
തിരുവനന്തപുരം: ജനം ടിവിയുടെ ജന നായകന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവായി കുമ്മനം രാജശേഖരനെയാണ് തിരഞ്ഞെടുത്തത്.ഏറ്റവും മികച്ച യുവജന നേതാവ് സന്ദീപ് വാചസ്പതിയാണ്.
കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായി സി അച്ചുത മേനോനെയും ഒന്നാം പിണറായി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രിയായി ജി സുധാകരനെയും തിരഞ്ഞെടുത്തു.
കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പുരസ്‌ക്കാരങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്ബി,പ്രൊഫ. സി ജി രാജഗോപാല്‍, പി നാരായണകുറുപ്പ് എന്നിവരും വ്യവസായ മേഖലയില്‍ നിന്ന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിന് ഐ ബി ഐ എസ് ഗ്രൂപ്പ് ഓഫ് എഡ്യുകേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം രാധാകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.
ജൂണ്‍ 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് വിതരണം ചെയ്യും.കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും.എ ജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ. സുരേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.






