KeralaNEWS

നല്ല റോഡ് ജനങ്ങളുടെ അവകാശം, ആറ് മാസത്തിനകം റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴികളില്‍ വീണ് അപകടമരണങ്ങള്‍ വര്‍ധിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണ്. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

ഓരോ ദിവസവും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്നും റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചു. ഹര്‍ജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Back to top button
error: