KeralaNEWS

മഴയില്‍ ദേശീയപാതയിലെ കുഴി കണ്ടില്ല; ബൈക്ക് കുഴിയില്‍ച്ചാടി യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. തൃശൂര്‍ തളിക്കുളം ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീണ സനുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
സ്വകാര്യ മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്ന സനു ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം മഴപെയ്യുന്നുണ്ടായിരുന്നു.

Signature-ad

വന്‍ കുഴികളുള്ള ഈ റോഡില്‍ മഴപെയ്ത് വെള്ളം നിറഞ്ഞ് കിടന്നതിനാല്‍ കുഴി കാണാന്‍ കഴിയാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും റോഡിലേക്ക് വീണ സനുവിന് തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് കുഴി അടച്ചു.

Back to top button
error: