Month: June 2022
-
NEWS
സി.പി.എം പ്രാദേശിക നേതാക്കളെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയ ജീപ്പ് ഡ്രൈവർ കസ്റ്റഡിയിൽ
നാദാപുരം: തൂണേരി ബാലവാടിയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം പ്രാദേശിക നേതാക്കളെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയ ജീപ്പ് ഡ്രൈവർ കസ്റ്റഡിയില്‍. ഡ്രൈവര്‍ വയനാട് തലപ്പുഴ ആലാറ്റില്‍ സ്വദേശി പുന്നക്കര അനീഷിനെയാണ് (35) അറസ്റ്റ് ചെയ്തത്.യനാട് പെരിയ സ്വദേശി തൊഴുതുങ്കല്‍ സുധാകരന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍13. ഇ. 4831 നമ്ബര്‍ ജീപ്പാണ് അപകടത്തിനിടയാക്കിയത്. ജൂണ്‍ 11ന് വൈകീട്ട് ഏഴോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം തൂണേരി ലോക്കല്‍ കമ്മിറ്റി അംഗം സുരേഷ് ബാബു, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കുട്ടങ്ങാത്ത് ഭാസ്കരന് എന്നിവര്‍ തൂണേരിയില്‍നിന്ന് കര്‍ഷകത്തൊഴിലാളി യൂനിയന്‍ യോഗം കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുന്നതിനിടയിലാണ് നാദാപുരം ഭാഗത്തുനിന്നും വന്ന ജീപ്പ് ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. അപകടത്തിനിടയാക്കിയ ജീപ്പ് കണ്ടെത്തുന്നതിനായി നാദാപുരം പൊലീസ് രണ്ടാഴ്ചയായി നാദാപുരം, കല്ലാച്ചി, കക്കട്ട്, തൂണേരി ടൗണുകളിലെ നൂറിലേറെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവരികയായിരുന്നു. ഒടുവില്‍ കക്കട്ട് -കൈവേലി റോഡിലെ…
Read More » -
Kerala
എല്ലാവര്‍ക്കും ശമ്പളം കിട്ടാതെ ഉന്നത ഉദ്യോഗസ്ഥരെ ഓഫീസില്‍ കയറ്റില്ലെന്ന് ഐഎന്‍ടിയുസി; കെഎസ്ആര്‍ടിസി സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയും
തിരുവനന്തപുരം: മെയ് മാസത്തെ ശന്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയു. എല്ലാ ജീവനക്കാർക്കും ശമ്പളം കിട്ടാതെ ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും പ്രഖ്യാപിച്ചു. ഇന്ന് കെഎസ്ആർടിസി ആസ്ഥാനത്തെത്തിയ ഓഫീസർമാരെ സിഐടിയു^ഐഎൻടിയുസി പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. ഉപരോധസമരം, നിരാഹാര സത്യഗ്രഹം, ചീഫ് ഓഫീസ് വളയൽ. കഴിഞ്ഞ 22 ദിവസമായി പ്രതിഷേധത്തിന്റെ അടവുകൾ പലതും പയറ്റിയിട്ടും മാനേജ്മെന്റിന് കുലുക്കമില്ല. സമരം തുടങ്ങിയതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിൽ കാലുകുത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് നോക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് ഭരണാനുകൂല സംഘടന തന്നെ നേരിട്ടിറങ്ങി മനുഷ്യപ്പൂട്ടിട്ടത്. മുതിർന്ന നേതാക്കൾ രാപ്പകൽ ഓഫീസിന് മുന്നിൽ കുത്തിയിരിക്കും. ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസീൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും സിഐടിയുവും പ്രഖ്യാപിച്ചിരുന്നു. രാവിലെ ചീഫ് ഓഫീസിലെത്തിയവരെ പ്രവർത്തകർ തടഞ്ഞ് മടക്കി അയച്ചു. വരുമാനം കൂടിയിട്ടും കോടതി നിർദ്ദശം വരെ വന്നിട്ടും ജീവനക്കാരെ മനപ്പൂർവ്വം തഴയുകയാണെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ സർക്കാറിന്റെ…
Read More » -
Kerala
