Month: June 2022
-
Kerala
നികുതി പിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി സർക്കാർ. നികുതി, നികുതി ഇതര വരുമാനം പൂർണമായി പിരിച്ചെടുക്കാനാണ് നിർദേശം. വസ്തു നികുതി പരിഷ്കരണം ഓരോ വർഷവും നടത്തും. കെട്ടിട നികുതി വർധിപ്പിക്കാനും തീരുമാനമായി. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് (3000 ചതുരശ്ര അടിക്ക് മുകളിൽ കൂടുതലുള്ള വീടുകൾക്ക്) അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവുകളും നികുതി ഒഴിവാക്കലും കടന്ന് പൂർവാധികം ശക്തിയിൽ പിരിച്ചെടുക്കാനും കൂടുതൽ മേഖലയ്ക്ക് നികുതി ഏർപ്പെടുത്താനുമാണ് തീരുമാനം. വരുമാന വർദ്ധിപ്പിക്കൽ തന്നെയാണ് പ്രധാന ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികൾ. 50 ചതുരശ്രമീറ്റർ അഥവാ 538 ചതുരശ്ര അടിക്ക് മുകലിലുള്ള ചെറിയ വീടുകളും…
Read More » -
Crime
ലഹരിമരുന്നുമായി കുവൈത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെച്ച രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. കുവൈത്ത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാല്‍മിയ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായ സാഹചര്യത്തില്‍ കുവൈത്ത് പൗരനെയും ജിസിസി പൗരനെയും കണ്ടെത്തുകയായിരുന്നു. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More » -
India
എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് നവീൻ പട്നായിക്; പിന്തുണ പ്രഖ്യാപിച്ച് ജെഡിയുവും
ദില്ലി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണയേറുന്നു പിന്തുണയേറുന്നു. എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് നവീൻ പട്നായിക് പറഞ്ഞു. ജെഡിയുവും ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. അതേസമയം പിൻമാറില്ലെന്നറിയിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്ന് വ്യക്തമാക്കി. Congratulations Smt #DraupadiMurmu on being announced as candidate of NDA for the country’s highest office. I was delighted when Hon’ble PM @narendramodi ji discussed this with me. It is indeed a proud moment for people of #Odisha. — Naveen Patnaik (@Naveen_Odisha) June 21, 2022 നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി…
Read More » -
India
അഗ്നിപഥ് പ്രതിഷേധം മയപ്പെടുത്താൻ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പെൻഷൻ കുടിശ്ശിക നൽകാൻ കേന്ദ്രം
ദില്ലി: ഒരു റാങ്ക് ഒരു പെൻഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെൻഷൻ തുക കുടിശ്ശിക അടക്കം നല്‍കാന്‍ കേന്ദ്ര സർക്കാര്‍ നീക്കം. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടായിരം കോടി രൂപയാകും കുടിശ്ശികയിനത്തില്‍ സർക്കാരിന് നല്‍കേണ്ടി വരുക. ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കർ വിജ്ഞാപനം ഇറക്കിയത്. ഇത് പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴാണ് പെന്‍ഷന്‍ പരിഷ്കരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ…
Read More » -
Business
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്
മുംബൈ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഉയർത്താൻ ആരംഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ അതായത് ജൂൺ 22 മുതൽ നിലവിൽ വരും. നിലവിൽ 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയാണ് ഫെഡറൽ ബാങ്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 6.40 ശതമാനം വരെയുമാണ് പലിശ. 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറാണ് ബാങ്ക് വർധിപ്പിച്ചത്. മുൻപ് 2.65 സ്ഥാനമാനമായിരുന്ന പലിശ നിരക്ക് ഇന്ന് മുതൽ 2.75 ശതമാനമായി. അതേസമയം 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമായി തന്നെ നിലനിർത്തിയിട്ടുണ്ട്. 46 ദിവസം മുതൽ…
Read More » -
Kerala
സിഡിഎം ഇടപാട് തീരും മുമ്പ് പോയി; യുവാവിന് നഷ്ടമായത് 60,000 രൂപ
മലപ്പുറം: സിഡിഎം ഉപയോഗിച്ച് പണം നിക്ഷേപിച്ച് ഇടപാട് തീരും മുന്‍പ് പുറത്തിറങ്ങിയ യുവാവിന്റെ 60, 000 രൂപ നഷ്ടമായി. എടപ്പാൾ സിഡിഎമ്മിലാണ് സംഭവം. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കുമരനല്ലൂര്‍ സെന്ററിലെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനായി എത്തിയ യുവാവ് തുക മെഷീനില്‍ നല്‍കി. ഇതിന് ശേഷം രസീത് ലഭിച്ചതോടെ ഇയാള്‍ പുറത്തിറങ്ങി. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ലെന്നാണ് രസീതില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധിക്കാതെ യുവാവ് സ്ഥലംവിടുകയും ചെയ്തു. പിന്നാലെ പണം എടുക്കാന്‍ എത്തിയ ആള്‍ക്ക് ഈ തുക ലഭിച്ചു. പിന്നീട് തുക അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായ യുവാവ് തിരികെ സിഡിഎമ്മില്‍ എത്തിയപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തുക മറ്റൊരു യുവാവ് എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണമെടുത്ത യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പണം നിക്ഷേപിക്കാന്‍ എത്തുന്നവര്‍ മെഷീനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്…
Read More » -
Kerala
‘നിലപാടിൽ മാറ്റമില്ല’; സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ
ദില്ലി: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ എംപി. റെയിൽവെ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം. കെ റെയിൽ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചെന്ന് കെ മുരളീധരൻ പറഞ്ഞു. കേന്ദ്രം ഇതുവരെ പദ്ധതിക്ക് കെ റെയിൽ അനുമതി നൽകിയിട്ടില്ല. കേന്ദ്രത്തിന്‍റെ അജണ്ടയിൽ തന്നെ പദ്ധതി ഇല്ലെന്നാണ് താൻ കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. നേമം ടെർമിനലിന് സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിൽ ചില അവ്യക്തതകൾ ഉണ്ട്. ഇത് പരിഹരിക്കാന്‍ സംസ്ഥാന സർക്കാർ തന്നെ മുൻ കൈ എടുക്കണമെന്നാണ് മുരളീധരൻ പറയുന്നത്. മുടങ്ങിക്കിടക്കുന്ന ട്രെയിനുകൾ വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചുവെന്നും കെ മുരളീധരൻ അറിയിച്ചു. ട്രെയിനുകൾ പുനരാരംഭിക്കുമ്പോൾ പഴയ സ്റ്റേഷനുകൾക്ക് അനുമതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞതായും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
Read More » -
India
പാര്‍ട്ടി ഒറ്റക്കെട്ടാണ്; കോണ്‍ഗ്രസ് എംഎല്‍എമാര്‍ വില്‍പ്പനയ്ക്കുള്ളതല്ലെന്നും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കമൽനാഥ്
മുംബൈ: രാജ്യമാകെ മഹാരാഷ്ട്രയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിലേക്ക് ഉറ്റുനോക്കുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ തർക്കങ്ങളില്ലെനും എല്ലാവരും ഒറ്റക്കെട്ടാണെന്നും വിശദീകരിച്ച് മുതിർന്ന നേതാവ് കമൽനാഥ്. കോൺഗ്രസ് എംഎൽഎമാർ വിൽപ്പനയ്ക്കുള്ളതല്ലെന്നും രൂക്ഷ ഭാഷയിൽ അദ്ദേഹം പറഞ്ഞു. നേരത്തെ, മഹാരാഷ്ട്രയിലെ ഗുരുതര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കമൽനാഥിനെ സംസ്ഥാനത്തേക്ക് പ്രത്യേക നിരീക്ഷകനായി എഐസിസി നിയോഗിച്ചിരുന്നു. അതേസമയം, അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ രാജിയെന്ന നിലപാടിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജി കത്ത് തയ്യാറാണെന്നും വിമതർ മുന്നിലെത്തി രാജി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്നും ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. താക്കറെയുടെ പ്രത്യേയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാര്‍ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും പറഞ്ഞ ഉദ്ധവ് താക്കറെ, എതിര്‍പ്പ് നേരിട്ടറിയിക്കാന്‍ ഏക്നാഥ് ഷിൻഡേയെ വെല്ലുവിളിച്ചു. ശിവസേന പിളര്‍പ്പിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഉദ്ദവിന്റെ പ്രതികരണം.…
Read More » -
NEWS
ആര്‍എസ്‌എസ് പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തത് വിവാദമാകുന്നു
കോഴിക്കോട്ട്: ആര്‍എസ്‌എസ് പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്തത് വിവാദമാകുന്നു.കേസരി സംഘടിപ്പിച്ച പരിപാടിയിലാണ് ഖാദര്‍ പങ്കെടുത്തത്. അതേസമയം ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കെ എന്‍ എ ഖാദർ ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് വിവാദമാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ രംഗത്ത് വന്നിരിക്കുകയാണ്.കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകനും നിലവില്‍ ബിജെപി സംസ്ഥാന മീഡിയ കണ്‍വീനറുമായ സുവര്‍ണപ്രസാദാണ് മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. കെ എന്‍ എ ഖാദര്‍ ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തുവെന്നും ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നുമാണ് ഇന്നലെ രാത്രി മുതല്‍ മലയാളം ചാനലുകള്‍ ബിഗ് ബ്രേക്കിങ് ആയി അവതരിപ്പിക്കുന്നത്. ഖാദര്‍ ലീഗ് ബന്ധം ഉപേക്ഷിച്ച് പുതിയ കൂടാരത്തിലേക്ക് ചേക്കേറുന്നതിന്റെ തുടക്കമായാണ് ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഒരു പ്രമുഖ ചാനലിലെ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. സത്യത്തില്‍ ആര്‍എസ്‌എസ് പരിപാടിയിലല്ല മറിച്ച് കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ…
Read More »
