കൊല്ലം: ആയുര്‍ മാര്‍ത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ.എസ്.യു. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഉണ്ടായതോടെ പോലീസ് നടത്തി ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എ.ബി.വി.പി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്. തുടര്‍ന്ന് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകയറിയ വിദ്യാര്‍ത്ഥികള്‍ കോളജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. നിരവധി പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകനും കല്ലേറില്‍ പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.