Month: June 2022

  • India

    വിശദീകരണം പോര… പ്രിൻസിപ്പലിന്റെ കരണത്തടിച്ച് എംഎൽഎ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

    ബം​ഗളൂരു: ‌കർണാടകയിൽ കോളേജ് പ്രിൻസിപ്പലിന്റെ കരണത്തടിച്ച് ജെഡിഎസ് എംഎൽഎ. കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. മാണ്ഡ്യ കൃഷ്ണരാജ സര്‍ക്കാര്‍ ഐടിഐ കോളേജിന്‍റെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. Devegowda's JDS Party MLA from Mandya, Karnataka M Srinivas slaps a Principal of ITI College for not answering his Questions on the development of Computer Lab. pic.twitter.com/6MLQXCpCdb — Wali ವಾಲಿ (@Netaji_bond_) June 21, 2022   ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവർത്തനത്തെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് വ്യക്തമായി വിശദീകരിക്കാത്തതാണ് എംഎല്‍എ എം ശ്രീനിവാസിനെ ചൊടിപ്പിച്ചത്. അധ്യാപകരും പ്രാദേശിക നേതാക്കളും നോക്കി നില്‍ക്കേ പ്രിന്‍സിപ്പലിന്‍റെ മുഖത്ത് എംഎൽഎ രണ്ട് തവണ തല്ലുകയായിരുന്നു. പിന്നാലെ ഉറക്കെ ശകാരിച്ചു. എന്നിട്ടും ദേഷ്യം തീരാതെ വീണ്ടും തല്ലാന്‍…

    Read More »
  • NEWS

    ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് കുമ്മനം രാജശേഖരൻ; ജനം ടിവിയുടെ ജനനായകൻ അവാർഡ് പ്രഖ്യാപിച്ചു 

    തിരുവനന്തപുരം: ജനം ടിവിയുടെ ജന നായകന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവായി കുമ്മനം രാജശേഖരനെയാണ് തിരഞ്ഞെടുത്തത്.ഏറ്റവും മികച്ച യുവജന നേതാവ് സന്ദീപ് വാചസ്പതിയാണ്. കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായി സി അച്ചുത മേനോനെയും ഒന്നാം പിണറായി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രിയായി ജി സുധാകരനെയും തിരഞ്ഞെടുത്തു.  കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പുരസ്‌ക്കാരങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്ബി,പ്രൊഫ. സി ജി രാജഗോപാല്‍, പി നാരായണകുറുപ്പ് എന്നിവരും വ്യവസായ മേഖലയില്‍ നിന്ന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിന് ഐ ബി ഐ എസ് ഗ്രൂപ്പ് ഓഫ് എഡ്യുകേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം രാധാകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.       ജൂണ്‍ 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് വിതരണം ചെയ്യും.കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും.എ ജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ. സുരേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.

    Read More »
  • NEWS

    സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ജോര്‍ദാനില്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി

    റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ജോര്‍ദാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി. ഹ്രസ്വ സന്ദര്‍ശനത്തിനായി ജോര്‍ദാനിലെത്തിയ സൗദി കീരീടാവകാശിയെ സിവിലിയന്‍ ബഹുമതിയായ ഹുസൈന്‍ ബിന്‍ അലി മാല അണിയിച്ചാണ് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആദരിച്ചത്. ജോര്‍ദാനിലെ പരമോന്നത ബഹുമതികളില്‍ ഒന്നാണ് ഹുസൈന്‍ ബിന്‍ അലി മാല. 2017ല്‍ സല്‍മാന്‍ രാജാവിനും ഈ ബഹുമതി നല്‍കി ജോര്‍ദാന്‍ രാജാവ് ആദരിച്ചിരുന്നു. ജോര്‍ദാന്‍ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാര്‍ക്കും രാജകുമാരന്മാര്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കുമാണ് ഈ ബഹുമതി നല്‍കാറുള്ളത്. വിദേശപര്യടനത്തിന് പുറപ്പെട്ട അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ചയാണ് ഈജിപ്തില്‍ നിന്ന് ജോര്‍ദാനിലെത്തിയത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് കിരീടാവകാശിയെ സ്വീകരിച്ചത്.

