Month: July 2022

  • Kerala

    ശബരീനാഥന്റെ ജാമ്യം: പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം: വധശ്രമ ഗൂഢാലോചന കേസിൽ കെ.എസ്. ശബരീനാഥന് ജാമ്യം അനുവദിച്ച കോടതി നടപടി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരീനാഥനെ ജയിലിൽ അടയ്ക്കാൻ നടത്തിയ ഗൂഢാലോചന തകർന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ ഗൂഢാലോചനയുടെ കേന്ദ്രം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാരശക്തി പ്രവർത്തിക്കുകയാണ്.  ഈ ശക്തികൾ തൊടുന്നതെല്ലാം തിരിച്ചടിക്കുകയാണ് അമിതാധികാര ശക്തി ആരെന്ന് പറഞ്ഞ് വലിയ ആളാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും വി.ഡി.സതീശൻ പറഞ്ഞു. വിമാനത്താവളത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തെറ്റൊന്നും സംഭവിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത്തരത്തിൽ ആലോചന നടത്തിയാൽ എന്താണ് കുഴപ്പം. ഭീകര പ്രവർത്തനം ഒന്നുമല്ലല്ലോ ചെയ്തത്. സമരത്തിനായി കൂടിയാലോചനകൾ നടത്തിയല്ലേ പോകുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഇങ്ങനെ ആലോചിച്ചിട്ടല്ലേ എന്നും വി.ഡി.സതീശൻ ചോദിച്ചു. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും സതീശൻ ചോദിച്ചു. മുണ്ടുടുത്ത…

    Read More »
  • Kerala

    മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസ്: കെ.എസ്.ശബരീനാഥന് ജാമ്യം

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ കെ.എസ്.ശബരീനാഥന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരീനാഥന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്. ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോ‍ർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ്‌ നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം…

    Read More »
  • NEWS

    തലാബിര പദ്ധതിയില്‍ നിന്ന് 400 മെഗാവാട്ട് വൈദ്യുതി : കരാര്‍ നാളെ ഒപ്പിടും

    തിരുവനന്തപുരം: നിര്‍‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനായി നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുമായി നാളെ (20.07.2022) കെ.എസ്.ഇ.ബി. കരാറിലേര്‍പ്പെടും. ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍‍ കെ.എസ്.ഇ.ബി.എല്‍-നുവേണ്ടി ഡയറക്ടര്‍ (ഫിനാന്‍‍‍സ്) ശ്രീ. വി.ആര്‍‍.ഹരി ഐ.ആര്‍‍.എസ്. നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുവേണ്ടി ശ്രീ. ഷാജി ജോണ്‍‍, ഡയറക്ടര്‍‍ (പവര്‍‍) എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുന്നത്. 2400 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള തലാബിര താപവൈദ്യുത നിലയം 2028-ല്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഈ നിലയം പിറ്റ്ഹെഡ് ആയതിനാല്‍ വൈദ്യുതി നിരക്ക് താരതമ്യേന കുറവായിരിക്കും.  കേരളത്തിന്റെ വര്‍‍ദ്ധിച്ചു വരുന്ന വൈദ്യതി ആവശ്യകത നിറവേറ്റുന്നതിന് ഈ പദ്ധതി വലിയ മുതല്‍‍കൂട്ടാകും.കൂടാതെ ഒരു  ബെയ്സ് ലോഡ് നിലയമായും ഇതിനെ ഉപയോഗിക്കാവുന്നതാണ്.

    Read More »
  • NEWS

    ശവസംസ്കാരത്തിനിടയിൽ കത്തിക്കുത്ത്; രണ്ടുപേർക്ക് ഗുരുതര പരിക്ക്

    തിരുവനന്തപുരം: കഴക്കൂട്ടത്ത് ശവസംസ്കാരത്തിനിടയിൽ ബന്ധുക്കൾ തമ്മിൽ കത്തിക്കുത്ത്.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് തെങ്കാശി സ്വദേശികളായ മുരുകന്‍ (27), മണികണ്ഠന്‍ (27) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്ക് പറ്റിയത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുവായ അന്തോണി (65) എന്ന സ്ത്രീ കഴിഞ്ഞ ദിവസം മുരുക്കുപുഴ റെയില്‍വേ ക്രോസില്‍വെച്ച്‌ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകാതെ മുട്ടത്തറയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കഴക്കൂട്ടം കരിയില്‍ വാടകക്ക് താമസിക്കുന്ന സത്യരാജിനെ ബന്ധു മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. തുടര്‍ന്ന് ആറു മണിയോടെ സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തി. പ്രദേശവാസികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തു.