ബഫര്‍ സോണ്‍: സുപ്രീംകോടതയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർസോണിലെ സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജിക്കായി നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി. ഈ വിഷയത്തിൽ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തുകയാണ്. എല്ലാ വഴികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011ലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പായിരുന്നെങ്കിൽ ഇക്കോ സെൻസിറ്റീവ് സോൺ 10 കിലോമീറ്ററായി നടപ്പാകുമായിരുന്നുവെന്നും, ഇത് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ബഫർ സോണിൽ സമരവുമായി സിറോ മലബാർ സഭ തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രത്യക്ഷ സമരം നടത്തി സിറോ മലബാർ സഭ. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ വൈദികർ അടക്കം ധർണ നടത്തി. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ ധർണ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി- വന്യജീവി സംരക്ഷണത്തിന്‍റെ പേരിൽ കർഷകരുടെ ജീവിതത്തിന് കടിഞ്ഞാണിടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബഫർസോൺ പ്രഖ്യാപനത്തിൽ നിന്ന് കേരളത്തെ പൂർണമായും ഒഴിവാക്കണം..കേന്ദ്ര സംസ്ഥാനസർക്കാരുകൾ…
Read More » -
NEWS
മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനുനേരേയുണ്ടായ എസ്‌എഫ്‌ഐ ആക്രമണത്തെപ്പറ്റി നിയമസഭയില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ‘ഞങ്ങളുടെ ആരാധ്യനായ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത് വാഴവെച്ച കുട്ടിക്കോമാളികളുടെ നേതാവ് ഈ വിഷയത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണുണ്ടായത്.ഇതോടെ ഞങ്ങള്‍ക്ക് സഭ ബഹിഷ്കരിക്കേണ്ടിവന്നു’ – ആദ്യ സഭാ സമ്മേളനത്തിനുശേഷം ഉമാ തോമസ് പറഞ്ഞു.
Read More » -
Kerala
ഓഫീസ് ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അറസറ്റ് ചെയ്തിട്ടും കോണ്‍ഗ്രസ് കലാപശ്രമം നടത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടില്‍ രാഹുലിന്‍െ്‌റ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ പൊലീസ് അറസറ്റ് ചെയ്തിട്ടും കോണ്‍ഗ്രസ് കലാപത്തിന് ശ്രമിച്ചുകൊണ്ടേയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എംപി ഓഫിസ് എസ്എഫ്‌ഐ ആക്രമിച്ചതിനെ പിന്തുടര്‍ന്ന് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പാര്‍ട്ടിയും സര്‍ക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്തു. സമരത്തെ സിപിഎമ്മും എല്‍ഡിഎഫും അപലപിച്ചു. സര്‍ക്കാര്‍ കര്‍ക്കശമായ നിയമ നടപടികളിലേക്ക് കടന്നു. വീഴ്ച വരുത്തിയ ഡി വൈ എസ് പി യെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. എന്നിട്ടും അക്രമം നിര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. പ്രകോപനപരമായ പ്രസ്താവനകള്‍ കോണ്‍ഗ്രസ് തുടരുകയാണ്. സി പി എമ്മിന്റെ ഓഫിസുകളും പത്ര സ്ഥാപനങ്ങളും അടക്കം ആക്രമിച്ചു. ആക്രമിക്കാന്‍ , കലാപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന് രാഷ്ട്രീയ പാപ്പരത്തമാണ്. ഉദ്ദേശ്യ ശുദ്ധിപോലും ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിലെ ദേശാഭിമാനി പത്രം ഓഫിസിന് നേരെ ഉണ്ടായ അക്രമത്തെ കോണ്‍ഗ്രസ്…
Read More » -
NEWS
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വൈദ്യുത വകുപ്പില്‍ താല്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയില്‍ ഡെനീഷ് (24 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡെനിഷിന്റെ അമ്മയുടെ സഹോദരിയുടെ മകന്‍ രാജീവിന് (26) ഗുരുതര പരിക്കേറ്റു.ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം മൈലിലാണ് അപകടം. കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരായ ഇവര്‍ ബൈക്കില്‍ കോതമംഗലത്തേക്ക് പോകവെ അടിമാലിയിലേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തല്‍ക്ഷണം ഡെനീഷ് മരണമടഞ്ഞു.വാളറ കുളമാകുഴി സ്വദേശിയാണ് രാജീവ്.
Read More » -
Culture
പോലീസിന്‍െ്‌റ കൈക്കരുത്തും ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ ശാലിനി
ആലപ്പുഴ: കേരളാ പോലീസ് സര്‍വീസിന്‍െ്‌റ കൈക്കരുത്തും വള്ളം തുഴച്ചിലിലുള്ള ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ തയാറെടുത്ത് ചേര്‍ത്തല സ്വദേശിനി ശാലിനി. ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയാണ് പൊലീസ് ഉദ്യോഗസ്ഥയായ ശാലിനി നാടിനും സേനയ്ക്കും അഭിമാനമായത്. കേരള പൊലീസില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ പൊലീസാണ് ശാലിനി. ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍ നിന്നും പാലക്കാട് നിന്നുള്ള സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തു നിന്നുള്ള സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1000 മീറ്ററിലും 200 മീറ്ററിലും രണ്ടാമത് എത്തിയിരുന്നു. ആകെയുള്ള ആറ് ഇവന്റിലും പങ്കെടുത്ത ശാലിനിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഏഷ്യന്‍ ഗെയിംസിലേക്കു യോഗ്യത ലഭിച്ചത്. അടുത്ത സെപ്റ്റംബറില്‍ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 2015 ലാണ് ശാലിനി പൊലീസ്…
Read More » -
NEWS
വൈദ്യുതി മോഷണം; പാടശേഖരം സെക്രട്ടറി അറസ്റ്റിൽ
പാലക്കാട് : രാമശ്ശേരിയില്‍ വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി അറസ്റ്റിൽ.രാമശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പോലീസും എലപ്പുള്ളി കെഎസ്‌ഇബി എഇയുടെയും നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. വൈദ്യുത പോസ്റ്റില്‍ നിന്ന് ലൈന്‍ കമ്ബി വളച്ചിട്ട് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു പ്രതി. കറുകപ്പാടം ഭാഗത്ത് പൊതുകുളത്തിന് സമീപത്തെ പോസ്റ്റില്‍ നിന്നാണ് വൈദ്യുതി മോഷ്ടിച്ചത്. അനധികൃതമായി എടുത്ത വൈദ്യുത കമ്ബിയില്‍ നിന്നും സ്പാര്‍ക്ക് വരുന്നത് കണ്ട് നാട്ടുകാര്‍ കെഎസ്ഇബിയിൽ വിവരം അറിയിച്ചതോടെയാണ് ഇയാൾ കുടുങ്ങിയത്.
Read More » -
Crime
മന്ത്രവാദത്തിന്റെ പേരില്‍ യുവതിയുടെ സ്തനവും നാവും മുറിച്ച് കൊലപ്പെടുത്തി, കൂടപ്പിറപ്പിനെ ബലി കൊടുത്തത് സഹോദരിയും സഹോദരനും ചേർന്ന്
ശാസ്ത്രം ഇത്രയധികം വളർന്ന കാലത്തും മന്ത്രവാദവും ആഭിചാര ക്രിയകളും പിൻതുടരുന്ന ജനത എന്നത് ഇന്ത്യക്ക് കടുത്ത അപമാനമാണ് സമ്മാനിക്കുന്നത്. ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ സഹോദരിയും സഹോദരനും ചേർന്ന് ഒരു യുവതിയെ ബലി കൊടുത്ത് കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. പിന്നീട് മൃതദേഹം കത്തിച്ചു കളഞ്ഞുവത്രേ. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടന്‍ പൊലീസ് ഈ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗര്‍വാ നഗരത്തിലെ ഒറോണ്‍ തോലയില്‍ താമസിക്കുന്ന ഗുഡിയ ദേവി (26) യാണ് മരിച്ചത്. മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. പിന്നീട് ഗര്‍ഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാര്‍ന്നാണ് മരിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച മാത്രമാണ് ഇക്കാര്യം പൊലീസിന് മുന്നിലെത്തിയത്. സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് പറയുന്നതിങ്ങനെ: ഭാര്യാസഹോദരനും സഹോദരിയും ഒരാഴ്ച മുംപ് തന്റെ അയല്‍വാസിയായ രാംശരണ്‍ ഒറോണ്‍ എന്ന മന്ത്രവാദിയുടെ വീട്ടില്‍ വന്നിരുന്നു.…
Read More »