കാഴ്ച ഹൈടെക് ആക്കി പോണ്‍ ആരാധകര്‍; വി.ആര്‍. വീഡിയോകള്‍ തിരയുന്നവരുടെ എണ്ണം കുതിക്കുന്നു
സാങ്കേതിക വിദ്യയുടെ വളര്‍ച്ച പലരും പല വിധത്തിലാണ് ഉപയോഗിക്കുക. കുറച്ച് അധ്വാനം ഏറ്റവും സുഖകരമായ റിസള്‍ട്ട് എന്നതാണ് ഈ ന്യൂജെന്‍ ടെക് കാലത്തള്ളവരുടെ മനോഗതം. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏതൊക്കെ വഴിയിലൂടെ സാങ്കേതിക വിദ്യയെ കൂടെക്കൂട്ടാം എന്നാണ് ഇക്കാലത്തുള്ളവര്‍ അന്വേയിക്കുക. അത്തരമൊരു അന്വേഷണത്തിന്‍െ്‌റ രസകരമായ ബാക്കി പത്രമാണ് വി.ആര്‍. പോണ്‍ ആരാധകരുടെ കുതിച്ചുചാട്ടം.
കഴിഞ്ഞ കുറച്ച് കാലമായി വിആര്‍ പോണിന് ആരാധകര്‍ ഏറി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വിആര്‍ പോണ്‍ തിരയുന്നത് 115 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്സില്‍ നിന്നും ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാങ്ക്ലെസ് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുതിയകാലത്തെ വിപ്ലവകരമായൊരു കണ്ടുപിടിത്തമായിരുന്നു വിര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യ. ഏറെ പരീക്ഷണങ്ങളാണ് വി.ആര്‍. മേഖലയില്‍ അനുദിനം നടക്കുന്നത്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വിര്‍ച്വല്‍ റിയാലിറ്റി പോണ്‍.
2016 ല്‍ ആദ്യ വിആര്‍ ഹെഡ്സെറ്റ് അവതരിപ്പിക്കപ്പെട്ടപ്പോഴാണ് ആളുകള്‍ ആദ്യമായി വിആര്‍ പോണിന് വേണ്ടി ഗൂഗിളില്‍ തിരയാന്‍ ആവേശം കാണിച്ചത്. ഇപ്പോഴുള്ള ഈ വര്‍ധന പുതിയ വിആര്‍ സാങ്കേതിക വിദ്യകളുടെ വരവിന്റെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിആര്‍ പോണ്‍
സാധാരണ ഫോണുകളില്‍ കാണാന്‍ സാധിക്കുന്ന പോണ്‍ വീഡിയോ അല്ല വിആര്‍ പോണ്‍. വിആര്‍ പോണ്‍ കാണുന്നതിന് ഒരു വിആര്‍ ഹെഡ്സെറ്റ് ഉപയോഗിക്കണം. ചില വിലകുറഞ്ഞ വിആര്‍ ഹെഡ്സെറ്റുകള്‍ ഫോണുകള്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റി പോണില്‍ കാണുന്നയാള്‍ക്ക് കേവലം കാഴ്ചക്കാരന്‍ എന്നതിനേക്കാള്‍ ഒരു പങ്കാളിയെന്ന സ്ഥാനമാണുണ്ടാവുക. ചുരുക്കി പറഞ്ഞാല്‍ കാഴ്ചക്കാരിന് എല്ലാം തന്റെ മുന്നില്‍ തന്റെ ചുറ്റും തന്നെ നടക്കുന്ന അനുഭവമാണ് വിആര്‍ പോണ്‍ നല്‍കുക.
2023 ല്‍ ഒക്യുലസ് ക്വസ്റ്റ് 3 എന്ന വിആര്‍ ഉപകരണം പുറത്തിറങ്ങാന്‍ പോവുകയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഒക്യുലസ് ഉപകരണങ്ങള്‍ക്കും വിപണിയില്‍ ലഭ്യമായ മറ്റ് വിആര്‍ ഉപകരണങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇത് പക്ഷെ കേവലം പോണ്‍ കാണുന്നതിന് വേണ്ടി മാത്രമല്ല. ഗെയിമിങ്, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയ പലവിധ ആവശ്യങ്ങള്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിആര്‍ ഗ്ലാസുകള്‍ക്ക് ഉപഭോക്താക്കളെ കിട്ടുന്നുണ്ട്.
ഡിജിറ്റല്‍ പോണ്‍ നിര്‍മാണ വ്യവസായത്തിന്റെ മൂല്യം 2030 ഓടുകൂടി 20000 കോടി ഡോളറെത്തുമെന്നാണ് കണക്ക്. അതില്‍ വിആര്‍ ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ പങ്ക് എത്രത്തോളമായിരിക്കും എന്ന് കണ്ടറിയണം.