    Read More »
  • India

    സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുളത്തില്‍

    ഭോപ്പാല്‍: സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സ്‌കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്. 5 മുതൽ 9 വയസ്സ് വരെ പ്രായമുള്ള രണ്ട് പെൺകുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സീതാപൂർ ഗ്രാമത്തിലെ ഒരു പ്രാദേശിക സ്‌കൂളിൽ പോയിരുന്നു ഇവര്‍. എന്നാല്‍ തിരിച്ചുവരേണ്ട സമയം ആയിട്ടും എത്തിയില്ലെന്നാണ് മലജ്‌ഖണ്ഡ് പോലീസ് സ്‌റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കൈലാഷ് ഉയ്‌കെ പറഞ്ഞത്. തെരച്ചിലിനിടെ, ചൊവ്വാഴ്ച രാത്രി വൈകീട്ടോടെ സമീപത്തെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു. സമീപത്ത് കളിക്കുന്നതിനിടെ കുട്ടികൾ കുളത്തിലേക്ക് വഴുതിവീണ് മുങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി പിടിഐ…

    Read More »
  • NEWS

    സംസ്ഥാനത്ത് 48 റോഡുകളും 3 പാലങ്ങളും ഉൾപ്പടെ 170.47 കോടി രൂപയുടെ ഭരണാനുമതി

    തിരുവനന്തപുരം: സംസ്ഥാനത്ത് 48 റോഡുകളും 3 പാലങ്ങളും 4 കെട്ടിടങ്ങളും ഉൾപ്പടെ 170.47 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകൾക്കും പണം അനുവദിച്ചിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കാസർകോട്ടെ വിവിധ വികസന പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും  മന്ത്രി അറിയിച്ചു.തുടർന്ന് ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കും പണം അനുവദിക്കും.

    Read More »
  • NEWS

    ഭാര്യ കാമുകനോടൊപ്പം ബഹ്റൈനിൽ;ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ അച്ഛനും മകനും മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടില്‍ ഭാര്യ ഉൾപ്പടെ അഞ്ച് പേർ

    തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ അച്ഛനും മകനും മരിച്ച സംഭവത്തില്‍ ഭാര്യ ഉൾപ്പടെ പ്രതിക്കൂട്ടില്‍ അഞ്ചു പേര്‍. തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ഇവര്‍ ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. നിലവില്‍ പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്റൈനില്‍ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസം.കൂടാതെ പണം നല്‍കി ഭാര്യയെ സഹായിക്കാന്‍ ദുബായിലും ഇവര്‍ക്കു മറ്റൊരു കാമുകന്‍ ഉണ്ടെന്ന് ഭര്‍ത്താവ് തന്റെ ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രകാശ് ദേവരാജന്റെ മരണത്തിന് പിന്നാലെ പുറത്തുവരുന്നത്. മരിക്കുന്നതിന് മുന്‍പ് പ്രകാശ് ദേവരാജന്‍ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച്‌ അഞ്ച് പേരുടെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്ബരക്കോണത്ത് പ്രകാശ് ദേവരാജനും…

    Read More »
  • Social Media

    കാഴ്ച ഹൈടെക് ആക്കി പോണ്‍ ആരാധകര്‍; വി.ആര്‍. വീഡിയോകള്‍ തിരയുന്നവരുടെ എണ്ണം കുതിക്കുന്നു

    സാങ്കേതിക വിദ്യയുടെ വളര്‍ച്ച പലരും പല വിധത്തിലാണ് ഉപയോഗിക്കുക. കുറച്ച് അധ്വാനം ഏറ്റവും സുഖകരമായ റിസള്‍ട്ട് എന്നതാണ് ഈ ന്യൂജെന്‍ ടെക് കാലത്തള്ളവരുടെ മനോഗതം. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏതൊക്കെ വഴിയിലൂടെ സാങ്കേതിക വിദ്യയെ കൂടെക്കൂട്ടാം എന്നാണ് ഇക്കാലത്തുള്ളവര്‍ അന്വേയിക്കുക. അത്തരമൊരു അന്വേഷണത്തിന്‍െ്‌റ രസകരമായ ബാക്കി പത്രമാണ് വി.ആര്‍. പോണ്‍ ആരാധകരുടെ കുതിച്ചുചാട്ടം. കഴിഞ്ഞ കുറച്ച് കാലമായി വിആര്‍ പോണിന് ആരാധകര്‍ ഏറി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വിആര്‍ പോണ്‍ തിരയുന്നത് 115 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്സില്‍ നിന്നും ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാങ്ക്ലെസ് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയകാലത്തെ വിപ്ലവകരമായൊരു കണ്ടുപിടിത്തമായിരുന്നു വിര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യ. ഏറെ പരീക്ഷണങ്ങളാണ് വി.ആര്‍. മേഖലയില്‍ അനുദിനം നടക്കുന്നത്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വിര്‍ച്വല്‍ റിയാലിറ്റി പോണ്‍. 2016 ല്‍…

    Read More »
  • India

    തീകണ്ട് ഭയന്നില്ല; ഒറ്റ എഞ്ചിനില്‍ വിമാനം നിലത്തറക്കിയ മോണിക്ക വേറെലെവല്‍ എന്ന് സ്‌പൈസ്‌ജെറ്റ്

    പട്‌ന: പക്ഷിയിടിച്ച് തീപിടച്ച വിമാനം ഒറ്റ എഞ്ചിനില്‍ നിലത്തിറക്കിയ പെണ്‍ ധൈര്യത്തെ അഭിനന്ദിച്ച് സ്‌പൈസ് ജെറ്റ് അധികൃതരും യാത്രക്കാരും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.10ന് പറ്റന് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ബോയിങ്-737 വിമാനത്തിന്റെ എഞ്ചിനും ചിറകിനും തീപിടിച്ചിരുന്നു. വന്‍ദുരന്തം മുന്നില്‍നിന്ന ഈ ഘട്ടത്തില്‍ ഒട്ടും പതറാതെ ആത്മധൈര്യം കൈമുതലാക്കി മോണിക്കഖന്നയും ഫസ്റ്റ് ഓഫീസറായ ബല്‍പ്രീത് സിങ്ങ് ഭാട്ടിയയും രക്ഷിച്ചത് 185 യാത്രക്കാരുടെ ജീവനായിരുന്നു. പറ്റ്നയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതു ചിറകിലാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് അഗ്‌നിബാധയേറ്റ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. പറ്റ്നയിലെ സംഭവത്തില്‍ ധീരതയോടെ വിമാനം നിയന്ത്രിച്ച വൈമാനികരാണ് തങ്ങളുടെ അഭിമാനമെന്ന് സ്പൈറ്റ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സ്പൈറ്റ്ജെറ്റ് ഓപറേഷന്‍ തലവന്‍ ഗുരുചരണ്‍ അറോറയും പൈലറ്റിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തി. ‘പൈലറ്റുമാരെ കുറിച്ച് അഭിമാനിക്കാം. അവരില്‍ വിശ്വാസം അര്‍പ്പിക്കാം. അവര്‍ മികച്ച പരിശീലനം നേടിയവരാണ്.’ ഗുരുചരണ്‍ അറോറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ഒരു സന്നിഗ്ധ ഘട്ടത്തില്‍ എങ്ങനെയാണ്…

    Read More »
  • LIFE

    നിയമപരമല്ലാത്ത നൂറോളം ബൈക്കുകള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചു; വീഡിയോ വൈറല്‍

    ന്യൂയോര്‍ക്ക്: നിരത്തുകളില്‍ അപകടഭീഷണിയായ ഇരുചക്രവാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത അധികൃതരുടെ വീഡിയോ വൈറല്‍. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് സംഭവം. നൂറോളം അനധികൃത ഇരുചക്രവാഹനങ്ങള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റേസിങ്ങിന് ഉപയോഗിക്കുന്നവ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച ബുള്‍ഡോസര്‍ കയറ്റിയിറക്കി നശിപ്പിച്ചത്. മഡ് റേസിങ്ങിനുപയോഗിക്കുന്ന നിയമപരമല്ലാത്ത വാഹനങ്ങള്‍ നേരത്തെ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ നഗരത്തിലെ തെരുവുകള്‍ക്ക് തീര്‍ത്തും അപകടകരമാണെന്ന് മേയര്‍ എറിക് ആഡംസ് പറഞ്ഞു. വാഹനങ്ങളുടെ നിയമപരമായ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ബൈക്കുകള്‍ നശിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. Nearly 100 dirt bikes and all-terrain vehicles confiscated by the NYPD were bulldozed Tuesday in New York City's Brooklyn borough. Mayor Eric Adams called the vehicles, which are illegal on the city's streets, "extremely dangerous." pic.twitter.com/NgZaXk2ZkH — CBS News (@CBSNews)…

    Read More »
  • Kerala

    മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടി, എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റും സൂപ്പര്‍മാര്‍ക്കറ്റാക്കും: മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടി തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളേയും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ വില്‍പ്പന കേന്ദ്രങ്ങളാക്കി മാറ്റും. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഐടി പാര്‍ക്കുകളില്‍ ആവശ്യപ്പെട്ടാല്‍ മദ്യ ലൈസന്‍സ് നല്‍കുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു അതിനിടെ സംസ്ഥാനത്ത് കുറഞ്ഞ വിലയിലുള്ള മദ്യം കിട്ടാനില്ലാത്ത അവസ്ഥ തുടരുകയാണ് ഇതുമൂലം അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ട് മുട്ടത്തറ ബെവ്‌ക്കോ ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടായി. ബെവ്‌ക്കോ ജീവനക്കാരെ ആക്രമിച്ച സംഘം രണ്ട് കെയ്‌സ് ബിയറും നശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് പേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.യൂസഫ്, ഷാജി, ഷാന്‍, അലി അക്ബര്‍, അസറുദ്ദീന്‍ എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ നിരക്കിലുള്ള മദ്യം നിലവില്‍ ബെവ്‌ക്കോയില്‍ ലഭ്യമല്ല.…

    Read More »
Back to top button
error: