈനിൽ തുണ്ടത്തിൽ പുത്തൻവീട്ടിൽ കെ ശങ്കരൻ നായരുടെയും കെ രാധയുടെയും മകനാണ്. ഭാര്യ സരസ്വതി. രണ്ട് പെൺമക്കൾ. ഇരുവരും വിവാഹിതർ. പ്രസന്ന, പ്രമീള എന്നിവരാണ് സഹോദരിമാർ പിതാവിൻ്റെ കാലശേഷം സിനിമ മാസിക, ചിത്രരമ പ്രസിദ്ധീകരണങ്ങളുടെ സാരഥിയായി പ്രവർത്തിക്കുകയായിരുന്നു. ചലച്ചിത്രനിർമ്മാതാവും വിതരണക്കാരൻമായിരുന്നു പ്രസാദ്.

    Read More »
  • Kerala

    13ാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു,ജോജു ജോര്‍ജ് മികച്ച നടൻ, മികച്ച ചിത്രം ആവാസവ്യൂഹം

    13ാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച ചിത്രം. ‘ഫ്രീഡം ഫൈറ്റ്’, ‘മധുരം’, ‘നായാട്ട്’, എന്നീ സിനിമകളിലെ പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഉടല്‍ സിനിമയിലൂടെ ദുര്‍ഗ്ഗ കൃഷ്ണയാണ് മികച്ച നടിയായത്. ‘മധുര’ത്തിലൂടെ അഹമ്മദ് കബീര്‍ ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച രണ്ടാമത്തെ ചിത്രം-‘ഋ’, മികച്ച സ്വഭാവനടന്‍-രാജു തോട്ടം (ചിത്രം: ഹോളിഫാദര്‍), മികച്ച സ്വഭാവനടി- നിഷ സാരംഗി (ചിത്രം: പ്രകാശന്‍ പറക്കട്ടെ), മികച്ച ഛായാഗ്രഹകന്‍-ലാല്‍ കണ്ണന്‍ (ചിത്രം: തുരുത്ത്), മികച്ച തിരക്കഥാകൃത്ത്-ചിദംബരം എസ്. പൊതുവാള്‍ (ജാന്‍ എ മന്‍), മികച്ച അവലംബിത തിരക്കഥ-ഡോ. ജോസ് കെ. മാനുവല്‍ (ഋ)ആര്‍ ശരത്ത് അദ്ധ്യക്ഷനും, ശ്രീ, വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്  

    Read More »
  • VIDEO

    രോഗിയുടെ ഛർദിൽ കോരിച്ചു സർക്കാർ ആശുപത്രി ജീവനക്കാരൻ, സംഭവം ഇരിഞ്ഞാലക്കുടയിൽ -വീഡിയോ

    രോഗിയുടെ ഛർദിൽ കോരിച്ചു സർക്കാർ ആശുപത്രി ജീവനക്കാരൻ https://youtu.be/x8fr2_avGZo

    Read More »
  • India

    ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കേണ്ടത് സംസ്ഥാന അടിസ്ഥാനത്തില്‍; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

    ദില്ലി: ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരില്‍ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നല്‍കാന്‍ കഴിയില്ലെന്നും മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ നിര്‍ണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണമെന്നും നിര്‍ണായക നിരീക്ഷണം നടത്തി സുപ്രീംകോടതി. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ചില സംസ്ഥാനങ്ങളില്‍ അവരെ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ലഡാക്ക് ജമ്മുകശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായിട്ടും ദേശീയ പട്ടികയില്‍ ഹിന്ദുക്കളെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിലുണ്ട്. ഇക്കാര്യത്തില്‍ കണക്കുകള്‍ നല്‍കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചു. നാഗാലാന്‍ഡിലും മിസോറാമിലും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ് ഭൂരിപക്ഷം. അതുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. പഞ്ചാബില്‍ സിഖ് വിഭാഗം ന്യൂനപക്ഷ അവകാശം വേണമെന്ന് വാദിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച്…

    Read More »
  • India

    ജിഎസ്ടി നിരക്ക് വർദ്ധന:പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്‌

      ജിഎസ്ടി നിരക്ക് വർധിപ്പിച്ചതിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ കോൺ​ഗ്രസ്. രാഹുൽ ​ഗാന്ധിയുടെ നേതൃത്തിലാവും പ്രതിഷേധം നടക്കുന്നത്. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം നടത്തുമെന്നും ജിഎസ്‍ടി വർധനവിനെതിരെ പ്രതിഷേധിക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചതായും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.സിപിഐ എംപിയായ ബിനോയ് വിശ്വവും ജിഎസ്ടി വർധിപ്പിച്ചതിനെതിരെ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. തികച്ചും ജനാധിപത്വ വിരുദ്ധമായ നീക്കമാണ് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാക്കുന്നതെന്നും ഇതിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വ‍ർധനവ് കാരണം വില കൂടാൻ പോകുന്ന ഇനങ്ങളുടെ പട്ടിക ട്വിറ്ററിൽ പങ്കുവെച്ചാണ് ഇന്നലെ രാഹുൽ ​ഗാന്ധി തന്റെ പ്രതിഷേധം അറിയിച്ചത്. ‘ഗബ്ബർ സിംഗ് ടാക്സ്’ എന്ന് കുറിച്ചാണ് നിരക്ക് വർധനവിനെതിരെ അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ഒരു കാലത്ത് അതിവേഗം വളർന്ന് കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. ഇതിനെ തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപി സർക്കാരും ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് കേന്ദ്രം ജിഎസ്‍ടി നിരക്ക്…

    Read More »
  • Kerala

    നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നും ഇന്‍ഡിഗോയ്ക്ക് കത്തയച്ചെന്ന് ജയരാജന്‍.; വിമാനത്തില്‍ കഠാര കടത്താന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കണം, ട്രോളുണ്ടാക്കുന്നത് കുറേ മാനസികരോഗികളെന്നും ഇ.പി.

    കണ്ണൂര്‍: തനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിലെ ചില എം.പിമാര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാന്‍ ചെയ്തത് ശരിയാണ്. അന്വേഷണം നടത്തിയവര്‍ക്ക് കേരളത്തിലെ സ്ഥിതിഗതികള്‍ അറിയില്ല, എന്നെ അവര്‍ നിരോധിച്ചെങ്കില്‍ ഞാന്‍ അവരെ അങ്ങ് നിരോധിച്ചു’- ഇ.പി. ജയരാജന്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്‍ഡിഗോ കമ്പനിക്കാര്‍ സശ്രദ്ധം ശ്രദ്ധിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് അവരില്‍നിന്ന് ഒരു പ്രതികരണമുണ്ടാകുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാര്‍ത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് ജയരാജന്‍ പറഞ്ഞു. വിഷയം പരിശോധിച്ച റിട്ടയേര്‍ഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി. തന്നെ വിലക്കുന്നതിന് പകരം പുരസ്‌കാരം നല്‍കുകയാണ് ഇന്റിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ ഭാഗത്ത് പിശകില്ല. അതിനകത്ത് യൂത്ത് കോണ്‍ഗ്രസുകാര്…

    Read More »
  • NEWS

    രൂപയുടെ മൂല്യം 80 കടന്നു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

    മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ രൂപ. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 80 എന്ന നിലവാരം പിന്നിട്ടു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു, എങ്കിലും 80 തൊട്ടിരുന്നില്ല. ഇന്ന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറന്‍സി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 80.0175 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി.       ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളര്‍ത്തി. വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനം ഇടിഞ്ഞു.

    Read More »
Back to top button
error: