Month: June 2022
-
Crime
ഇത് വെളിയില്‍ പോയാല്‍ പോലീസുകാര്‍ സെലിബ്രേറ്റ് ചെയ്യും, ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല; വിജയ് ബാബുവിന്‍െ്‌റ പുറത്തുവന്ന സംഭാഷണം..
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ കേസില്‍നിന്ന് പിന്മാറാന്‍ വിജയ്ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബന്ധു വഴി അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും പുറത്തുവന്നിരിക്കുന്നത്. പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നു. ഫോണ്‍ സംഭാഷണം ഇങ്ങനെ:- വിജയ് ബാബു: ഞാന്‍ പറയുന്നത് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം. ഞാന്‍…
Read More » -
Crime
കൊല്ലം കളക്ടറേറ്റിലെ സ്‌ഫോടനം: നാല് പ്രതികളുടെയും റിമാൻഡ് കാലാവധി നീട്ടി
കൊല്ലം: കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ കരീംരാജ, ഷംസുദ്ദീന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് ഈ മാസം 30 വരെ നീട്ടിയത്. ഇവരെ തിങ്കളാഴ്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കൊല്ലത്തെ സ്‌ഫോടനക്കേസില്‍ ആകെ അഞ്ചുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പോലീസ് പിന്നീട് മാപ്പുസാക്ഷിയാക്കി. മറ്റു നാല് പ്രതികളും എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായി ബെംഗളൂരുവിലെ ജയിലിലായിരുന്നു. ഇവിടെനിന്നാണ് പ്രതികളെ കൊല്ലത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കിയത്. 2016 ജൂണ്‍ 15-നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് സമീപം സ്‌ഫോടനമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ജീപ്പില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു. തെങ്കാശിയില്‍ ബസ് മാര്‍ഗം കൊല്ലത്ത് എത്തിയ ഷംസുദ്ദീന്‍ കരീംരാജയാണ് ജീപ്പില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ മൈസൂരു, ആന്ധ്രപ്രദേശിലെ നെല്ലൂര്‍ എന്നിവിടങ്ങളിലും ഇതേ സമയത്ത് സ്‌ഫോടനം നടന്നിരുന്നു. ഈ കേസുകള്‍ പിന്നീട് എന്‍.ഐ.എ.…
Read More » -
LIFE
സെക്കന്റ് ഇന്നിങ്‌സിന് തയ്യാറെടുത്ത് എവര്‍ഗ്രീന്‍ സ്റ്റാര്‍ റഹ്മാന്‍
കൊറോണക്ക് ശേഷം റഹ്മാൻ്റെ പ്രദർശനത്തിനെത്തിയ സിനിമ തെലുങ്കിലെ സീട്ടിമാർ മാത്രമാണ്. എന്നാൽ ലോക്ക്ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങൾക്കായി ശരീരത്തിൻ്റെ തടി കൂട്ടിയും കുറച്ചും ഗൃഹപാഠങ്ങൾ നടത്തിയും അഭിനയിച്ച് കൊണ്ട് സെക്കൻ്റ് ഇന്നിങ്സിന് തയ്യാറെടുക്കുകയാണ് റഹ്മാൻ. ലോക്ക്ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിലെ മർമ്മ പ്രധാനമായ കഥാപാത്രമായി. ഇതിനു വേണ്ടി വാൾപയറ്റ്, കുതിരയോട്ടം എന്നിവ അഭ്യസിച്ചതോടൊപ്പം കഥാപാത്രത്തിൻ്റെ ആവശ്യകതക്ക് അനുസൃതമായി ശരീരം ആദ്യം കുറച്ചും പിന്നീട് കൂട്ടുകയും ചെയ്തു. അതിന് ശേഷം എത്തിയത് മലയാളത്തിൽ ‘ എതിരെ ‘ എന്ന സിനിമയിൽ ഡിവൈഎസ്പി അസാർ മുഹമ്മദ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി. ഈ സിനിമയിലെ കഥാപാത്രത്തിന് സ്ക്രീനിൽ കാഴ്ചക്ക് ഗാംഭീര്യം വേണമെന്നത് കൊണ്ട് ശരീരം കൂട്ടുകയായിരുന്നു. ‘എതിരെ’ ക്ക് ശേഷം അഞ്ചു മാസക്കാലം ഹിന്ദിയിലെ മുൻനിര സംവിധായകരിൽ പ്രശസ്തനായ വികാസ് ഭാൽ അണിയിച്ചൊരുക്കുന്ന മെഗാ ചിത്രമായ…
Read More » -
Crime
വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി
കൊച്ചി: ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി.യു. കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തെളിവെടുപ്പിനായി വിജയ് ബാബുവിനെ കൊണ്ടുപോകും. അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്തതായി തെളിഞ്ഞതാണ്. തെളിവെടുപ്പിനായി കൊണ്ടുപോകും. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും. പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.
Read More » -
Kerala
നല്ലപിള്ള ചമയുന്ന മുഖ്യമന്ത്രി പഴയ കാര്യങ്ങളെല്ലാം മറന്നോ? വി.ഡി. സതീശൻ
തിരുവനന്തപുരം: പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന ഭീഷണി സംസ്ഥാനത്ത് ആദ്യമായാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യംതന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാന്‍ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് പറഞ്ഞത്. എന്നാല്‍ പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്ന് സതീശന്‍ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് ? ചെവി ഇങ്ങോട്ട് കാണിച്ചാല്‍ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാള്‍ ഇപ്പോള്‍ നല്ലപിള്ള ചമയുമ്പോള്‍ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ചു കയറി, കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ ആക്രമിച്ചു, 5 ഓഫീസുകള്‍…
Read More » -
Local
പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ വ്യക്തി ദുരൂഹ സാഹചര്യത്തിൽ വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: നീണ്ട പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാലു ദിവസം മുമ്പാണ് പ്രകാശന്‍ ആദ്യമായി നാട്ടിലെത്തിയത്. മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ സന്തോഷത്തിൻ്റെ ദിനങ്ങളാണ് പിന്നിട്ടത്. ഇന്നലെ രാത്രി രണ്ട് മണി വരെ വിട്ടില്‍ ഉണ്ടായിരുന്നു പ്രകാശൻ. കൂട്ടുകാരോടും കൂടപ്പിപ്പുകളോടും വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. പക്ഷേ നേരം പുലർന്നപ്പോൾ വീട്ടിനടുത്തുള്ള ചെങ്കല്‍പ്പാറയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയിലാണ് വീട്ടുകാരും നാട്ടുകാരും പ്രകാശനെ കാണുന്നത്. പറക്കളായി മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ ദാമോദരന്‍-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ പ്രകാശിൻ്റെ(38) മരണത്തിൽ ഒട്ടേറെ ദുരുഹതകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അവിവാഹിതനായ പ്രകാശന്‍ പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് നാട്ടിലെത്തിയത്. രാത്രി രണ്ട് മണിക്കു ശേഷം എന്താണ് സംഭവിച്ചിരിക്കുക എന്നാണ് ഓരോരുത്തരും സ്വയം ചോദിക്കുന്നത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: രവീന്ദ്രന്‍, മധു, കുഞ്ഞികൃഷ്ണന്‍, ലളിത, അനീഷ്.
Read More » -
Crime
ജാമ്യത്തിലിറക്കിയതിന്റെ നന്ദി, സ്‌കൂട്ടർ മോഷ്ടിച്ച് സുഹൃത്തിന് സമ്മാനിച്ചു; മോഷ്ടാവ് പിടിയിൽ
മുംബൈ: ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന യുവാവ് പോലീസിന്റെ പിടിയില്‍. മല്‍വാനി സ്വദേശിയായ ഷാഹിദ് ഷെയ്ഖി(30)നെയാണ് മുംബൈ സിറ്റി പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് മൂന്ന് സ്‌കൂട്ടറുകളും നാല് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. നഗരത്തിലെ സ്‌കൂട്ടര്‍ മോഷണക്കേസുകളില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്ഥിരംമോഷ്ടാവായ ഷാഹിദ് ഷെയ്ഖ് കുടുങ്ങിയത്. അന്വേഷണത്തിനിടെ ഷാഹിദിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറും നിരീക്ഷിച്ചു. തുടര്‍ന്നാണ് കഴിഞ്ഞദിവസം മോഷ്ടിച്ച സ്‌കൂട്ടറുമായി പ്രതിയെ പോലീസ് പിടികൂടിയത്. ഗിയറുള്ള ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ അറിയാത്തതിനാലാണ് ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നേരത്തെ ഒരു ആക്രമണ കേസില്‍ ഷാഹിദിനെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ കേസില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഷാഹിദ് ജാമ്യത്തിലിറങ്ങിയത്. ഈ സുഹൃത്തിന് സമ്മാനിക്കാനായാണ് ഒരു സ്‌കൂട്ടര്‍ മോഷ്ടിച്ചതെന്നും ഇത് സുഹൃത്തിന് സമ്മാനമായി കൈമാറിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
Read More » -
India
സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്; ‘ഓൾ ദ ബെസ്റ്റ്’ എന്ന് ഷിന്ദെയുടെ മകൻ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് വിമതനാടകം തുടരുന്നതിനിടെ ശിവസേന വക്താവ് സഞ്ജയ് റാവുത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച മുംബൈയിലെ ഇഡി ആസ്ഥാനത്ത് എത്തിച്ചേരണമെന്നാണ് സഞ്ജയ് റാവുത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തന്നെ തടയുന്നതിനുള്ള ഗൂഢാലോചനയാണ് ഇഡിയുടെ നടപടിയ്ക്ക് പിന്നിലെന്ന് റാവുത്ത് പ്രതികരിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇഡി, സിബിഐ, മറ്റ് അന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ സമ്മര്‍ദ്ദമാണ് ഏക്‌നാഥ് ഷിന്ദെയുടെ കീഴില്‍ അരങ്ങേറുന്ന വിമതനാടകമെന്ന് താക്കറെയുടെ ഏറ്റവും വിശ്വസ്തനായ സഞ്ജയ് റാവുത്ത് ഉള്‍പ്പെടെയുള്ള താക്കറെ അനുകൂല വിഭാഗത്തിന്റെ ആരോപണം. തനിക്കെതിരെ ഇഡി നോട്ടീസയച്ച വിവരം വ്യക്തമാക്കി റാവുത്ത് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തന്നെ കൊന്നാലും വിമതര്‍ തമ്പടിച്ചിരിക്കുന്ന ഗുവാഹട്ടിയിലേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്നും റാവുത്ത് പറഞ്ഞു. 1,034 കോടി രൂപയുടെ പാത്ര ചൗല്‍ സ്ഥലമിടാപാട് ക്രമക്കേട് കേസിലാണ് റാവുത്തിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റാവുത്തിന്റെ സ്വത്തുവകകള്‍ ഏപ്രിലില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുകൊണ്ടൊന്നും താന്‍ ഭയപ്പെടാന്‍…
Read More » -
Kerala
മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതം: സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമവിലക്കില്ലെന്നും മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ്. ജീവനക്കാരുടെ ഉള്‍പ്പെടെ പാസ് പരിശോധിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ പരിശോധന കര്‍ക്കശമാക്കിയതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ആ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരിഹരിക്കാന്‍ ഇടപെട്ടു. രാവിലെ താത്കാലത്തേക്ക് ഉണ്ടായ ആ ബുദ്ധിമുട്ടിനെ മാധ്യമവിലക്കെന്ന് ചിത്രീകരിച്ചത് കടന്നുപോയെന്നും സ്പീക്കര്‍ പറഞ്ഞു. മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളില്‍ പോകാന്‍ പാസുള്ള ഒരു മാധ്യമപ്രവര്‍ത്തകനും തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പാസുള്ള എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാന്‍ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. മാധ്യമവിലക്ക് എന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും പാസ് അനുവാദിക്കാതിരുന്നിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തകരുടെ പാസ് പുതുക്കാനുള്ള എല്ലാ അപേക്ഷയും പുതുക്കി നല്‍കിയിട്ടുണ്ട്. ചിലര്‍ പുതുക്കാന്‍ അപേക്ഷിച്ചിട്ടില്ല. തത്കാലം പഴയ പാസാണെങ്കിലും പ്രവേശിപ്പിക്കാന്‍ നിര്‍ദേശം…
Read More » -
Kerala
വിജയ് ബാബു ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബുവും ഒപ്പമുണ്ടായിരുന്നത്രേ, ‘അമ്മ’ ക്ലബ് അല്ല, ഇടവേള ബാബു മാപ്പുപറയയുകയും വിജയ് ബാബു രാജിവെക്കുകയും വേണം- കെ.ബി ഗണേഷ് കുമാർ
താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മ ക്ലബ് ആണെന്ന ബാബു നടത്തിയ പ്രസ്താവന ഞെട്ടലുണ്ടാക്കി. ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നു ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനോ ബാർ സൗകര്യങ്ങളോ അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അമ്മ ഒരു ക്ലബ്ബല്ല, ചാരിറ്റബിള്‍ സൊസൈറ്റി ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ വളരെ വേദന തോന്നി. അമ്മയിലെ അംഗങ്ങള്‍ വാര്‍ധക്യത്തില്‍ കഷ്ടപ്പെടാതെ, താങ്ങും തണവുമാകണം എന്ന ലക്ഷ്യത്തോടെയാണ് അമ്മ സംഘടന തുടങ്ങിയത്. ക്ലബ് ആണെന്ന് ഇടേവള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നു. ക്ലബ്ബ് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പുപറയണം. ദിലീപ് രാജിവെച്ചതു പോലെ വിജയ് ബാബുവും രാജിവെക്കണമെന്നും…
Read More »