Month: June 2022

  • LIFE

    ഫിഫ്റ്റി- ഫിഫ്റ്റി: ഒരുകോടി ഈരാറ്റുപേട്ടയിലെ മത്സ്യ വ്യാപാരിക്ക്

    കോട്ടയം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഞായറാഴ്ചത്തെ ഫിഫ്റ്റി- ഫിഫ്റ്റിഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മത്സ്യ വ്യാപാരിക്ക്. ഈരാറ്റുപേട്ട നടയ്ക്കല്‍ വലിയവീട്ടില്‍ നാസറിനെ തേടിയാണ് ഒരു കോടി എത്തിയത്. ശനിയാഴ്ചയാണ് ഈരാറ്റുപേട്ട ബസ് സ്റ്റോപ്പിന് സമീപത്തുള്ള ടി.ബി ദീപുവിന്റെ മഹാദേവ ലോട്ടറിക്കടയില്‍ നിന്നും നാസര്‍ സമ്മാനാര്‍ഹമായ എഫ്.വൈ. 220008 എന്ന ടിക്കറ്റ് എടുത്തത്. പിറ്റേദിവസം ലോട്ടറി ഫലം വന്നപ്പോള്‍ ഈ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. ടിക്കറ്റ് ഈരാറ്റുപേട്ട എസ്.ബി.ഐ ബ്രാഞ്ചില്‍ ഏല്‍പ്പിച്ചു. മുമ്പ് 25000 രൂപ വരെ നാസറിന് സമ്മാനം ലഭിച്ചിട്ടുണ്ട്. നടക്കല്‍ കൊല്ലംകണ്ടത്ത് വാടക കെട്ടിടത്തിലാണ് നാസറും മക്കളും മത്സ്യവ്യാപാരം നടത്തുന്നത്. കടബാദ്ധ്യതകള്‍ വീട്ടണമെന്നും സ്വന്തമായി വീടു വാങ്ങണമെന്നുമാണ് ആഗ്രഹം. റംലയാണ് ഭാര്യ. നവാസ്, നഹാസ് എന്നിവരാണ് മക്കള്‍. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗര്‍ണമി എന്ന…

    Read More »
  • LIFE

    ആക്ഷന്‍ ഹീറോ ബിജുവിന് വീണ്ടും നിയമനം: രണ്ടാം ഭാഗം ഉടനെന്ന് പോളി പിക്‌ചേഴ്‌സ്

    നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സൂചന. നിവിന്‍ പോളി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്. 2016-ല്‍ നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു മലയാളത്തിലെ പോലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയ സിനിമയായിരുന്നു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കും ആഹ്ലാദത്തിന് വകനല്‍കുന്നു. ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്‌കരിച്ചത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവല്‍ ആയിരുന്നു…

    Read More »
  • LIFE

    മലയാളി ഡാ… ഡേറ്റിംഗ് ആപ്പില്‍ യുവാവ് തപ്പിയത് യോജിച്ച പങ്കാളിയെ അല്ല, പിന്നെയോ ?

    ഡേറ്റിംഗ് ആപ്പുകളെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോം ആണ് ഡേറ്റിംഗ് ആപ്പുകള്‍. കേരളം അടക്കം മിക്കയിടങ്ങളിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരിക തന്നെയാണ്. എന്നാലിവിടെയിതാ ഒരു യുവാവ് ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളിക്ക് പകരം വീട് തപ്പി ഇറങ്ങിയിരിക്കുകയാണ്. മുംബൈയിലാണ് സംഭവം. മലയാളി യുവാവാണ് മുംബൈയില്‍ വീട് നോക്കാനായി ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിരിക്കുന്നത്. ബ്രോക്കര്‍ ചാര്‍ജ് ഒഴിവാക്കാനാണ് വീട് നോക്കാന്‍ ഇദ്ദേഹം ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന. ‘ബമ്പിള്‍’ എന്ന ആപ്പില്‍ യുവാവ് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ‘സാപിയോ സെക്ഷ്വല്‍ അല്ല, മുംബൈയില്‍ ഒരു ഫ്‌ളാറ്റ് നോക്കുന്നു’എന്നാണ് നേരിട്ട് തന്നെ യുവാവ് ബയോയില്‍ എഴുതിയിരിക്കുന്നത്. ഇതിന് ശേഷം തനിക്ക് ഹിന്ദി അറിയാത്തത് കൊണ്ട് മുംബൈയിലുള്ള, സഹായമനസ്‌കരായ ആളുകള്‍ക്ക് വെസ്റ്റേണ്‍ ലൈനില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാന്‍ തന്നെ സഹായിക്കാം എന്നും ഇദ്ദേഹം എഴുതിച്ചേര്‍ത്തിരിക്കുന്നു. ബ്രോക്കര്‍…