    Read More »
  • NEWS

    ശംഖുമുഖം കടപ്പുറത്ത് ബലിതർപ്പണം നിരോധിച്ചു

    തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച്‌ ഉത്തരവ്. ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ഇത്തവണ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണം നിരോധിച്ചുകൊണ്ട്  കലക്ടർ ഉത്തരവിട്ടത്.       ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു

    Read More »
  • Kerala

    പാലക്കാട്ട് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചുവയസുകാരന് ദാരുണാന്ത്യം

    പാലക്കാട്: അകത്തേത്തറയില്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചുവയസുകാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വൈകീട്ട് 5.30ന് അകത്തേത്തറ എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌കൂള്‍ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിഷ്ണുവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണകുമാര്‍ എന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമിനി ഭാഗത്ത് നിന്ന് അകത്തേത്തറയിലേക്ക് വരികയായിരുന്നു സ്‌കൂള്‍ ബസ്. എതിരെ വന്ന ബൈക്ക്, ബസിന് നേരെ മുന്നില്‍ പെട്ടു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിറകില്‍ സഞ്ചരിക്കുകയായിരുന്ന വിഷ്ണു ബസിനടിയിലേക്ക് തെറിച്ചു വീണു. ബസിന്റെ പിന്‍ചക്രം വിഷ്ണുവിന്റെ തലയിലൂടെ കയറിയിറങ്ങി. ഏറെ പണിപ്പെട്ടാണ് വിഷ്ണുവിനെ പുറത്തെടുത്തത്.

    Read More »
  • Kerala

    നാളെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യും, എത്രപേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ: ഷാഫി

    തിരുവനന്തപുരം: നാളെ യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്യുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുമെന്നും എത്രപേരെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. കരിങ്കൊടി കാണിച്ചാല്‍ ഉടഞ്ഞുപോകുന്ന വിഗ്രഹങ്ങള്‍ നാടുഭരിക്കുമ്പോള്‍ പ്രതിഷേധം അനിവാര്യമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവായ ഏകാധിപതിയാണ്. യൂത്ത് കോണ്‍ഗ്രസ് ഇനിയും സമരം ചെയ്യുമെന്നും കരിങ്കൊടി കാണിക്കുമെന്നും ഷാഫി പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥിന്റെ അറസ്‌ററിനുപിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം. കരിങ്കൊടി കാണിക്കാന്‍ മാത്രമാണ് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നത്. പ്രതിഷേധിച്ചാല്‍ അറസ്റ്റ് എന്ന സ്ഥിതിയാണുള്ളത്. കരിങ്കൊടി കാണിച്ചാല്‍ എങ്ങനെയിരിക്കും എന്നതിന് തെളിവാണല്ലോ ഇപ്പോള്‍ പുറത്തുവന്നത്. കരിങ്കൊടി കാണിക്കാമെന്ന് പറയുന്നത് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണമാവുന്നത്? എങ്ങനെയാണ് വധശ്രമമാവുന്നത്? എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാവുന്നത്. ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആര്‍ജവമില്ലാത്ത മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഇത്. ഒരു പ്രതിഷേധത്തെ നേരിടാനുള്ള ധൈര്യംപോലും മുഖ്യമന്ത്രിക്കില്ലെന്നും…

    Read More »
  • Kerala

    കർക്കിടകഞ്ഞി എന്ന മരുന്ന് കഞ്ഞി ഔഷധസമ്പുഷ്ടം, ആരോഗ്യദായകം; എങ്ങനെ തയാറാക്കാം?

    കർക്കിടചികിത്സയിൽ ഏറെ വിശേഷപ്പെട്ടതാണ് കർക്കിട കഞ്ഞി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള കർക്കിടകഞ്ഞി ശരീരത്തിനുണ്ടാക്കുന്ന മാറ്റം ചെറുതല്ല. ഞവര അരി ഉപയോഗിച്ച് തയ്യാറാക്കുന്ന കർക്കിടക കഞ്ഞി ഔഷധങ്ങളാൽ സമ്പുഷ്ടമാണ്. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം എന്നാണ് പഴമക്കാർ പറയുന്നത്. കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം: ❖ ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ❖ മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില – ഇവയെല്ലാം സമൂലം പറിച്ച് നന്നായി കഴുകി ചതയ്‌ക്കുക. ❖ കുറുന്തോട്ടി- വേര് മാത്രം ❖ ഉലുവ, ആശാളി ഇവ പൊടിച്ചു ചേർക്കുക. ❖ കക്കുംകായ- പരിപ്പ് ❖ ചെറുപയർ- പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30ഗ്രാം / 60ഗ്രാം ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം,…

    Read More »
  • LIFE

    മാതൃത്വത്തിന്റെ കവയിത്രിക്ക് പിറന്നാള്‍ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍; അഭിമാന നിറവില്‍ മലയാളവും

    കൊച്ചി: മാതൃത്വത്തിന്റെ കവയിത്രി എന്ന പേരില്‍ ആസ്വാദകര്‍ വാഴ്ത്തുന്ന മലയാളത്തിന്റെ സ്വന്തം ബാലാമണിയമ്മയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. 113-ാം ജന്മവാര്‍ഷികമായ ഇന്ന്, ബാലാമണിയമ്മയോടുള്ള ആദരസൂചകമായി പ്രത്യേക ഗ്രാഫിക്കോടെയാണ് ഗൂഗിള്‍ ഡൂഡില്‍ തയാറാക്കിയത്. വെള്ള സാരി ധരിച്ച് പുസ്തകങ്ങള്‍ക്കരികിലായി ഇരുന്ന് എഴുതുന്ന ബാലാമണിയമ്മയെയാണ് ഗൂഗിള്‍ ഡൂഡിലില്‍ കാണാനാകുക. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാനപേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. കേരളത്തില്‍ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഇന്നത്തെ ഡൂഡില്‍ ചിത്രീകരിച്ചത്. ലോകമെമ്പാടുമുള്ള ഗൂഗിള്‍ ഉപഭോക്താക്കളിലേക്ക് മലയാളത്തിന്റെയും ബാലാമണിയമ്മയുടെയും ഖ്യാതി ഗൂഗിള്‍ ഡൂഡിലൂടെ എത്തുമ്പോള്‍ രാജ്യത്തിനും കേരളത്തിനും മലയാളിക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ബാലാമണിയമ്മയുടെ പിറന്നാള്‍ ഗൂഗിള്‍ ഏറ്റെടുത്തത് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ഇതിനോടകം വാര്‍ത്തയാക്കി. തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-നാണ് ബാലാമണിയമ്മ ജനിച്ചത്. ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കള്‍. രാജ്യത്തിന്റെ ഏറ്റവും ആദരണീയമായ സാഹിത്യ പുരസ്‌കാരമായ…

    Read More »
  • Kerala

    ശംഖുമുഖം കടപ്പുറത്ത് ബലിതര്‍പ്പണത്തിന് നിരോധനം

    തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ശംഖുമുഖം കടപ്പുറത്ത് നിരോധനം. അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ഇത്തവണ ബലിതര്‍പ്പണം നിരോധിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. മറ്റ് കടല്‍ത്തീരങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കൂടിയ മേഖലയായതിനാല്‍ സ്‌കൂബാ ടീമിനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനും റബര്‍ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. 2019, 2021 വര്‍ഷങ്ങളിലെ ശക്തമായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖത്തെ കടല്‍ഭിത്തിയും നടപ്പാതയും നവീകരിച്ചുകൊണ്ടിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ ബീച്ചിലിറങ്ങാതിരിക്കാന്‍ ബാരിക്കേഡുകള്‍ വച്ച് തീരം അടച്ചിട്ട നിലയിലാണ്. ഡയഫ്രം വാള്‍ വരെ കടല്‍ കയറുകയും ആഴത്തില്‍ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.  

    Read More »
Back to top button
error: