കാഞ്ഞങ്ങാട്: നീണ്ട പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാലു ദിവസം മുമ്പാണ് പ്രകാശന് ആദ്യമായി നാട്ടിലെത്തിയത്. മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ സന്തോഷത്തിൻ്റെ ദിനങ്ങളാണ് പിന്നിട്ടത്. ഇന്നലെ രാത്രി രണ്ട് മണി വരെ വിട്ടില്‍ ഉണ്ടായിരുന്നു പ്രകാശൻ. കൂട്ടുകാരോടും കൂടപ്പിപ്പുകളോടും വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. പക്ഷേ നേരം പുലർന്നപ്പോൾ വീട്ടിനടുത്തുള്ള ചെങ്കല്‍പ്പാറയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയിലാണ് വീട്ടുകാരും നാട്ടുകാരും പ്രകാശനെ കാണുന്നത്.
പറക്കളായി മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ ദാമോദരന്‍-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന് പ്രകാശിൻ്റെ(38) മരണത്തിൽ ഒട്ടേറെ ദുരുഹതകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അവിവാഹിതനായ പ്രകാശന് പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് നാട്ടിലെത്തിയത്. രാത്രി രണ്ട് മണിക്കു ശേഷം എന്താണ് സംഭവിച്ചിരിക്കുക എന്നാണ് ഓരോരുത്തരും സ്വയം ചോദിക്കുന്നത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: രവീന്ദ്രന്, മധു, കുഞ്ഞികൃഷ്ണന്, ലളിത, അനീഷ്.