    Read More »
  • NEWS

    പുതിയ എസിയും ഫ്രിഡ്ജും വാങ്ങാൻ സർക്കാർ സഹായം, 50% വരെ സബ്സിഡി !

    വീട്ടിലെ പഴയ ഫ്രിഡ്ജും എയ‍ർകണ്ടീഷണറുമെല്ലാം മാറ്റി പുതിയതൊരെണ്ണം വാങ്ങാൻ സർക്കാർ സബ്സിഡി ലഭിച്ചാലോ, എപ്പോൾ മാറ്റിയെന്ന് ചോദിച്ചാൽ മതിയല്ലേ. അങ്ങനെ ഒരു അവസരം കിട്ടിയിരിക്കുന്നത് ​ഗ്രീക്ക് ജനതയ്ക്കാണ്. രാജ്യത്തെ വൈദ്യുതി ക്ഷാമം കുറയ്ക്കാനാണ് വൈദ്യുതി ഉപഭോ​ഗം കൂടുതലാവശ്യമായ പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങാൻ സർക്കാർ സബ്സിഡി നൽകുന്നത്. മറ്റ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും പോലെ, ഗ്രീസിനെയും കുതിച്ചുയരുന്ന ഊർജ ചെലവ് പിടിമുറുക്കുകയാണ്. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലെ നിരവധി രാജ്യങ്ങളിലേക്കുള്ള വാതക പ്രവാഹം വെട്ടിക്കുറച്ചതിനെത്തുടർന്ന് ഈ പ്രവണത കൂടുതൽ വഷളായി വരികയാണ്. കഴിഞ്ഞ വർഷം മുതൽ, സബ്‌സിഡികൾ ഉൾപ്പെടെ ഏകദേശം 7 ബില്യൺ യൂറോയുടെ മൊത്തം ചിലവിൽ രാജ്യം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഗ്രീക്ക് കുടുംബങ്ങൾക്ക് മൂന്ന് പുതിയ, കൂടുതൽ ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ – എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ അല്ലെങ്കിൽ ഫ്രീസറുകൾ – വാങ്ങാം. കൂടാതെ ഓരോ ഉപകരണത്തിനും വിലയുടെ 30% മുതൽ 50% വരെ സബ്‌സിഡി…

    Read More »
  • Crime

    വ്യാജരേഖ വച്ച് ബാങ്കില്‍നിന്ന് പണം തട്ടി: നിര്‍മാതാവ് അറസ്റ്റില്‍

    കാസര്‍ഗോഡ്: വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. തെക്കില്‍ സ്വദേശി എം ഡി മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെര്‍ക്കള ശാഖയില്‍ നിന്ന് വിവിധ തവണയായി നാല് കോടി രൂപ തട്ടിയെന്നാണ് കേസ്. കോണ്‍ട്രാക്ടര്‍ കൂടിയാണ് ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു. 2018 മുതലാണ് വ്യാജ രേഖകള്‍ നല്‍കി ഇയാള്‍ ബാങ്കില്‍ നിന്ന് പല തവണകളായി വായ്പ എടുത്തത്. വിശദമായ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ മെഹഫൂസിനെതിരെ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എം ഡി മെഹഫൂസ് നിര്‍മ്മിച്ച ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന സിനിമ അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ്.

    Read More »
  • Crime

    കുവൈത്തില്‍ പഴയമൊബൈല്‍ റിപ്പയര്‍ ചെയ്ത് പുതിയതെന്ന വ്യാജേന വില്‍പ്പന; വ്യാപാരസ്ഥാപനത്തില്‍ റെയ്ഡ്

    കുവൈത്ത് സിറ്റി: കുവൈത്തില്‍ പഴയ മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്ഡ്. ഉപയോഗിച്ച പഴയ മൊബൈല്‍ ഫോണുകള്‍ ഈ സ്ഥാപനം ശേഖരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇവ റിപ്പയര്‍ ചെയ്ത ശേഷം പുതിയ ബോക്‌സുകളില്‍ പാക്ക് ചെയ്ത് പുതിയതെന്ന വ്യജേന പല സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുകയായിരുന്നു. സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്കായിരുന്നു ഇത്തരത്തിലുള്ള ഫോണുകള്‍ വില്‍പന നടത്തിയിരുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കമ്പനിയുടെ ആസ്ഥാനത്തു നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കമ്പനി നല്‍കിയ ഇന്‍വോയിസുകള്‍ പരിശോധിച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ച മറ്റ് സ്ഥാപനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ദിവസങ്ങളായി ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വാണിജ്യ – വ്യവസായ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

    Read More »
  • India

    17 ബാങ്കുകളില്‍നിന്ന് 34615 കോടി; ഇന്ത്യകണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ഡിഎച്ച്എഫ്എലിനെതിരേ കേസെടുത്ത് സി.ബി.ഐ.

    ന്യൂഡല്‍ഹി: ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ഡിഎച്ച്എഫ്എലിനെതിരേ സിബിഐ കേസെടുത്തു. 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കാനറാബാങ്ക്- 4022 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക്- 3802 കോടി തുടങ്ങി 17 ബാങ്കുകളില്‍നിന്നായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് സിബിഐക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നല്‍കുന്നത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നതായി ആയിരുന്നു പരാതി. രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിയതായും…

    Read More »
  • NEWS

    വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്താന്‍ ഇത് യുവാക്കളെ സഹായിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഇക്കാലത്ത് ദമ്പതികള്‍ ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം തങ്ങളുടെ ബന്ധം വേര്‍പിരിയുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് മാര്‍പ്പപ്പയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മാര്‍പ്പാപ്പയുടെ പരാമര്‍ശങ്ങള്‍ ഒരു ബന്ധത്തില്‍ ലൈംഗികതയുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഇറ്റാലിയന്‍ ദൈവശാസ്ത്രജ്ഞന്‍ വിറ്റോ മാന്‍കുസോ പറഞ്ഞു. ‘ലൈംഗികത മനസ്സിലാക്കാനുള്ള കത്തോലിക്കാ സഭയുടെ കഴിവില്ലായ്മ. ഇതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്തിടെ മാര്‍പ്പാപ്പ നടത്തിയ മറ്റൊരു പരാമര്‍ശവും വലിയ വിവാദമായിരുന്നു. സ്വന്തം മക്കളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ ‘സ്വാര്‍ത്ഥരാണ്’ എന്നതായിരുന്നു വിവാദ പരാമര്‍ശം. കുട്ടികള്‍ക്കായി വളര്‍ത്തുമൃഗങ്ങളെ…

    Read More »
  • India

    ജൂണ്‍ 28ന് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കും

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ 26ന് ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകോടിക്ക് ശേഷമാണ് 28ന് യുഎഇയില്‍ എത്തുക. അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. ഒപ്പം യുഎഇയുടെ പുതിയ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രധാനമന്ത്രി അഭിനന്ദിക്കും. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

    Read More »
  • Kerala

    നീണ്ടകര താലൂക്കാശുപത്രിയിലെ മര്‍ദനം: പ്രതികള്‍ പിടിയില്‍

    കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയില്‍ ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ നഴ്സിനും ഡോക്ടര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവില്‍ കഴിഞ്ഞ മൂന്നു പ്രതികളെയും ചവറ പോലീസ് പിടികൂടുകയായിരുന്നു. നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് നേരെ ഇന്നലെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയിലും സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കള്‍ കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്ന് പരുക്കേറ്റ ഡോക്ടര്‍ പറയുന്നു. ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ് കെ ജി എം ഒ എ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്‌കരിച്ച് നടത്തിയ സമരം പ്രതികള്‍ പിടിയിലായതോടെ പിന്‍വലിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ…

    Read More »
Back to top button
error: